കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി
- Published by:user_57
- news18-malayalam
Last Updated:
32കാരനായ യുവാവാണ് ജീവനൊടുക്കിയത്
advertisement
1/4

തനിക്ക് കോവിഡ് ബാധയുണ്ടെന്ന് സംശയിച്ച യുവാവ് കെട്ടിടത്തിന്റെ ഏഴാമത്തെ നിലയിൽ നിന്നും ചാടി മരിച്ചു. 32കാരനായ യുവാവാണ് ജീവനൊടുക്കിയത്
advertisement
2/4
നോയിഡയിലെ ഗ്രേറ്റർ നോയിഡയിലുള്ള സ്വകാര്യ കോളേജ് കെട്ടിടത്തിൽ യുവാവിനെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. ഞായറാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്
advertisement
3/4
ഇയാളുടെ കോവിഡ് പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ. മഹാരാഷ്ട്രയിൽ തബ്‌ലീഗ് ജമാത്ത് സമ്മേളനത്തിൽ പങ്കെടുത്തയാൾ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. കോവിഡ് സ്ഥിരീകരിച്ച് തൊട്ടടുത്ത ദിവസം നേരം പുലരും മുൻപാണ് ഇയാൾ ഐസൊലേഷൻ വാർഡിലെ ശുചിമുറിയിൽ ജീവനൊടുക്കിയത്
advertisement
4/4
രാജ്യത്ത് ഇതുവരെയായി 273 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരുടെ ഏറ്റവും പുതിയ കണക്കനുസരിച്ചുള്ള എണ്ണം 8,447 ആണ്
മലയാളം വാർത്തകൾ/Photogallery/India/
കോവിഡ് ബാധയെന്ന് സംശയം; യുവാവ് കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നും ചാടി ജീവനൊടുക്കി