ദുബായ് മെട്രോയിൽ യാത്രക്കാരിയെ കയറിപ്പിടിച്ചു; പാക് യുവാവ് അറസ്റ്റിൽ
Last Updated:
യുവാവ് മറ്റൊരു സ്ത്രീയെയും കയറിപ്പിടിച്ചെന്ന് കോടതിയിൽ മൊഴി
advertisement
1/4

ദുബായ്: ദുബായ് മെട്രോ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു യുവതിയുടെ പുറകിൽ പിടിച്ചതിന് പാക് യുവാവ് അറസ്റ്റിൽ. 35കാരിയായ ഫിലിപ്പൈൻസ് സ്വദേശിനിയാണ് പരാതിക്കാരി. സുഹൃത്തുമൊത്ത് ബുർജുമാനിലേക്ക് മെട്രോയിൽ യാത്ര ചെയ്യവെ യുവാവ് പുറകിൽ പിടിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. തിരിക്കില്ലാത്ത സമയത്തായിരുന്നു ഇതെന്നും മനപ്പൂർവമായിരുന്നു യുവാവിന്റെ പെരുമാറ്റമെന്നും യുവതി കോടതിയിൽ പറഞ്ഞു.
advertisement
2/4
'ട്രെയിനിന്റെ ഡോർ തുറന്നപ്പോൾ പുറകിൽ ആരോ സ്പർശിക്കുന്നതുപോലെ തോന്നി. തിരിഞ്ഞുനോക്കിയപ്പോൾ യുവാവ് ശരീരത്തോട് ചേർന്ന് നിൽക്കുന്നത് കണ്ടു. കൈ കൊണ്ട് പുറകിൽ പിടിക്കുകയായിരുന്നു. ദേഷ്യം തോന്നി. അവിടെ നിന്ന് മാറി നിന്നു'- യുവതി കോടതിയിൽ പറഞ്ഞു.
advertisement
3/4
ഇതിനുശേഷം ആരോപണ വിധേയനായ യുവാവ് മറ്റൊരു സ്ത്രീയുടെ ശരീരത്തിൽ സ്പർശിക്കുന്നത് താൻ കണ്ടുവെന്ന് പരാതിക്കാരിയായ യുവതിയുടെ സുഹൃത്ത് പറഞ്ഞു. തൊട്ടടുത്ത സ്റ്റേഷനിലെത്തിയപ്പോൾ സുഹൃത്ത് യുവാവിനെ തടഞ്ഞുനിർത്തി. രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും യുവാവിനെ പൊലീസിൽ ഏൽപിക്കുകയായിരുന്നുവെന്ന് യുവതിയുടെ സുഹൃത്ത് കോടതിയിൽ പറഞ്ഞു.
advertisement
4/4
ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ അൽ റിഫ പൊലീസ് സ്റ്റേഷനിലെത്തിച്ചു. 29കാരനായ യുവാവിനെതിരെ ലൈംഗിക പീഡനത്തിനെതിരെ കേസെടുത്തു. കേസിൽ ഒക്ടോബർ പത്തിന് വിധി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Gulf/
ദുബായ് മെട്രോയിൽ യാത്രക്കാരിയെ കയറിപ്പിടിച്ചു; പാക് യുവാവ് അറസ്റ്റിൽ