TRENDING:

കാജോളോ, ശ്രീദേവിയോ അല്ല; 90 കളിൽ 1 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡ് നടി

Last Updated:
തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നായിക ആരാണെന്ന് അറിയാമോ?
advertisement
1/7
കാജോളോ, ശ്രീദേവിയോ അല്ല; 90 കളിൽ 1 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡ് നടി
കോടികൾ മറിയുന്ന വമ്പൻ വ്യവസായമാണ് ഇന്ത്യയിൽ സിനിമ. നൂറ് കോടിക്ക് മുകളിലാണ് പല മുൻനിര നായകന്മാരുടേയും പ്രതിഫലം. നായികമാർക്കിടയിൽ 15 ഉം 20 കോടി രൂപ വരെ പ്രതിഫലം വാങ്ങുന്ന നായികമാർ തെന്നിന്ത്യയിൽ അടക്കമുണ്ട്.
advertisement
2/7
തൊണ്ണൂറുകളിൽ ബോളിവുഡിലെ മുൻനിര നായികമാരുടെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? തൊണ്ണൂറുകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ നായിക ആരാണെന്ന് അറിയാമോ?
advertisement
3/7
എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡ് അടക്കിവാണ നായികയാണ് ശ്രീദേവി. ബോക്സ് ഓഫീസിൽ ശ്രീദേവിയുടെ സൂപ്പർഹിറ്റുകൾ കാരണം ലേഡി ബച്ചൻ എന്ന വിളിപ്പേര് പോലും താരത്തിന് ലഭിച്ചിരുന്നു. 60 ലക്ഷം രൂപയായിരുന്നു ശ്രീദേവി ഒരു ചിത്രത്തിന് വാങ്ങിയിരുന്നത് എന്നാണ് റിപ്പോർട്ടുകൾ.
advertisement
4/7
1990-92 കാലയളവിൽ പത്ത് ലക്ഷം രൂപയായിരുന്നു ജൂഹി ചൗളയുടെ പ്രതിഫലം. എന്നാൽ, 1993 ൽ ധർ, ഹം ഹേ രഹീ പ്യാർ കേ, ലൂട്ടേരേ എന്നീ സൂപ്പർഹിറ്റുകൾക്കു ശേഷം താരത്തിന്റെ പ്രതിഫലം 20 ലക്ഷമായി. 1994 ൽ 25 ലക്ഷം മുതൽ 40 വരെ ജൂഹിയുടെ പ്രതിഫലം ഉയർന്നു.
advertisement
5/7
തൊണ്ണൂറുകളിലെ ബോളിവുഡ് കാജോളിന്റെ കാലം കൂടിയായിരുന്നു. കരൺ അർജുൻ, ദിൽവാലെ ദുൽഹനിയാ ലേ ജായേങ്കേ എന്നീ സൂപ്പർഹിറ്റുകളോടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാരുടെ പട്ടികയിലേക്ക് കാജോളും ഉയർന്നു. 50-70 ലക്ഷം രൂപയായിരുന്നു ഒരു ചിത്രത്തിന് താരം വാങ്ങിയിരുന്ന പ്രതിഫലം. കുച് കുച് ഹോത്താ ഹേ, പ്യാർ തോ ഹോനാ ഹീ ഥാ, പ്യാർ കിയാ തോ ‍ഡർനാ ക്യാ എന്നീ ചിത്രങ്ങളിൽ ഒരു കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം.
advertisement
6/7
50-70 ലക്ഷം രൂപയായിരുന്ന കരിഷ്മ കപൂർ ഈ സമയത്ത് വാങ്ങിയിരുന്ന പ്രതിഫലം. സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ബീവി നമ്പർ 1, ദിൽ തോ പാഗൽ ഹേ, ഹം സാത് സാത് ഹേ, എന്നീ ചിത്രങ്ങളിൽ ഒരു കോടി രൂപയാണ് താരം പ്രതിഫലം വാങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
advertisement
7/7
ഒരു കോടി പ്രതിഫലം വാങ്ങിയ നടിമാർ ഉണ്ടെങ്കിലും അവരേക്കാളെല്ലാം ഏറെ മുന്നിലായിരുന്നു മാധുരി ദീക്ഷിത്. അഭിനയത്തിലും നൃത്തത്തിലും മാധുരിയെ പിന്നിലാക്കാൻ ഒരു നായികയ്ക്കും കഴിഞ്ഞിരുന്നില്ല. 2.7 കോടി രൂപയായിരുന്നു ഒരു ചിത്രത്തിന് മാധുരിക്ക് ഓഫർ ചെയ്തിരുന്ന പ്രതിഫലം.
മലയാളം വാർത്തകൾ/Photogallery/Film/
കാജോളോ, ശ്രീദേവിയോ അല്ല; 90 കളിൽ 1 കോടിക്ക് മുകളിൽ പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡ് നടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories