പെൺകുഞ്ഞ് ജനിച്ച വിഷമത്തില്‍ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു
- Published by:Asha Sulfiker
- news18-malayalam
Last Updated:
പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ സുപ്രിയയെ ഭർത്തൃമാതാവ് നിരന്തരം കുത്തുവാക്കുകൾ പറയുമായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെൺകുട്ടി ജനിക്കുന്നത് കുടുംബത്തിന് ശാപമാണെന്നായിരുന്നു അവരുടെ വിശ്വാസം
advertisement
1/7

അഗർത്തല: ഭാര്യ പെൺകുഞ്ഞിന് ജന്മം നൽകിയ വിഷമത്തിൽ യുവാവ് ജീവനൊടുക്കി. തൃപുര ഗൗതം നഗർ സ്വദേശി പ്രാൺ ഗോബിന്ദ എന്ന യുവാവാണ് ജീവനൊടുക്കിയത്.
advertisement
2/7
ഇയാളുടെ മരണവാർത്തയറിഞ്ഞ് ഞെട്ടലിൽ ഭാര്യയും മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു സുപ്രിയ ദാസ് (23) എന്ന യുവതിയുടെ മരണം.
advertisement
3/7
കുറച്ച് ദിവസം മുമ്പായിരുന്നു സുപ്രിയ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. ആൺകുഞ്ഞിനായി കാത്തിരുന്ന ഭർത്താവിനും വീട്ടുകാര്‍ക്കും ഇത് ഉൾക്കൊള്ളാനായിരുന്നില്ല.. ഇക്കാര്യം പറഞ്ഞ് വഴക്കും പതിവായി..
advertisement
4/7
പെൺകുഞ്ഞ് ദുഃശകുനമാണെന്ന് പറഞ്ഞ് ഭർത്തൃമാതാവും നിരന്തരം മാനസിക പീഡനം ഏല്‍പ്പിക്കുമായിരുന്നു.
advertisement
5/7
എല്ലാം കൊണ്ടും സങ്കടത്തിലായ പ്രാൺ, ഇക്കഴിഞ്ഞ ഞായറാഴ്ച ഭാര്യയുമായി കലഹിച്ചിറങ്ങി തീകൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.
advertisement
6/7
ഭർത്തൃവീട്ടിലെ മാനസിക പീഡനങ്ങൾ കൊണ്ട് തകർന്നിരുന്ന സുപ്രിയയ്ക്ക് ഭർത്താവിന്‍റെ മരണവാർത്ത കൂടി താങ്ങാനായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രാൺ മരിച്ച വിവരം അറിഞ്ഞ് കുറച്ച് സമയങ്ങൾക്കുള്ളിൽ ഹൃദയാഘാതത്തിൽ സുപ്രിയയും മരണത്തിന് കീഴടങ്ങി.
advertisement
7/7
പെൺകുഞ്ഞ് ജനിച്ചതിന്‍റെ പേരിൽ സുപ്രിയയെ ഭർത്തൃമാതാവ് നിരന്തരം കുത്തുവാക്കുകൾ പറയുമായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. പെൺകുട്ടി ജനിക്കുന്നത് കുടുംബത്തിന് ശാപമാണെന്നായിരുന്നു അവരുടെ വിശ്വാസം എന്നും ഇവർ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/India/
പെൺകുഞ്ഞ് ജനിച്ച വിഷമത്തില്‍ യുവാവ് ജീവനൊടുക്കി; വിവരം അറിഞ്ഞ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു