Divya Prabha|വ്യത്യസ്ഥതയാണ് മെയിൻ; ശക്തമായ സ്ത്രീരൂപങ്ങൾ ദിവ്യപ്രഭയിൽ എന്നും ഭദ്രം
- Published by:ASHLI
- news18-malayalam
Last Updated:
അന്താരാഷട്ര തലത്തിൽ തരംഗം സൃഷ്ടിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തീയേറ്ററിൽ റിലീസ് ചെയ്തതോടെ കേരളത്തിൽ വലിയ വിമർശനങ്ങളാണ് ഏറ്റു വാങ്ങുന്നത്
advertisement
1/8

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ വ്യത്യസ്ഥത പുലർത്തുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ദിവ്യ പ്രഭ(Divya Prabha). ടെലിവിഷൻ പരമ്പരയിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച ദിവ്യ മലയാളം ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഈശ്വരൻ സാക്ഷിയായി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്.
advertisement
2/8
കെ കെ രാജീവ് സംവിധാനം ചെയ്ത ഈശ്വരൻ സാക്ഷിയായിലെ അഭിനയ മികവിന് താരത്തെ 2015ലെ മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ അവാർഡും തേടിയെത്തി. മിനിസ്ക്രീനിൽ തിളങ്ങിയ താരം ബിഗ്സ്ക്രീനിൽ എത്തിയപ്പോളും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ ഏറെ നാൾ എടുക്കേണ്ടി വന്നില്ല.
advertisement
3/8
2013ൽ റിലീസ് ചെയ്ത ലോക്പാൽ ആണ് ദിവ്യയുടെ ആദ്യ ചിത്രം. ചെറിയ കഥാപാത്രങ്ങളിൽ പോലും തന്റേതായ അഭിനയശൈലി വെച്ചു പുലർത്തിയ ദിവ്യയുടെ കരിയർ ഗ്രാഫ് ഉയർന്നത് വളരെ പെട്ടെന്നായിരുന്നു. ടേക്ക് ഓഫ്, തമാശ, മാലിക്ക്, അറിയിപ്പ് എന്നിവ പ്രേക്ഷക ശ്രദ്ധ നേടിയ ദിവ്യയുടെ കഥാപാത്രങ്ങളാണ്.
advertisement
4/8
മലയാളത്തിലെ ഹിറ്റ് നായിക നായകന്മാർക്കൊപ്പം നിൽക്കുമ്പോഴും തന്റെ കഥാപാത്രത്തെ വേറിട്ട് നിർത്തുന്നതിൽ ശ്രദ്ധ ചെലുത്തിയ ദിവ്യപ്രഭ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'ലൂടെ കാൻ വേദിയിലും തിളങ്ങി. പായൽ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂൺ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'(All We Imagine as Light ).
advertisement
5/8
77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണിത്. അന്താരാഷട്ര തലത്തിൽ തരംഗം സൃഷ്ടിച്ച ഈ മലയാള ചിത്രത്തിനേയും അഭിനേതാക്കളെയും നിരവധി അംഗീകാരങ്ങളും പ്രശംസകളും ആണ് തേടിയെത്തിയത്. എന്നാൽ നവംബർ 22ന് ചിത്രം തീയറ്ററിൽ എത്തിയതോടെ കേരളത്തിൽ വലിയ തരത്തിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.
advertisement
6/8
ചിത്രത്തിലെ ശ്രദ്ധേയ കഥാപത്രം കൈകാര്യം ചെയ്ത ദിവ്യ പ്രഭയക്കെതിരെയാണ് വിമർശനങ്ങളിൽ ഏറെയും. താരത്തിന്റെ ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ട്വിറ്ററിൽ ദിവ്യപ്രഭ എന്ന ടാഗ് ട്രെന്റിംഗ് ആയി മാറി. ഫേസ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പൈറസി ലംഘിച്ച് തിയറ്റർ പ്രിന്റുകൾ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ചെയ്യുകയാണ്.
advertisement
7/8
എന്നാൽ ഇത്തരം മോശം അഭിപ്രായങ്ങൾക്കും അനാവശ്യം ചർച്ചകൾക്കും എതിരേയും പലരും സോഷ്യൽ മീഡിയയിൽ രംഗത്തെത്തുന്നുണ്ട്. ചിത്രം പറയുന്ന തീം എന്താണെന്ന് പോലും നോക്കാതെ ഇത്തരത്തിൽ ഒരു സിനിമയെയോ കഥാപാത്രത്തെയോ കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നും ചിലർ അഭിപ്രായപ്പെടുന്നു.
advertisement
8/8
അഭിനന്ദനങ്ങൾ നേടിയ ചിത്രം ഇപ്പോൾ വിമർശിക്കപ്പെടുന്നതെന്തിനെന്നും മലയാളികളുടെ ലൈംഗിക ദാരിദ്ര്യമാണ് ഇവിടെ പ്രകടമാകുന്നതെന്നും പലരും കുറിക്കുന്നു.മുംബൈ നഗരത്തിലെ രണ്ട് മലയാളി നേഴ്സുകളുടെ കഥ പറയുന്ന ചിത്രമാണ് 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്'.
മലയാളം വാർത്തകൾ/Photogallery/Film/
Divya Prabha|വ്യത്യസ്ഥതയാണ് മെയിൻ; ശക്തമായ സ്ത്രീരൂപങ്ങൾ ദിവ്യപ്രഭയിൽ എന്നും ഭദ്രം