കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന പദ്ധതി; നിതിൻ ഗഡ്കരി സോജില തുരങ്കം പരിശോധിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
ശ്രീനഗർ-കാർഗിൽ-ലേ ദേശീയ പാതയിൽ 11,578 അടി ഉയരത്തിലുള്ള സോജില ചുരം വഴിയാണ് തുരങ്കം നിർമിക്കുന്നത്
advertisement
1/12

ജമ്മു കശ്മീരില്‍ നിര്‍മിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയതും തന്ത്രപ്രധാനവുമായ സോജില തുരങ്കം സന്ദർശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ജമ്മു കശ്മീരിനും ലഡാക്കിനും ഇടയിൽ, എല്ലാ കാലാവസ്ഥയിലും യാത്രയോഗ്യമായ തുരങ്കമായിരിക്കുമിത്.
advertisement
2/12
13 അംഗ പാർലമെന്ററി സമിതി അംഗങ്ങൾക്കൊപ്പമാണ് മന്ത്രി തുരങ്കം പരിശോധിക്കാനെത്തിയത്. കശ്മീർ താഴ്വരയെ കന്യാകുമാരിയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്നമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
advertisement
3/12
"ഇത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്നതും ഏറെ പ്രധാനപ്പെട്ടതുമായ ഒരു തുരങ്കമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ തുരങ്കം കൂടിയാണ് ഇത്," തുരങ്കത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പരിശോധിച്ചതിനു ശേഷം ഗഡ്കരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
advertisement
4/12
ശ്രീനഗർ-കാർഗിൽ-ലേ ദേശീയ പാതയിൽ 11,578 അടി ഉയരത്തിലുള്ള സോജില ചുരം വഴിയാണ് തുരങ്കം നിർമിക്കുന്നത്. സോജില തുരങ്ക പദ്ധതിക്ക് തന്ത്രപ്രധാനമായ പ്രാധാന്യം കൂടിയുണ്ട്. കാരണം, കനത്ത മഞ്ഞുവീഴ്ച മൂലം ശൈത്യകാലത്ത് ഹൈവേ അടച്ചിരിക്കും. ഈ സമയത്ത് കാശ്മീരിനെയും ലഡാക്കിനെയും തമ്മിൽ ബന്ധിപ്പിക്കാൻ ഈ തുരങ്കത്തിനാകും.
advertisement
5/12
ആദ്യം 12,000 കോടി രൂപയാണ് പദ്ധതിയുടെ ചെലവായി കണക്കാക്കിയിരുന്നത് എന്നും എന്നാൽ, ഈ രംഗത്തെ വിദഗ്ധരുമായും അന്താരാഷ്ട്ര കൺസൾട്ടന്റുകളുമായും ഒരു വർഷത്തോളം നടത്തിയ ചർച്ചയ്‌ക്കൊടുവിൽ അത് 5,000 കോടി രൂപയിലേക്ക് എത്തിയതായും ഗഡ്കരി പറഞ്ഞു.
advertisement
6/12
"നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനൊരു പദ്ധതിക്കായി ഇത്രയും തുക ലാഭിക്കുന്നത്. വളരെ ബുദ്ധിമുട്ടുകൾ സഹിച്ചാണ് തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നത്. മൈനസ് 26 ഡിഗ്രിയിലാണ് ആളുകൾ ഇവിടെ ജോലി ചെയ്യുന്നത്'', മന്ത്രി കൂട്ടിച്ചേർത്തു.
advertisement
7/12
തുരങ്കത്തിന്റെ നിർമാണത്തിൽ ഭാഗമാകുന്ന എഞ്ചിനീയർമാരെയും കരാറുകാരെയും അദ്ദേഹം അഭിനന്ദിച്ചു. സോജില തുരങ്കത്തിന്റെ 38 ശതമാനം നിർമാണം പൂർത്തിയായതായും ജനങ്ങൾക്ക് ആശ്വാസമേകുന്നതിനായി പദ്ധതിയുടെ ഒരു ഭാഗം ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
advertisement
8/12
"പ്രധാനമന്ത്രിയുടെ അനുമതിയോടെ, പദ്ധതിയുടെ ഒരു ഭാഗം ഈ വർഷം ഉദ്ഘാടനം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കാരണം അത് ജനങ്ങൾക്ക് ഏറെ ആശ്വാസം നൽകും," അദ്ദേഹം പറഞ്ഞു. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ ടൂറിസം സാധ്യതകൾ വർദ്ധിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.
advertisement
9/12
''ഈ പദ്ധതി പൂർത്തിയാകുന്നതോടെ കശ്മീരിലെ വിനോദസഞ്ചാരം നാലു മടങ്ങോളം വർദ്ധിക്കും. ഈ മേഖലയിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം'', അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
10/12
മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനാണ് തുരങ്കത്തിന്റെ നിർമാണ ചുമതല. സോനാമാർഗ് മുതൽ മിനിമാർഗ് വരെയുള്ള തുരങ്കപാതയുടെ ആകെ ദൈർഘ്യം 31 കിലോമീറ്ററാണെന്ന് പ്രോജക്ട് ഹെഡ് ഹർപാൽ സിംഗ് പറഞ്ഞു.
advertisement
11/12
സോനാമാർഗിൽ നിന്ന് ബാൽത്തലിലേക്കുള്ള ദൂരം 18 കിലോമീറ്ററാണ്, തുടർന്ന് ബാൽട്ടലിൽ നിന്ന് മിനിമാർഗിലേക്കുള്ള പ്രധാന തുരങ്കത്തിന്റെ നീളം 13 കിലോമീറ്ററാണ്.
advertisement
12/12
എല്ലാ പാതകളുടെയും നിർമാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.
മലയാളം വാർത്തകൾ/Photogallery/India/
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ബന്ധിപ്പിക്കുന്ന പദ്ധതി; നിതിൻ ഗഡ്കരി സോജില തുരങ്കം പരിശോധിച്ചു