TRENDING:

Ayodhya Verdict | അയോധ്യ കേസ്; ചരിത്രവിധിക്ക് പിന്നിൽ ഈ 5 ന്യായാധിപർ

Last Updated:
വർഷങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ബാബറി മസ്ജിദ്- രാമജന്മഭൂമി ഭൂമി തർക്ക കേസിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചിന്റേതായിരുന്നു സുപ്രധാന വിധി പ്രസ്താവം. ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് അശോക് ഭൂഷന്‍ എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങൾ.
advertisement
1/5
Ayodhya Verdict | അയോധ്യ കേസ്; ചരിത്രവിധിക്ക് പിന്നിൽ ഈ 5 ന്യായാധിപർ
ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അസം സ്വദേശിയാണ്. 2018 ഒക്ടോബറിലാണ് പരമോന്നത കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്. ഗുവാഹത്തി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്ന ഗഗോയ് 2001 ഫെബ്രുവരി 28 നാണ് സ്ഥിരം ജഡ്ജിയായി നിയമിതനാകുന്നത്. പഞ്ചാബ്/ഹരിയാന ഹൈക്കോടതിയി ചീഫ് ജസ്റ്റിസായിരുന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്. നവംബര്‍ 17 ന് ഗഗോയ് ചീഫ് ജസ്റ്റിസ് പദവിയിൽ നിന്നും വിരമിക്കും. അതിനു തൊട്ടു മുൻപാണ് അയോധ്യാ കേസിൽ അദ്ദേഹം ചരിത്രവിധി പുറപ്പെടുവിച്ചത്.
advertisement
2/5
രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്ന ഒഴിവിലേക്ക്പകരം ചീഫ് ജസ്റ്റിസായി എത്തുന്നത് ജസ്റ്റിസ് അരവിന്ദ് ബോബ്ഡെയാണ്. നവംബര്‍ 17 അദ്ദേഹം ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. ബോംബെ , മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്. 2013 ലാണ് സുപ്രീംകോടതി ജഡ്ജിയായി നിയമിതനാകുന്നത്.
advertisement
3/5
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ  മകനാണ് ഡി.വൈ ചന്ദ്രചൂഡ്. 2016 ൽ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റു. ബോംബെ , അലഹബാദ് ഹൈക്കോടതികളിൽ ജഡ്ജിയായി പ്രവർത്തിച്ചിട്ടുണ്ട്.
advertisement
4/5
2016 മേയ് 13 നാണ് ജസ്റ്റിസ് അശോക് ഭൂഷൺ സുപ്രീംകോടതി ജ‍ഡ്ജിയായി നിയമിതനാകുന്നത്. അലഹബാദിൽ അഭിഭാഷകനായിരുന്ന അശോക് ഭൂഷൺ 2001 -ൽ അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായി. 2014 ല്‍ കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായും പിന്നീട്  ചീഫ് ജസ്റ്റിസായും മാറി.
advertisement
5/5
20 വര്‍ഷക്കാലം കര്‍ണാടക ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു.  2003 അഡീഷണല്‍ ജഡ്ജിയായി നിയമിതനായ അദ്ദേഹം തൊട്ടടുത്ത സ്ഥിരം ജഡ്ജിയായി. 2017 ഫെബ്രുവരിയിലാണ് സുപ്രീംകോടതി ജഡ്ജിയായത്.
മലയാളം വാർത്തകൾ/Photogallery/India/
Ayodhya Verdict | അയോധ്യ കേസ്; ചരിത്രവിധിക്ക് പിന്നിൽ ഈ 5 ന്യായാധിപർ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories