Jallikattu 2021 | ജെല്ലിക്കെട്ട് ആഘോഷങ്ങളിൽ തമിഴ്നാട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തെക്കുറിച്ചറിയാം
- Published by:Asha Sulfiker
- news18-malayalam
Last Updated:
നാണയക്കിഴി എന്നർഥം വരുന്ന 'സല്ലി കാസ്' എന്ന വാക്കില്‍ നിന്നാണ് ജല്ലിക്കെട്ട് എന്ന വാക്ക് ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു
advertisement
1/14

നാല് ദിനം നീണ്ടു നിൽക്കുന്ന പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായാണ് തമിഴ്നാട്ടിൽ ജല്ലിക്കെട്ട് അഥവ 'എറു തഴുവതല്‍' അരങ്ങേറുന്നത്. ശൈത്യകാല കൊയ്ത്തുത്സവത്തിന്‍റെ ഭാഗമായി നടക്കുന്ന ആഘോഷത്തിൽ പാഞ്ഞോടുന്ന കൂറ്റൻ കാളയെ ആളുകൾ മെരുക്കാൻ ശ്രമിക്കുന്ന കായിക വിനോദമാണ് ജല്ലിക്കെട്ട്. (Image: AP)
advertisement
2/14
തുടക്കകാലങ്ങളിൽ അനുയോജ്യനായ വരന്മാരെ തെരഞ്ഞെടുക്കുന്നതിനുള്ള ചടങ്ങായാണ് ഇത് കൊണ്ടാടപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. കാളക്കൂറ്റനെ മെരുക്കിയെത്തുന്ന ആളുകൾക്ക് വധുവിനെ നേടാം. I(Image: PTI)
advertisement
3/14
സ്പെയിനിൽ നടക്കുന്ന കാളപ്പോരിന് സമാനമായ മത്സരം തന്നെയാണെങ്കിലും ജല്ലിക്കെട്ടിൽ കാളകൾ കൊല്ലപ്പെടുന്നില്ല. അതുപോലെ തന്നെ നിരായുധരായാണ് ആളുകൾ മൈതാനത്തിലേക്കിറങ്ങുന്നതും .(Image: PTI)
advertisement
4/14
<strong>The Game</strong>: ജല്ലിക്കെട്ട മത്സരങ്ങൾക്കായി കാളകളെ പ്രത്യേകമായി തന്നെ വളർത്തി വരുന്നുണ്ട്. മത്സരസമയത്ത് തുറന്ന മൈതാനത്തിലെ മത്സരാർഥികൾക്ക് നടുവിലേക്ക് ഇതിനെ തുറന്നു വീണും. ഈ കാളയെ വെറും കൈകൊണ്ട് കീഴടക്കുക എന്നതാണ് മത്സരം. (Image: AP)
advertisement
5/14
സാധരണയായി കാളയുടെ വാലിലോ കൊമ്പുകളിലോ പിടിച്ചാണ് അതിനെ കീഴടക്കാൻ ശ്രമിക്കുന്നത്. (Image: PTI)
advertisement
6/14
മൂന്നാം നൂറ്റാണ്ടിൽ പാണ്ഡ്യഭരണകാലത്തും ജല്ലിക്കെട്ട് ഉത്സവം നടന്നതായി പറയപ്പെടുന്നുണ്ട്. സ്പെയിനിലെ കാളപ്പോര്‍ ആരംഭിക്കുന്നതിന് ഏറെക്കാലം മുമ്പാണിത്. (Image: AP)
advertisement
7/14
നാണയക്കിഴി എന്നർഥം വരുന്ന 'സല്ലി കാസ്' എന്ന വാക്കില്‍ നിന്നാണ് ജല്ലിക്കെട്ട് എന്ന വാക്ക് ഉത്ഭവിച്ചതെന്നും കരുതപ്പെടുന്നു. (Image: AP)
advertisement
8/14
മഞ്ഞതുണി കൊണ്ട് നിർമ്മിച്ച കിഴിയിൽ നാണയങ്ങൾ നിറച്ച് കാളയുടെ കൊമ്പിൽ കെട്ടി വയ്ക്കും. കാളയെ മെരുക്കുന്നയാൾക്ക് ഈ സഞ്ചി ലഭിക്കും (Image: AP)
advertisement
9/14
നാല് ദിവസത്തെ വിളവെടുപ്പ് ഉത്സവത്തിന്റെ മൂന്നാം ദിവസം ആണ് ജല്ലിക്കെട്ട് നടക്കുന്നത്. ഇതിന് മുന്നോടിയായ ആളുകൾ കാളകൾക്കും പശുക്കൾക്കും മറ്റ് കാർഷിക മൃഗങ്ങൾക്കുമായി പ്രാർത്ഥന നടത്തും. തുടർന്ന് ആചാരപ്രകാരം ജല്ലിക്കെട്ട് ആഘോഷത്തിലേക്ക് കടക്കും (Image: AP)
advertisement
10/14
ജല്ലിക്കെട്ട് ആചാരം മുറപോലെ തന്നെ നടന്നില്ലെങ്കിൽ അത് ദെവങ്ങളുടെ അപ്രീതിക്ക് കാരണമാകുമെന്നും വിശ്വാസമുണ്ട്. (Image: PTI)
advertisement
11/14
ജല്ലിക്കെട്ടിനിടെ ആളുകൾക്ക് പരിക്ക് പറ്റുന്നത് സാധാരണ സംഭവമാണ്. ഇടയ്ക്ക് ചില മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (Image: PTI)
advertisement
12/14
മൃഗസംരക്ഷണ പ്രവർത്തകർ അടക്കം ജല്ലിക്കെട്ടിന് എതിരാണ്. ഇവരുടെ ഹർജിയുടെ അടിസ്ഥാനത്തിൽ കോടതി ഇതിന് വിലക്കേർപ്പെടുത്തിയെങ്കിലും തമിഴ്നാട് കണ്ട് ഏറ്റവും വലിയ പ്രതിഷേധങ്ങൾക്ക് ഇത് വഴിവച്ചു (Image: PTI)
advertisement
13/14
സംസ്കാരത്തിന്‍റെ ഭാഗമായുള്ള ആചാരത്തിന് വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രമുഖ താരങ്ങൾ അടക്കം അണിചേർന്നു (Image: AP)
advertisement
14/14
ജല്ലിക്കെട്ട് തമിഴ്ജനതയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സംസ്കാരത്തിന്‍റെയും ആചാര അനുഷ്ടാനങ്ങളുടെയും ഭാഗമാണ്. ഇതിന് വിലക്കേർപ്പെടുത്താൻ കഴിയില്ലെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. (Image: PTI)
മലയാളം വാർത്തകൾ/Photogallery/India/
Jallikattu 2021 | ജെല്ലിക്കെട്ട് ആഘോഷങ്ങളിൽ തമിഴ്നാട്; നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരത്തെക്കുറിച്ചറിയാം