TRENDING:

എല്ലാവർക്കും പ്രവേശനം; പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടുള്ള അബുദാബി ക്ഷേത്രത്തിന് പ്രത്യേകതകളേറെ

Last Updated:
പൂര്‍ണമായും ഇന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് നിർമ്മാണം.
advertisement
1/7
എല്ലാവർക്കും പ്രവേശനം; പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടുള്ള അബുദാബി ക്ഷേത്രത്തിന്  പ്രത്യേകതകളേറെ
ഫെബ്രുവരി 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നതോടെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈന്ദവക്ഷേത്രമാണ് ലോകത്തിനു മുന്നിൽ തുറക്കുന്നത്.ഒട്ടേറെ പ്രത്രേകതകളാണ് ക്ഷേത്രത്തിനുള്ളത്.
advertisement
2/7
മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ കല്ലുകൊണ്ട് നിര്‍മ്മിച്ച ഹിന്ദു ക്ഷേത്രം എന്നതിനുപരി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം എന്ന ഖ്യാതിയും ബാപ്‌സ് ഹിന്ദു മന്ദിര്‍(BAPS) എന്ന ഈ ക്ഷേത്രത്തിനു സ്വന്തം.
advertisement
3/7
മറ്റ് ക്ഷേത്രങ്ങൾ പോലെയല്ല അബുദാബിയിലെ ഈ ക്ഷേത്രത്തിൽ‌ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം ഉണ്ടാകും.
advertisement
4/7
1997 ഏപ്രിൽ 5ന് പ്രമുഖ് സ്വാമി മഹാരാജ് യുഎഇ സന്ദര്‍ശന വേളയില്‍ അബുദാബിയില്‍ ഒരു ഹിന്ദു ക്ഷേത്രം നിര്‍മ്മിക്കുക എന്ന ആശയം വിഭാവനം ചെയ്തത്. ഇതോടെയാണ് ബാപ്‌സ് ഹിന്ദു മന്ദിറിന്റെ തുടക്കം.
advertisement
5/7
പൂര്‍ണമായും ഇന്ത്യന്‍ ശൈലിയിലാണ് ക്ഷേത്രത്തിന്റെ കോണ്‍ക്രീറ്റ് നിർമ്മാണം. 3000 ക്യുബിക് മീറ്റര്‍ കോണ്‍ക്രീറ്റ് മിക്‌സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതില്‍ 55 ശതമാനവും ഫ്‌ലൈ ആഷാണ്. 2019 ഡിസംബറില്‍ ആണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
advertisement
6/7
രാജസ്ഥാനില്‍ നിന്നും ഗുജറാത്തില്‍ നിന്നുമുള്ള രണ്ടായിരത്തിലധികം കരകൗശല വിദഗ്ധര്‍ ക്ഷേത്രത്തിനായി 402 വെളുത്ത മാര്‍ബിള്‍ തൂണുകള്‍ കൊത്തിയെടുത്തിട്ടുണ്ട്.
advertisement
7/7
ഏകദേശം 108 അടി ഉയരവും 180 അടി വീതിയുമുള്ള ക്ഷേത്രം ഏകദേശം 27 ഏക്കര്‍ സ്ഥലത്ത് 700 കോടി രൂപ ചെലവിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Gulf/
എല്ലാവർക്കും പ്രവേശനം; പിങ്ക് മണൽക്കല്ലും വെള്ള മാർബിളും കൊണ്ടുള്ള അബുദാബി ക്ഷേത്രത്തിന് പ്രത്യേകതകളേറെ
Advertisement
Open in App
Home
Video
Impact Shorts
Web Stories