COVID 19 | ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുത്തു നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി
Last Updated:
ഞായറാഴ്ച മാത്രം ഉത്തർപ്രദേശിൽ 29 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2503 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
advertisement
1/5

മുസാഫർനഗർ: ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുക്ക് നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. ഗർഭിണിയായ സ്ത്രീക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ജില്ലയിലെ ആരോഗ്യപ്രവർത്തകർ കോവിഡ് - 19 ആശുപത്രിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു.
advertisement
2/5
പ്രസവത്തിനായി പ്രാദേശിക ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെട്ട യുവതിക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പതിവായുള്ള പരിശോധനയ്ക്കിടെ സാമ്പിൾ എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഈ പരിശോധനയിലാണ് ഇവർക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.
advertisement
3/5
കോവിഡ് സ്ഥിരീകരിച്ച സാഹര്യത്തിൽ മുസാഫർനഗർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാൻ നിർദ്ദേശിച്ചു. മെഡിക്കൽ കോളേജിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന സമയത്ത് ഗർഭിണിയുടെ വീട്ടുകാർ എത്തി വാഹനം തടയുകയായിരുന്നു. തുടർന്ന് നിർബന്ധപൂർവം ഗർഭിണിയെയും കൂട്ടി ബന്ധുക്കൾ പോകുകയായിരുന്നു.
advertisement
4/5
ഗർഭിണിയായ സ്ത്രീയുടെ കുടുംബാംഗങ്ങളായ മൂന്ന് പുരുഷൻമാർ എത്തിയാണ് ആംബുലൻസ് തടഞ്ഞത്. തുടർന്ന് ആരോഗ്യപ്രവർത്തകർ നോക്കി നിൽക്കേ കോവിഡ് ബാധിതയായ ഗർഭിണിയുമായി കടന്നു കളയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വിവിധ കുറ്റങ്ങൾ ചുമത്തിയാണ് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതിൽ, ഔദ്യോഗിക കൃത്യനിർവഹണത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ തടസപ്പെടുത്തിയതും ഉൾപ്പെടുന്നു.
advertisement
5/5
അതേസമയം, ഞായറാഴ്ച മാത്രം ഉത്തർപ്രദേശിൽ 29 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 2503 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,55, 146 ആയി. ഇതുവരെ 6658 പേരാണ് കോവിഡ് ബാധിച്ച് ഉത്തർപ്രദേശിൽ മരിച്ചത്.
മലയാളം വാർത്തകൾ/Photogallery/India/
COVID 19 | ഗർഭിണിയായ കോവിഡ് രോഗിയെ ആരോഗ്യപ്രവർത്തകരുടെ അടുത്തു നിന്ന് ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി