TRENDING:

Odisha Train Accident: സമീപകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിനപകടം; നടുക്കുന്ന കാഴ്ചകൾ

Last Updated:
കൊൽക്കത്തയിൽ നിന്ന് 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കുമുള്ള ബാലേശ്വർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്
advertisement
1/10
ഒഡീഷയിലേത് സമീപകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിനപകടം; നടുക്കുന്ന കാഴ്ചകൾ
ഭുവനേശ്വർ: 1995നുശേഷം രാജ്യത്ത് നടന്ന ഏറ്റവും വലിയ ട്രെയിനപകടമാണ് ഇന്നലെ ഒഡീഷയിലെ ബാലേശ്വറിലെ ബഹനാഗയിൽ ഉണ്ടായത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 288 പേരാണ് അപകടത്തിൽ മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. രണ്ട് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പെടെ മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപെട്ടത്. അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടു. അപകടത്തെ കുറിച്ച് ലഭ്യമായ വിവരങ്ങൾ അറിയാം.
advertisement
2/10
6.50നും 7.10നും ഇടയ്ക്കാണ് അപകടം നടന്നത്. 12864 നമ്പർ ബെംഗളൂരു- ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിന്റെ ഏതാനും കോച്ചുകൾ 6.50ഓടെ പാളം തെറ്റി എതിർ ട്രാക്കിലേക്ക് വീഴുകയായിരുന്നു.
advertisement
3/10
പിന്നാലെ 12841ാം നമ്പർ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമാണ്ഡൽ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞുകിടന്ന ഹൗറ എക്സ്പ്രസിന്റെ ബോഗികളിലേക്ക് ഇടിച്ചുകയറിയെന്നാണ് റിപ്പോർട്ട്. ഇടിയുടെ ആഘാതത്തിൽ കോറമാണ്ഡൽ എക്സപ്രസിന്റെ കോച്ചുകൾ സമീപത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിലേക്കും ഇടിച്ചുകയറി.
advertisement
4/10
കൊൽക്കത്തയിൽ നിന്ന് 250 കിലോമീറ്റർ തെക്കും ഭുവനേശ്വറിന് 170 കിലോമീറ്റർ വടക്കുമുള്ള ബാലേശ്വർ ജില്ലയിലെ ബഹനാഗ സ്റ്റേഷന് സമീപമാണ് ഈ അപകടമുണ്ടായത്
advertisement
5/10
ട്രെയിനപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ആഘോഷങ്ങളൊന്നും നടത്തില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി നവീൻ പട്നായിക് ശനിയാഴ്ച ഒഡീഷയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.
advertisement
6/10
അപകട കാരണം കണ്ടെത്താൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്ഥലത്തെത്തിയ അദ്ദേഹം ഇപ്പോൾ ശ്രദ്ധ രക്ഷാപ്രവർത്തനങ്ങൾക്കാണെന്ന് പറഞ്ഞു.
advertisement
7/10
ഒഡീഷ ഡിസാസ്റ്റർ റാപ്പിഡ് ആക്ഷൻ ഫോഴ്സിന്റെ (ODRAF) നാല് യൂണിറ്റുകൾ, ദേശീയ ദുരന്ത പ്രതികരണ നിധിയുടെ (NDRF) മൂന്ന് യൂണിറ്റുകൾ, 200-ലധികം ആംബുലൻസുകൾ, 22 അഗ്നിശമന സേനാംഗങ്ങൾ എന്നിവരെ രക്ഷാപ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.
advertisement
8/10
200 ആംബുലൻസുകൾ, 50 ബസുകൾ, 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ 1200 ഓളം രക്ഷാപ്രവർത്തകരും അപകട സ്ഥലത്തുണ്ട്
advertisement
9/10
അപകടത്തിൽപെട്ടവരേറെയും കുടിയേറ്റ തൊഴിലാളികളാണെന്നാണ് വിവരം. റിസര്‍വ്ഡ് കോച്ചുകളിലും ജനറൽ കംപാർട്ട്മെന്റിലേതിന് സമാനമായ തിരക്കുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ട യാത്രികൻ വ്യക്തമാക്കി.
advertisement
10/10
ഒഡീഷ ട്രെയിൻ അപകടത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒഡീഷയ്ക്ക് എല്ലാവിധ സഹായവും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു
മലയാളം വാർത്തകൾ/Photogallery/India/
Odisha Train Accident: സമീപകാലത്തെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിനപകടം; നടുക്കുന്ന കാഴ്ചകൾ
Open in App
Home
Video
Impact Shorts
Web Stories