PM Modi in Kanniyakumari|ധ്യാനനിരതനാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ
- Published by:Sarika KP
- news18-malayalam
Last Updated:
സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം ധ്യാനം ആരംഭിച്ചത്.
advertisement
1/8

പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ ധ്യാനം തുടങ്ങി. സൂര്യാസ്തമയം കണ്ട് ക്ഷേത്ര ദർശനവും കഴിഞ്ഞാണ് അദ്ദേഹം ധ്യാനം ആരംഭിച്ചത്.
advertisement
2/8
ക്ഷേത്ര ദർശനത്തിനെത്തിയ അദ്ദേഹം ആരതി തൊഴുത് പുരോഹിതൻമാരിൽ നിന്നു ഷാളും പ്രസാദങ്ങളും സ്വീകരിച്ചു. പിന്നാലെയാണ് ധ്യാനത്തിനു തുടക്കമിട്ടത്.
advertisement
3/8
ഇന്ന് വൈകിട്ട് വ്യോമസേനാ വിമാനത്തിൽ തിരുവനന്തപുരത്ത് ഇറങ്ങിയ പ്രധാനമന്ത്രി അവിടെനിന്ന് കന്യാകുമാരിയിലേക്ക് തിരിക്കുകയായിരുന്നു.
advertisement
4/8
തുടർന്ന് ഗസ്റ്റ് ഹൗസിൽ വിശ്രമത്തിന് ശേഷം ദേവീ ക്ഷേത്രത്തിൽ ദര്‍ശനം നടത്തി. ഇവിടെ നിന്ന് പ്രധാനമന്ത്രി ബോട്ട് മാര്‍ഗം വിവേകാനന്ദ പാറയിലേക്ക് പോകുകയായിരുന്നു.
advertisement
5/8
പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാവലയത്തിലാണ് കന്യാകുമാരി. സന്ദർശകർക്ക് രണ്ട് ദിവസം പ്രവേശനമുണ്ടാകില്ല.
advertisement
6/8
തിരുവനന്തപുരം വിമാനത്താവളത്തിൽ ഉച്ചകഴിഞ്ഞ് 4.20ന് എത്തിയ പ്രധാനമന്ത്രി തുടർന്ന് ഹെലികോപ്റ്ററിൽ 4.55ന് കന്യാകുമാരിയിലെ തമിഴ്നാട് സർക്കാർ ഗെസ്റ്റ് ഹൗസിലെ ഹെലിപാഡിൽ ഇറങ്ങി.
advertisement
7/8
ഇവിടെ നിന്ന് സമീപത്തുള്ള ഭഗവതി അമ്മൻ ക്ഷേത്രത്തിൽ ദർശനം നടത്തി. പിന്നീട് ബോട്ടിൽ വിവേകാനന്ദപ്പാറയിലെ സ്മാരകത്തിലേക്ക് പോകുകയായിരുന്നു. സ്വാമി വിവേകാനന്ദൻ ധ്യാനിച്ച അതേയിടത്ത് മോദി ധ്യാനം നടത്തും.
advertisement
8/8
ധ്യാനം കഴിഞ്ഞ് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3.30ന് അദ്ദേഹം മടങ്ങും. തിരുവനന്തപുരത്ത് നിന്ന് 4.10ന് വ്യോമസേന വിമാനത്തിൽ ഡൽഹിയിലേയ്ക്ക്.
മലയാളം വാർത്തകൾ/Photogallery/India/
PM Modi in Kanniyakumari|ധ്യാനനിരതനാകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ