'ആഹ്ലാദകരമായ അനുഭവം' ലക്ഷദ്വീപില്‍ നരേന്ദ്രമോദിയുടെ സ്നോർക്കെല്ലിംഗ്
- Published by:Arun krishna
- news18-malayalam
Last Updated:
കടലിന് അടിയിലെ വിസ്മയ ലോകം നേരിട്ട് കണ്ട മോദി തന്‍റെ ആദ്യ സ്നോർക്കെല്ലിംഗ് അനുഭവം ആഹ്ലാദകരമായിരുന്നുവെന്ന് എക്സ് ഹാന്‍ഡില്‍ കുറിച്ചു.
advertisement
1/7

ലക്ഷദ്വീപ് സന്ദര്‍ശനത്തിനിടെ സ്നോർക്കെല്ലിംഗ് അടക്കമുള്ള സാഹസിക വിനോദങ്ങള്‍ ആസ്വദിച്ച് പ്രധാനമന്ത്രി. കടലിന് അടിയിലെ വിസ്മയ ലോകം നേരിട്ട് കണ്ട മോദി തന്‍റെ ആദ്യ സ്നോർക്കെല്ലിംഗ് അനുഭവം ആഹ്ലാദകരമായിരുന്നുവെന്ന് എക്സ് ഹാന്‍ഡില്‍ കുറിച്ചു.
advertisement
2/7
"നിങ്ങളിലെ സാഹസികനെ വാരിപ്പുണരാൻ ആഗ്രഹിക്കുന്നവർക്ക്, ലക്ഷദ്വീപ് തീർച്ചയായും നിങ്ങളുടെ ലിസ്‌റ്റിൽ ചേർക്കണം. ഞാൻ അവിടെ എത്തിയ സമയത്ത്, സ്നോർക്കെല്ലിംഗ് പരീക്ഷിച്ചു - എന്തൊരു ആവേശകരമായ അനുഭവമായിരുന്നു അത്!.."
advertisement
3/7
സ്‌നോർക്കൽ മാസ്‌ക്, സ്‌നോർക്കൽ, ലൈഫ് വെസ്‌റ്റ് എന്നിവ ധരിച്ച് കടലിനടയിലേക്ക് നടത്തിയ സാഹസിക യാത്രയുടെ ചിത്രങ്ങളും മോദി പങ്കുവെച്ചിട്ടുണ്ട്.
advertisement
4/7
ലക്ഷദ്വീപിലെ അതിമനോഹരമായ കടൽത്തീരങ്ങളിലൂടെയുള്ള തന്റെ അതിരാവിലെയുള്ള നടത്തത്തിന്റെയും ബീച്ചിനടുത്തുള്ള കസേരയിലിരുന്ന് വിശ്രമിക്കുന്ന ചില നിമിഷങ്ങളുടെയും ചിത്രങ്ങളും മോദി പങ്കിട്ടു.
advertisement
5/7
ഈ നിമിഷങ്ങൾ ദ്വീപുകളുടെ പ്രകൃതി സൗന്ദര്യം പ്രദർശിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ക്ഷേമത്തിനായുള്ള ആഴത്തിലുള്ള പ്രതിബദ്ധതയ്ക്കുള്ള പ്രചോദനമായി വർത്തിക്കുകയും ചെയ്തുവെന്ന് മോദി അഭിപ്രായപ്പെട്ടു
advertisement
6/7
ലക്ഷദ്വീപിലെ ദ്വീപുകളുടെ സൗന്ദര്യവും അവിടുത്തെ ജനങ്ങളുടെ ഊഷ്മളതയും വിസ്മയിപ്പിച്ചെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
advertisement
7/7
അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങളിലെ നാട്ടുകാരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അവരുടെ ആതിഥ്യത്തിന് നന്ദി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/India/
'ആഹ്ലാദകരമായ അനുഭവം' ലക്ഷദ്വീപില്‍ നരേന്ദ്രമോദിയുടെ സ്നോർക്കെല്ലിംഗ്