Tirupati| ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ തിരുപ്പതി ക്ഷേത്ര സന്ദർശനം വിവാദമാകുന്നത് എന്തുകൊണ്ട്?
- Published by:Rajesh V
- news18-malayalam
Last Updated:
ആന്ധ്രാ മുഖ്യമന്ത്രിയുടെ രണ്ട് ദിവസത്തെ തിരുപ്പതി ക്ഷേത്ര സന്ദർശനം വിവാദമായിരിക്കുകയാണ്. പ്രതിപക്ഷ കക്ഷിയായ തെലുങ്കുദേശം പാർട്ടി സംസ്ഥാനത്തുടനീളം പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു.
advertisement
1/14

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ബുധനാഴ്ച തിരുപ്പതി ക്ഷേത്ര നഗരയിലെത്തി. ഇന്ന് തുടുന്ന ഒൻപതുദിവസത്തെ ബ്രഹ്മോത്സവം ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായാണ് മുഖ്യമന്ത്രി എത്തിയത്. പരമ്പരാഗത ആചാരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പട്ടുവസ്ത്രം ക്ഷേത്രത്തിൽ സമർപ്പിക്കുകയും ചെയ്തിരുന്നു.
advertisement
2/14
എന്നാൽ അദ്ദേഹത്തിന്റെ ദ്വിദിന സന്ദർശനം സംസ്ഥാനത്താകെ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. അഹിന്ദുവായ മുഖ്യമന്ത്രിയെ ക്ഷേത്രദർശനത്തിന് അനുവദിച്ചതിനെതിരെ പ്രതിപക്ഷ കക്ഷിയായ തെലുങ്ക് ദേശം പാർട്ടി സംസ്ഥാനത്തുടനീളം പ്രതിഷേധ ധർണകൾ സംഘടിപ്പിക്കുകയാണ്.
advertisement
3/14
അഹിന്ദുക്കൾക്ക് ക്ഷേത്ര ദർശനം നടത്തുന്നതിന് തങ്ങളുടെ മതം വെളിപ്പെടുത്തുന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ മുഖ്യമന്ത്രി സത്യവാങ്മൂലം സമർപ്പിക്കാതെ ക്ഷേത്രദർശനം നടത്തിയെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
advertisement
4/14
ഹിന്ദുവിരുദ്ധ റെഡ്ഡി എന്ന് ആക്ഷേപിച്ച് സംസ്ഥാനത്തുടനീളം ടിഡിപി പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ടിഡിപിക്കും ബിജെപിക്കും സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് പുതിയ ആയുധം വീണുകിട്ടിയിരിക്കുകയാണ് ഈ വിവാദത്തിലൂടെ.
advertisement
5/14
ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് ശേഷം കഴിഞ്ഞ 15 മാസത്തിനിടയ്ക്ക് 80 ക്ഷേത്രങ്ങളാണ് തകർക്കപ്പെട്ടത്. ഈ നിമിഷം വരെ ഇതുമായി ബന്ധപ്പെട്ട ഒരാളെ പോലും അറസ്റ്റ് ചെയ്തിട്ടില്ല. സത്യവാങ്മൂലം ഒപ്പിട്ട് നൽകേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനം തിരുമല തിരുപ്പതി ക്ഷേത്രത്തിൽ നിലനിൽക്കുന്ന വ്യവസ്ഥകളുടെ ലംഘനമാണ്- ടിഡിപി വക്താവ് പട്ടാഭി രാം കൊമ്മറെഡ്ഡി പറയുന്നു.
advertisement
6/14
അഹിന്ദുക്കൾക്ക് ക്ഷേത്ര ദർശനത്തിന് വിശ്വാസിയാണെന്ന സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുൻപേ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ വി സുബ്ബറെഡ്ഡി പ്രഖ്യാപിച്ചത് ടിഡിപിയും ബിജെപിയും ആയുധമാക്കുകയാണ്.
advertisement
7/14
പുതിയ തീരുമാനമല്ലെന്നും വളരെ നാളായി ഇത്തരമൊരു വിഷയം ആലോചനയിലുണ്ടെന്നും ക്ഷേത്ര അധികാരികൾ പറയുന്നു. മുഖ്യമന്ത്രിയുടെ സന്ദർശനവും ഈ തീരുമാനവുമായി യാതൊരു ബന്ധവുമില്ല. ക്ഷേത്ര ഭരണസമിതിയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ടിടിഡി അധികൃതർ ന്യൂസ് 18നോട് പറഞ്ഞു.
advertisement
8/14
മുതിർന്ന രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കുന്നത് ഇതാദ്യ സംഭവമല്ല. തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ 136, 137 ചട്ടങ്ങളിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. ദശാബ്ദക്കാലമായി ഈ രീതി തുടര്‍ന്നുവരികയാണ്.
advertisement
9/14
അഹിന്ദുവായ ഒരു വ്യക്തി ക്ഷേത്ര ദർശനം നടത്തണമെങ്കിൽ ആദ്യം ഭരണസമിതിയെ അറിയിക്കണം. തന്റെ മതത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചും സത്യവാങ്മൂലത്തിൽ വ്യക്തമാക്കണമെന്നാണ് ചട്ടം. പക്ഷേ, ഇക്കാര്യത്തിൽ ചില ഇളവുകളെക്കുറിച്ചും പറയുന്നുണ്ട്.
advertisement
10/14
1999ൽ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് സത്യവാങ് മൂലം ഒപ്പിട്ട് നൽകാതെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു.
advertisement
11/14
ജഗൻ മോഹൻ റെഡ്ഡിയുടെ പിതാവും മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു വൈ എസ് രാജശേഖര റെഡ്ഡിയും ബ്രഹ്മോത്സവത്തിൽ പങ്കെടുക്കകയും പട്ടുവസ്ത്രം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.
advertisement
12/14
ക്ഷേത്ര ചട്ടങ്ങളിൽ ഇളവുകൾ അനുവദിക്കാറുണ്ടെന്നാണ് ഭരണസമിതിയുടെ വാദം. 2003ൽ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം സത്യവാങ്മൂലം ഒപ്പിട്ട് ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോഴും ബിജെപി സംസ്ഥാന പ്രസിഡന്റ് സോമു വീരരാജു തർക്കം ഉന്നയിച്ചിരുന്നുവെന്നും ക്ഷേത്രസമിതി ചൂണ്ടിക്കാട്ടുന്നു.
advertisement
13/14
സംഭവത്തിൽ ശക്തമായ പ്രതിഷേധം തുടരുമെന്ന് ടിഡിപിയും ബിജെപിയും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകരെ പലരെയും വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും നേതാക്കൾ ആരോപിക്കുന്നു.
advertisement
14/14
ഇതിനിടെ മുഖ്യമന്ത്രിയുടെ വസതിക്ക് പുറത്തെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതോടെ നിരവധി ബജ്റംഗ് ദൾ പ്രവർത്തകരെ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/India/
Tirupati| ആന്ധ്രാ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ തിരുപ്പതി ക്ഷേത്ര സന്ദർശനം വിവാദമാകുന്നത് എന്തുകൊണ്ട്?