തേജസിൽ പറന്ന് നരേന്ദ്ര മോദി; യുദ്ധവിമാനത്തില്‍ പറന്ന ആദ്യ പ്രധാനമന്ത്രി
- Published by:Sarika KP
- news18-malayalam
Last Updated:
ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെയാണ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്.
advertisement
1/6

ബെംഗളൂരു: ഇന്ത്യ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് ഫൈറ്റർ എയർക്രാഫ്റ്റായ തേജസിൽ യാത്രനടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യാത്ര നടത്തുന ചിത്രം മോദി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
advertisement
2/6
ബെംഗളൂരു ആസ്ഥാനമായുള്ള പ്രതിരോധ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎൽ) സന്ദർശിച്ചശേഷമാണ് പ്രധാനമന്ത്രി മോദി തേജസിൽ യാത്ര നടത്തിയത്.
advertisement
3/6
ശനിയാഴ്ച രാവിലെയാണ് മോദി യുദ്ധവിമാനത്തില്‍ യാത്ര നടത്തിയത്. 'തേജസിലെ യാത്ര വിജയകരമായി പൂര്‍ത്തിയാക്കി. ഈയൊരു അനുഭവം അവിശ്വസനീയമാം വിധം സമ്പന്നമായിരുന്നു'.
advertisement
4/6
'രാജ്യത്തിന്‍റെ തദ്ദേശീയമായ കഴിവുകളില്‍ എന്‍റെ ആത്മവിശ്വാസം ഗണ്യമായി വര്‍ധിക്കുകയും നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ചുള്ള അഭിമാനവും ശുഭാപ്തിവിശ്വാസവും എന്നില്‍ ഉണ്ടാകുകയും ചെയ്തു എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ എക്‌സിൽ (ട്വിറ്റർ) പങ്കുവച്ചത്.
advertisement
5/6
ഇതോടെ യുദ്ധ വിമാനം പറത്തുന്ന ആദ്യ പ്രധാനമന്ത്രിയായി മോദി മാറി. അതേസമയം ഇന്ത്യന്‍ എയര്‍ഫോഴ്‌സിനും ഡി.ആർ.ഡി.ഒക്കും എച്ച്.എ.എല്ലിനും ഒപ്പം എല്ലാ ഇന്ത്യക്കാര്‍ക്കും അഭിനന്ദനങ്ങളും അദ്ദേഹം അറിയിക്കുന്നുണ്ട്.
advertisement
6/6
തേജസ് ഒറ്റ സീറ്റുള്ള ഫൈറ്റർ എയർക്രാഫ്റ്റ് ആണ്. എന്നാൽ പരീക്ഷണാടിസ്ഥാനത്തിൽ വ്യോമസേന പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്ന ഇരട്ട സീറ്റ് വേരിയന്റിലാണ് പ്രധാനമന്ത്രി യാത്ര ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/India/
തേജസിൽ പറന്ന് നരേന്ദ്ര മോദി; യുദ്ധവിമാനത്തില്‍ പറന്ന ആദ്യ പ്രധാനമന്ത്രി