കേരളത്തിൽ ഭരിക്കുന്നത് മകളും മരുമകനുമാണെങ്കിൽ, തമിഴ്‌നാട്ടിൽ മകനും മരുമകനുമാണ് ; കെ. അണ്ണാമലൈ
- Published by:Arun krishna
- news18-malayalam
Last Updated:
എൻ മക്കൾ എൻ മണ്ണ്’ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്രയുടെ 19-ാം ദിവസമാണ് കന്യാകുമാരിയിൽ എത്തിയത്
advertisement
1/7

തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ നയിക്കുന്ന പദയാത്ര കന്യാകുമാരിയിലെത്തി. ‘എൻ മക്കൾ എൻ മണ്ണ്’ എന്ന മുദ്രാവാക്യമുയർത്തി തുടരുന്ന പദയാത്രയുടെ 19-ാം ദിവസമാണ് കന്യാകുമാരിയിൽ എത്തിയത്.
advertisement
2/7
സ്വാതന്ത്ര്യദിനത്തില്‍ രാവിലെ കളിയിക്കാവിള ജംഗ്ഷനിൽ വച്ച് ദേശിയ പതാക ഉയർത്തിയ ശേഷമാണ് യാത്ര തുടർന്നത്. കളിയിക്കാവിളയിൽ നിന്നും ആരംഭിച്ച പദയാത്രയിൽ കുട്ടികളും സ്ത്രീകളും അടക്കം ആയിരകണക്കിന് ആളുകൾ അണിനിരന്നു.
advertisement
3/7
സ്വാതന്ത്ര്യ ദിനം ആയതിനാൽ ദേശിയ പതാക കൈയിലേന്തിയാണ് അണ്ണാമലൈയും യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കുന്ന അംഗങ്ങളും പദയാത്രയില്‍ പങ്കെടുത്തത്.
advertisement
4/7
കളിയിക്കാവിളയിൽ നിന്ന് രാവിലെ ആരംഭിച്ച യാത്ര ഉച്ചയോടെ കുഴിത്തുറ ജംഗ്ഷനിൽ എത്തിച്ചേർന്നു. വിശ്രമത്തിന് ശേഷം വൈകുന്നേരം വെട്ടുവന്നിയിൽ നിന്ന് ആരംഭിച്ച യാത്ര രാത്രിയോടെ ഇരവിപുതൂർക്കടയിൽ അവസാനിച്ചു.
advertisement
5/7
കുഴിത്തുറ ജംഗ്ഷനിൽ ജനങ്ങളെ അഭിസംബോധന ചെയ്യ്ത് സംസാരിച്ച അണ്ണാമലൈ കേരളത്തിലെയും തമിഴ്നാട്ടിലെയും മുഖ്യമന്ത്രിമാർ നടത്തുന്നത് കുടുംബ രാഷ്‌ട്രീയമാണന്നും കേരളത്തിൽ മകളും മരുമകനുമാണെങ്കിൽ, തമിഴ്‌നാട്ടിൽ മകനും മരുമകനുമാണ് ഭരിക്കുന്നതെന്ന് വിമര്‍ശിച്ചു.
advertisement
6/7
യാത്രയിൽ മുൻകേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ, സംസ്ഥാന സംഘടനാ സെക്രട്ടറി കേശവ വിനായക്, ജില്ലാ പ്രസിഡന്റ് ധർമരാജ് എന്നിവർ പങ്കെടുത്തു.
advertisement
7/7
കഴിഞ്ഞമാസം 27ന് ആരംഭിച്ച പദയാത്ര 19 ദിവസം പിന്നിട്ടാണ് കന്യാകുമാരി ജില്ലയിൽ പര്യടനം നടത്തുന്നത്. നാളെ യാത്രക്ക് വിശ്രമ ദിനം ആയിരിക്കും. തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളില്‍ അണ്ണാമലയുടെ പദയാത്ര കന്യാകുമാരി ജില്ലയിൽ പര്യടനം തുടരും.
മലയാളം വാർത്തകൾ/Photogallery/India/
കേരളത്തിൽ ഭരിക്കുന്നത് മകളും മരുമകനുമാണെങ്കിൽ, തമിഴ്‌നാട്ടിൽ മകനും മരുമകനുമാണ് ; കെ. അണ്ണാമലൈ