യു.എ.ഇ ഇന്ത്യയിൽ നിന്നുള്ള പ്രവേശന വിലക്ക് നീട്ടി; ജൂൺ 14 വരെ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഇന്ത്യയിൽ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു.
advertisement
1/5

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാർക്ക് യുഎഇ ഏര്‍പ്പെടുത്തിയ നേരിട്ടുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ജൂൺ 14 വരെയാണ് പ്രവേശന വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏപ്രിൽ 25 നാണ് ഇന്ത്യയിൽ നിന്നുളള നിമാന സർവീസുകൾക്ക് യുഎഇ വിലക്കേർപ്പെടുത്തിയത്.
advertisement
2/5
ഇന്ത്യയിൽ നിന്ന് യുഎഇയിലെ ഒരു വിമാനത്താവളത്തിലേയ്ക്കും സർവീസ് നടത്തില്ലെന്ന് എമിറേറ്റ്സ് എയര്‍ ലൈന്‍സ് അറിയിച്ചു. ഏപ്രിൽ 25 ന് ഏർപ്പെടുത്തിയ യാത്രാ വിലക്ക് കോവിഡ് രൂക്ഷമായതിനെ തുടർന്ന് പിന്നീട് 10 ദിവസത്തേയ്ക്ക് കൂടി നീട്ടി. അത് ഈ മാസം 14ന് അവസാനിക്കാനിക്കുന്നതിന് മുൻപ് തന്നെ അനിശ്ചിതകാലത്തേയ്ക്ക് നീട്ടിവച്ചു.
advertisement
3/5
ഇതിനിടെയാണ് ഇപ്പോൾ എമിറേറ്റ്സ് ജൂൺ 14 വരെ നീട്ടിയതായി അറിയിച്ചിരിക്കുന്നത്. യുഎഇ സ്വദേശികൾ, നയതന്ത്ര ഉദ്യോഗസ്ഥർ, ഔദ്യോഗിക പ്രതിനിധികൾ, ബിസിനസുകാർ, ഗോൾഡൻ വീസയുള്ളവർ എന്നിവരെ യാത്രാ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
advertisement
4/5
ഇവർ യുഎഇയിലെത്തിയാൽ പിസിആർ പരിശോധനയ്ക്ക് വിധേയരാകുകയും 10 ദിവസം ക്വാറന്റീനിൽ കഴിയുകയും വേണം. അതേസമയം, യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്കുള്ള വിമാന സർവീസ് തുടരുന്നു.
advertisement
5/5
സന്ദർശക വീസക്കാരും വീസ റദ്ദാക്കി മടങ്ങുന്നവരും മാത്രമാണ് ഇപ്പോൾ യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും.