കോറമാൻഡൽ എക്‌സ്പ്രസിലെ നാൽപതോളം പേർ മരിച്ചത് വൈദ്യുതാഘാതമേറ്റോ? ശരീരത്തിൽ പരിക്കോ, രക്തസ്രാവമോ ഇല്ല
- Published by:Rajesh V
- news18-malayalam
Last Updated:
രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ഈ വാദങ്ങൾ എഫ്ഐആറിലെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്നതാണ്
advertisement
1/8

ഭുവനേശ്വർ: ഒഡീഷയിലെ ട്രെയിനപകടത്തിൽ, കോറമാൻഡൽ എക്‌സ്പ്രസിലെ 40 യാത്രക്കാരെങ്കിലും മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് വിവരം. ഇവരുടെ ശരീരത്തിൽ ബാഹ്യമായ പരിക്കുകളോ രക്തസ്രാവമോ ഇല്ല. അപകടത്തിനിടെ വൈദ്യുതിലൈൻ കമ്പാർട്ട്മെന്റിലേക്ക് പൊട്ടിവീണ് വൈദ്യുതാഘാതമേറ്റതാകാം ഇവരുടെ മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. ബാലേശ്വറിൽ പാളംതെറ്റിയ കോറമാൻഡൽ ട്രെയിനിന്റെ ബോഗികളിൽ യശ്വന്ത്പൂർ-ഹൗറ എക്‌സ്പ്രസ് ഇടിച്ചുകയറിതിനെ തുടർന്നാണ് വൈദ്യുതി കേബിളുകൾ പൊട്ടിയത്.
advertisement
2/8
രക്ഷാ പ്രവർത്തനത്തിന് മേൽനോട്ടം വഹിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉന്നയിച്ച ഈ വാദങ്ങൾ എഫ്ഐആറിലെ കണ്ടെത്തലുമായി പൊരുത്തപ്പെടുന്നതാണ്. കമ്പാർട്ട്മെന്റുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണതിനെ തുടർന്ന് വൈദ്യുതാഘാതമേറ്റാണ് ചിലരെങ്കിലും മരിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്.
advertisement
3/8
ടൈംസ് ഓഫ് ഇന്ത്യയിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) സബ് ഇൻസ്പെക്ടർ പപ്പു കുമാർ നായിക്, ശനിയാഴ്ച പുലർച്ചെ 1 മണിയോടെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഇങ്ങനെ പറയുന്നു: “അനേകം യാത്രക്കാർ കൂട്ടിയിടിയിൽ ഗുരുതര പരിക്കേറ്റും പിന്നീട് ഓവർഹെഡ് LT (ലോ ടെൻഷൻ) ലൈനിൽ നിന്നുള്ള വൈദ്യുതാഘാതമേറ്റും മരണത്തിന് കീഴടങ്ങി"
advertisement
4/8
“നിരവധി മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം ഛിന്നഭിന്നമായപ്പോൾ 40 ഓളം പേരുടെ ശരീരങ്ങളിൽ മുറിവുകളോ രക്തസ്രാവമോ ഇല്ലായിരുന്നു. ഈ മരണങ്ങളിൽ പലതും വൈദ്യുതാഘാതം മൂലമായിരിക്കാം," - പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
advertisement
5/8
വൈദ്യുതാഘാതമേറ്റവർ ബോഗി ഓവർഹെഡ് ഇലക്ട്രിക് കേബിളുകളുമായി സമ്പർക്കത്തിലായ ഒരു സെക്കൻഡിന്റെ കൃത്യമായ അംശത്തിൽ ബോഗികളിൽ സ്പർശിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ ചീഫ് ഓപ്പറേഷൻസ് മാനേജരായി വിരമിച്ച പൂർണ ചന്ദ്ര മിശ്രയെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
advertisement
6/8
ഗവൺമെന്റ് റെയിൽവേ പോലീസ് "അജ്ഞാതരായ വ്യക്തികൾ"ക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് (IPC യുടെ സെക്ഷൻ 304-A) കേസ് രജിസ്റ്റർ ചെയ്യുകയും സിബിഐയെ വരുന്നതിന് മുമ്പ് ട്രെയിൻ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നേതൃത്വം നൽകാൻ ഒരു ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
advertisement
7/8
അപകടം നടന്ന് ആറ് മണിക്കൂറിന് ശേഷം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കട്ടക്കിലെ സബ് ഡിവിഷണൽ റെയിൽവേ പോലീസ് ഓഫീസർ രഞ്ജീത് നായക്കിനെ അന്വേഷണ ചുമതല ഏൽപ്പിച്ചിരുന്നു.
advertisement
8/8
ഇലക്ട്രോണിക് ഇന്റർലോക്ക് സംവിധാനത്തിൽ ബോധപൂർവമായ ഇടപെടൽ മൂലമാണ് തകരാർ സംഭവിച്ചതെന്ന നിലപാടിൽ റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ഉറച്ചുനിൽക്കുന്നതായി മറ്റൊരു റിപ്പോർട്ടില്‍ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/India/
കോറമാൻഡൽ എക്‌സ്പ്രസിലെ നാൽപതോളം പേർ മരിച്ചത് വൈദ്യുതാഘാതമേറ്റോ? ശരീരത്തിൽ പരിക്കോ, രക്തസ്രാവമോ ഇല്ല