TRENDING:

ചെനാബ് റെയിൽ പാലം: ഈഫൽ ടവറിനേക്കാൾ ഉയരം, വാസ്തുവിദ്യാ വിസ്മയം ഇന്ന് രാജ്യത്തിന് സമർപ്പിക്കും

Last Updated:
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ റെയിൽപ്പാലത്തിന്റെ ആകെ ഉയരം 1,178 അടിയാണ് (359 മീറ്റർ)
advertisement
1/8
ചെനാബ് റെയിൽ പാലം: ഈഫൽ ടവറിനേക്കാൾ ഉയരം, വാസ്തുവിദ്യാ വിസ്മയം ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ചെനാബ് റെയിൽപ്പാലം ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ ഈ റെയിൽപ്പാലത്തിന്റെ നീളം 1.3 കിലോമീറ്റർ ആണ്. കശ്മീർ താഴ് വരയെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായ്‌ ബന്ധിപ്പിക്കുന്ന റെയിൽപ്പാലത്തിന് ഈഫൽ ടവറിനെക്കാളും 35 മീറ്റർ ഉയരമുണ്ട്.
advertisement
2/8
ചെനാബ് റെയിൽപ്പാലത്തിന്റെ മറ്റ് പ്രധാന സവിശേഷതകൾ അറിയാം. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ റെയിൽപ്പാലത്തിന്റെ ആകെ ഉയരം 1,178 അടിയാണ് (359 മീറ്റർ)
advertisement
3/8
ഉദ്ദംപൂർ - ശ്രീനഗർ - ബാരമുള്ള (USBRL) റെയിൽവേ പ്രോജക്ടിന്റെ ഭാഗമായി കത്ര (Katra) മുതൽ ബനിഹൽ വരെയുള്ള 111 കിലോമീറ്റർ റെയിൽവേ പാലത്തിന്റെ ഭാഗമാണ് ചെനാബ് റെയിൽപ്പാലം. 21,653 കോടി രൂപയാണ് പ്രോജക്ടിന്റെ ആകെ ചെലവ്.
advertisement
4/8
ജമ്മു കശ്മീരിലെ റീസി (Reasi) ജില്ലയിലാണ് ചെനാബ് റെയിൽപ്പാലം സ്ഥിതി ചെയ്യുന്നത്.  1,486 കോടി രൂപയാണ് റെയിൽപ്പാല നിർമ്മാണത്തിന്റെ ചെലവെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. 
advertisement
5/8
യുഎസ്ബിആർഎൽ (USBRL) പദ്ധതിയുടെ ഭാഗമായി 2002 ലാണ് റെയിൽപ്പാലത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 2021 ൽ നിർമ്മാണം പൂർത്തിയായിരുന്നുവെങ്കിലും 2022 ഓഗസ്റ്റിലാണ് നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർണമായത്.
advertisement
6/8
ഭൂമികുലുക്കത്തെയും മോശം കാലാവസ്ഥയെയുമെല്ലാം തരണം ചെയ്യാൻ കഴിയും വിധം നിർമ്മിച്ചിരിക്കുന്ന റെയിൽപ്പാലത്തിന് മണിക്കൂറിൽ 266 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിലും തകരാതെ നിൽക്കാൻ കഴിയും. സ്റ്റീൽ ഉപയോഗിച്ച് ആർക്ക് രൂപത്തിലാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
advertisement
7/8
17 സ്പാനുകളുള്ള (Spans) പാലത്തിന്റെ പ്രധാന കമാനത്തിന്റെ നീളം 460 മീറ്ററാണ്. 120 വർഷമാണ് പാലത്തിന്റെ ആയുസ്സ് ( Codal Life) കണക്കാക്കിയിരിക്കുന്നത്. മണിക്കൂറിൽ 100 കിലോമീറ്ററായിരിക്കും പാലത്തിലൂടെയുള്ള ട്രെയിനിന്റെ പരമാവധി വേഗം.
advertisement
8/8
റെയിൽപ്പാലം നിലവിൽ വന്നതിന് ശേഷം ജമ്മുവിനും ശ്രീനഗറിനും ഇടയിൽ വന്ദേ ഭാരത് എക്സ്പ്രസ്സ്‌ ട്രെയിനും ഓടിത്തുടങ്ങും.
മലയാളം വാർത്തകൾ/Photogallery/India/
ചെനാബ് റെയിൽ പാലം: ഈഫൽ ടവറിനേക്കാൾ ഉയരം, വാസ്തുവിദ്യാ വിസ്മയം ഇന്ന് രാജ്യത്തിന് സമർപ്പിക്കും
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories