ജി20 ലോഗോയും ലോകനേതാക്കളുടെ ചിത്രങ്ങളും തുണിയില്‍ നെയ്ത ദമ്പതികളെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി
- Published by:Vishnupriya S
- news18-malayalam
Last Updated:
കോത ഹരി ബാബു
advertisement
1/6

രണ്ട് മീറ്റര്‍ തുണിയില്‍ ജി20 ലോഗോയും ഉച്ചകോടിയില്‍ പങ്കെടുത്ത ലോകനേതാക്കന്മാരുടെ ചിത്രങ്ങളും നെയ്ത ദമ്പതിമാരെ പേരെടുത്ത് പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ അധ്യക്ഷപദം വഹിച്ച ജി20 സമ്മേളനത്തിന് ഞായറാഴ്ച സമാപനം കുറിച്ചിരുന്നു. ഈ സമ്മേളനത്തോടുള്ള ആദരസൂചകമായാണ് തെലങ്കാനയിലെ രാജാന്ന സിര്‍സില്ല ജില്ലയില്‍ നിന്നുള്ള ദമ്പതിമാര്‍ തുണിയില്‍ നേതാക്കന്മാരുടെ ചിത്രവും ജി20 ലോഗോയും നെയ്തത്.
advertisement
2/6
തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ദമ്പതിമാരുടെ പേരെടുത്ത് പറഞ്ഞത്. തെലങ്കാനയിലെ അറിയപ്പെടുന്ന നെയ്ത്തുകാരനാണ് പ്രധാനമന്ത്രി പ്രശംസിച്ച യെല്‍ദി ഹരി പ്രസാദ്.
advertisement
3/6
ഒരു തീപ്പെട്ടി കൂടിനുള്ളിൽ ഒതുങ്ങുന്ന രാജന്ന സിരിപ്പട്ടു പോലുള്ള വൃത്യസ്തമായ സാരികൾ നെയ്ത് ഏറെ പ്രശസ്തനാണ് ഇദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ വെച്ച് ജി20 സമ്മേളനം നടക്കുന്നുവെന്ന് അറിഞ്ഞ ഹരിപ്രസാദും ഭാര്യയും ലോകനേതാക്കള്‍ക്ക് ഉച്ചകോടിയിലേക്ക് ഗംഭീരമായ വരവേല്‍പ്പ് നല്‍കാനാണ് ആഗ്രഹിച്ചത്.
advertisement
4/6
തുടര്‍ന്ന് ജി20 ലോഗോയും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന 20 നേതാക്കന്മാരുടെ ചിത്രങ്ങളും അവര്‍ നെയ്‌തെടുത്തു. ത്രിവര്‍ണത്തിന് നടുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും നമസ്‌തേയെന്നും കൈകള്‍ കൊണ്ട് നെയ്‌തെടുത്തു. ഒരാഴ്ചയോളം സമയമെടുത്താണ് ഇരുവരും ഇത് പൂര്‍ത്തിയാക്കിയത്.
advertisement
5/6
കഴിഞ്ഞവര്‍ഷം ജി20 ലോഗോ തുണിയില്‍ നെയ്‌തെടുത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ചു നല്‍കിയിരുന്നു. അന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഇവരുടെ പേര് മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇവർ തുണിയില്‍ നെയ്‌തെടുത്തത് സമൂഹമാധ്യമത്തില്‍ വലിയതോതില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
6/6
''ജി20 നേതാക്കന്മാരുടെയും ജി20 ലോഗോയും നെയ്‌തെടുത്തതില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതർ അനുവദിച്ചാല്‍ അത് എന്റെ ജീവിതകാലത്തെ ഏറ്റവും വലിയ നേട്ടമായിരിക്കും,'' ഹരിപ്രസാദ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
ജി20 ലോഗോയും ലോകനേതാക്കളുടെ ചിത്രങ്ങളും തുണിയില്‍ നെയ്ത ദമ്പതികളെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി