Diwali 2020| അയോധ്യയിൽ മഹാദീപോത്സവം; 5,51,000 ദീപങ്ങൾ തെളിയിച്ച് ആഘോഷം
- Published by:Rajesh V
- news18-malayalam
Last Updated:
അയോധ്യ നഗരത്തിന്റെ വിവധ ഭാഗങ്ങളിലും സരയൂ നദിക്കരയിലും ദീപങ്ങള്‍ തെളിയിച്ചു. രാമക്ഷേത്ര നിര്‍മ്മാണ സ്ഥലത്ത് 21,000 വിളക്കുകളാണ് തെളിയിച്ചത്.
advertisement
1/13

ദീപപ്രഭയിൽ മുങ്ങി അയോധ്യ. ദീപോത്സവത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവർണർ ആനന്ദിബെൻ പട്ടേലും സാക്ഷ്യം വഹിച്ചു. ഇത്തവണ അയോധ്യയ്ക്ക് ദീപാവലി ഇരട്ടി മധുരമാണ്. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായ സാഹചര്യത്തിൽ ദീപാവലിയോടനുബന്ധിച്ച് ദീപപ്രഭയാല്‍ വിസ്മയങ്ങള്‍ തീർക്കുകയാണ് ഇവിടെ. ആഘോഷങ്ങളുടെ ഭാഗമായി 5,51,000 വിളക്കുകളാണ് തെളിയിച്ചത്. .
advertisement
2/13
അയോധ്യ നഗരത്തിന്റെ വിവധ ഭാഗങ്ങളിലും സരയൂ നദിക്കരയിലും ദീപങ്ങള്‍ തെളിയിച്ചു. രാമക്ഷേത്ര നിര്‍മ്മാണ സ്ഥലത്ത് 21,000 വിളക്കുകളാണ് തെളിയിച്ചത്. വിവിധ ഭാഗങ്ങള്‍ ചിത്രീകരിക്കുന്ന 25 ശില്‍പ്പങ്ങളും നഗരത്തിലുടനീളം പ്രദര്‍ശിപ്പിച്ചു.
advertisement
3/13
അയോധ്യയിൽ വന്നിറങ്ങിയ ഉടൻ ഗവർണറും മുഖ്യമന്ത്രിയും പ്രാർത്ഥന നടത്തി. പിന്നീട് രാമൻ, സീതാദേവി, ലക്ഷ്മണൻ എന്നിവരെ പ്രതിനിധീകരിച്ച് സരയു കരയിൽ പുഷ്പക വിമാനത്തെ വരവേറ്റു. അയോധ്യയ്ക്ക് ആഗോള അംഗീകാരവും സ്വത്വവും ഉറപ്പുവരുത്തുന്നതിനായി യോഗി ആദിത്യനാഥ് ക്ഷേത്രനഗരത്തിൽ ദീപോത്സവ് ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ എല്ലാ വർഷവും ദീപാവലി ദിനത്തിൽ സംഘടിപ്പിക്കാറുണ്ട്.
advertisement
4/13
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാർ അധികാരമേറ്റതുമുതൽ ദീപോത്സവം മുതൽ രാം ലീല വരെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇത് ആഗോളതലത്തിൽ അയോധ്യയ്ക്ക് പുതിയ സ്വത്വം നേടിക്കൊടുത്തതായി സർക്കാർ വക്താവ് പറഞ്ഞു.
advertisement
5/13
ക്ഷേത്രനഗരത്തിലെ പ്രവൃത്തികളെക്കുറിച്ച് ഒരു വിവരണം നൽകിയ അദ്ദേഹം, ആധുനിക നഗരത്തിന്റെ ഏകോപിത മാതൃകയായി പുതു അയോധ്യ സ്ഥാപിക്കുന്നതിനുപുറമെ, ശ്രീരാമന്റെ ഏറ്റവും മഹത്തായതും ദിവ്യവുമായ ക്ഷേത്രം, ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹിന്ദു ദേവന്റെ പ്രതിമ എന്നിവയാൽ ലോകജനതയിൽ മായാത്ത മുദ്ര പതിപ്പിക്കാൻ ഒരുങ്ങുന്നു. ചില ജോലികൾ പുരോഗമിക്കുകയാണെന്നും പല പദ്ധതികളും തയാറായി കഴിഞ്ഞതായും വക്താവ് പറഞ്ഞു.
advertisement
6/13
അയോധ്യയിലെ റെയിൽവേ പാത ഇരട്ടിയാക്കുക, ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്ത് റെയിൽവേ സ്റ്റേഷൻ വിപുലീകരിക്കുക, സൗന്ദര്യവത്കരിക്കുക തുടങ്ങിയ അയോധ്യയുടെ വികസന പദ്ധതികൾക്കായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഖജനാവുകൾ തുറന്നിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു.
advertisement
7/13
അയോധ്യയിൽ നിന്നുള്ള ദൃശ്യം
advertisement
8/13
അയോധ്യ നഗരി ദീപപ്രഭയാൽ പ്രകാശിച്ചപ്പോൾ
advertisement
9/13
ദീപപ്രഭയിൽ അയോധ്യ
advertisement
10/13
അയോധ്യയിൽ നടന്ന ദീപോത്സവം
advertisement
11/13
അയോധ്യയിൽ മൺചിരാതുകൾ തെളിയിച്ചപ്പോൾ
advertisement
12/13
അയോധ്യ നഗരി ദീപങ്ങളാൽ നിറഞ്ഞപ്പോൾ
advertisement
13/13
അയോധ്യയിലെ സരയു നദിക്കര ദീപപ്രഭയിൽ
മലയാളം വാർത്തകൾ/Photogallery/India/
Diwali 2020| അയോധ്യയിൽ മഹാദീപോത്സവം; 5,51,000 ദീപങ്ങൾ തെളിയിച്ച് ആഘോഷം