Kadal Osai FM 90.4 | മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യ റേഡിയോ ചാനല്‍; തുടക്കം കുറിച്ചത് മത്സ്യത്തൊഴിലാളി
- Published by:Asha Sulfiker
- news18-malayalam
Last Updated:
കടൽ ഓസൈ എഫ് എം ഇപ്പോൾ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ഒരു അവിഭാജ്യഘടകമായിട്ടുണ്ട്. സ്റ്റേഷൻ മാനേജർ ഗായത്രി ഒഴികെ ഈ റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പന്ത്രണ്ട് പേരും മത്സ്യത്തൊഴിലാളികളോ അവരുടെ കുടുംബാംഗങ്ങളോ ആണ്
advertisement
1/6

മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യ എഫ് എം ചാനൽ. രാമനാഥപുരത്തെ പാമ്പൻ സ്വദേശിയായ ആംസ്ട്രോംഗ് ഫെർണാണ്ടോ എന്ന മത്സ്യത്തൊഴിലാളിയാണ് ഇത്തരമൊരു ആശയത്തിന് പിന്നിൽ.
advertisement
2/6
കുട്ടിക്കാലം മുതൽ തന്നെ റേഡിയോ കേട്ടാണ് ആംസ്ട്രോംഗ് വളർന്നത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ പിന്നീട് പലയിടങ്ങളിലും യാത്ര ചെയ്തു. കർഷകർക്കായി മാത്രമുള്ള കമ്മ്യൂണിറ്റി റേഡിയോയെക്കുറിച്ച് പഠിച്ചു. ഇതിൽ നിന്നാണ് മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഒരു റേഡിയോ ചാനൽ എന്ന ആശയം ഉടലെടുത്തത്. (ചിത്രം- ANI)
advertisement
3/6
ഇതോടെ 'കടൽ ഓസൈ എഫ് 90.4'പിറവിയായി. കോവിഡ് അപ്ഡേറ്റുകളും കടലുമായി ബന്ധപ്പെട്ട വിവരങ്ങളും മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത സംഗീതവും സിനിമാ സംഗീതവുമൊക്കെയായി ഒരു 'ഇൻഫോടെയിൻമെന്‍റ്' ആണ് ചാനൽ ശ്രോതാക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. (ചിത്രം- ANI)
advertisement
4/6
'പാമ്പൻ മേഖലയിലെ 80% ആളുകളും മത്സ്യബന്ധനം തൊഴിലായി സ്വീകരിച്ചവരാണ്. ഇവരെ സഹായിക്കുന്നതിനായാണ് എഫ്എം ആരംഭിച്ചത്. നിലനിൽ 5-10 കിലോമീറ്റർ ആണ് ട്രാൻസ്മിഷൻ റേഞ്ച്. പാമ്പൻ ദ്വീപ് നിവാസികൾക്ക് മുഴുവൻ റേഡിയോ ലഭ്യമാകുന്ന വിധത്തിൽ റേഞ്ച് കൂട്ടാനുള്ള നടപടികള്‍ സർക്കാർ ആരംഭിക്കണം'. 'കടൽ ഓസൈ എഫ് 90.4' സ്ഥാപകന്‍ ഫെർണാണ്ടോ പറയുന്നു. (ചിത്രം- ANI)
advertisement
5/6
'അന്താരാഷ്ട്ര അതിർത്തുയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന അടുത്തടുത്തായി കിടക്കുന്ന ഇന്ത്യ-ശ്രീലങ്ക ദ്വീപുകളുമായി ബന്ധപ്പെട്ട് നിരവധി നിയന്ത്രണങ്ങൾ ഉള്ളതിനാൽ ദ്വീപിലെ മത്സ്യത്തൊഴിലാളികൾക്ക് 24 മണിക്കൂർ മാത്രമെ കടലിൽ തങ്ങാൻ സാധിക്കുള്ളു. ഈ സമയത്ത് ലഭിക്കുന്ന മീൻ കരയിലെത്തിച്ച് കിട്ടുന്ന വിലയ്ക്ക് വിൽക്കാറാണ് പതിവ്. ചിലസമയങ്ങളിൽ കൂടുതൽ മത്സ്യം ലഭിക്കുമോ ഉയർന്ന തിരമാലകൾ, കാറ്റ് എന്നിവ സംബന്ധിച്ച വിവരങ്ങളും ട്രാൻസ്മിറ്റ് ചെയ്യാറുണ്ട്'(ചിത്രം- ANI)
advertisement
6/6
കടൽ ഓസൈ എഫ് എം ഇപ്പോൾ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ഒരു അവിഭാജ്യഘടകമായിട്ടുണ്ട്. സ്റ്റേഷൻ മാനേജർ ഗായത്രി ഒഴികെ ഈ റേഡിയോ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പന്ത്രണ്ട് പേരും മത്സ്യത്തൊഴിലാളികളോ അവരുടെ കുടുംബാംഗങ്ങളോ ആണ്. (ചിത്രം- ANI)
മലയാളം വാർത്തകൾ/Photogallery/India/
Kadal Osai FM 90.4 | മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഇന്ത്യയിലെ ആദ്യ റേഡിയോ ചാനല്‍; തുടക്കം കുറിച്ചത് മത്സ്യത്തൊഴിലാളി