TRENDING:

Karipur Air India Express Crash | കരിപ്പൂർ അപകടത്തിൽ മരിച്ച പൈലറ്റിന്‍റെയും സഹപൈലറ്റിന്‍റെയും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി

Last Updated:
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്.
advertisement
1/6
കരിപ്പൂർ അപകടത്തിൽ മരിച്ച പൈലറ്റിന്‍റെയും സഹപൈലറ്റിന്‍റെയും മൃതദേഹങ്ങൾ കൈമാറി
കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ മരണമടഞ്ഞ പൈലറ്റുമാരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി
advertisement
2/6
പൈലറ്റ് ദീപക് സാഥെ, കോ പൈലറ്റ് അഖിലേഷ് കുമാർ  എന്നിവരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ ബന്ധുക്കൾക്ക് കൈമാറിയത്.
advertisement
3/6
എയർ ഇന്ത്യ അധികൃതർക്കൊപ്പമാണ് മൃതേദഹങ്ങൾ ഏറ്റുവാങ്ങാനായി ഇവരുടെ ബന്ധുക്കളെത്തിയത്.. മലപ്പുറത്തെ ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങിയ മൃതേദഹങ്ങൾ കൊച്ചിയിലെത്തിച്ച ശേഷം ഇവിടെ നിന്നാകും സ്വദേശങ്ങളിലേക്ക് കൊണ്ടു പോവുക എന്നാണ് മലപ്പുറം കളക്ടർ ബി.ഗോപാലകൃഷ്ണൻ അറിയിച്ചത്
advertisement
4/6
കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായത്. ഇവിടെ നിന്നും എംബാം ചെയ്ത ശേഷമാണ് മൃതേദഹം വിട്ടു നല്‍കിയത്
advertisement
5/6
വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽനിന്ന് 190 യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ എഎക്സ്ബി1344 ബി737 വിമാനം വെള്ളിയാഴ്ച രാത്രി 7.45ഓടെയാണ് അപകടത്തിൽപ്പെട്ടത്. ദുബായിയിൽനിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് കരിപ്പൂരിൽ വൈകിട്ട് 7.27ന് എത്തേണ്ടിയിരുന്ന വിമാനമാണിത്.
advertisement
6/6
ലാൻഡിങ്ങിനിടെ തെന്നിമാറി 35 അടി താഴ്ചയിലേക്ക് പതിച്ച വിമാനം രണ്ടായി പിളരുകയായിരുന്നു. ദാരുണ അപകടത്തിൽ മരിച്ചത് 18 പേരാണ്.
മലയാളം വാർത്തകൾ/Photogallery/India/
Karipur Air India Express Crash | കരിപ്പൂർ അപകടത്തിൽ മരിച്ച പൈലറ്റിന്‍റെയും സഹപൈലറ്റിന്‍റെയും മൃതദേഹങ്ങൾ കുടുംബാംഗങ്ങൾക്ക് കൈമാറി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories