TRENDING:

2.89 ലക്ഷം രൂപയുടെ സ്വർണ്ണ മാസ്ക് ധരിച്ച് പൂനെ സ്വദേശി; സാമാന്യയുക്തിയെ ചോദ്യം ചെയ്ത് നെറ്റിസൺസ്

Last Updated:
ശങ്കറിന്‍റെ സ്വർണ്ണമാസ്ക് വൈറലായതിന് പിന്നാലെ തന്നെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയ ട്രോളുകളും സജീവമായിട്ടുണ്ട്
advertisement
1/9
2.89 ലക്ഷം രൂപയുടെ സ്വർണ്ണ മാസ്ക് ; സാമാന്യയുക്തിയെ ചോദ്യം ചെയ്ത് നെറ്
കോവിഡ് പ്രതിരോധത്തിനായി സ്വര്‍ണ്ണം കൊണ്ടുള്ള മാസ്ത് ധരിച്ച പൂനെ സ്വദേശിയുടെ വാർത്തകൾ കഴിഞ്ഞ ദിവസം വൈറലായിരുന്നു. (ചിത്രങ്ങള്‍ക്ക് കടപ്പാട്- ANI)
advertisement
2/9
2.89ലക്ഷം രൂപ മുടക്കിയാണ് പൂനെ പിമ്പിരി-ചിഞ്ച്വാദ് സ്വദേശിയായ ശങ്കർ കുരാഡെ എന്നയാൾ സ്വർണ്ണമാസ്ക് നിർമ്മിച്ചത്. സ്വർണ്ണാഭരണങ്ങളോടുള്ള താത്പ്പര്യം തന്നെയാണ് ശങ്കറിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതും. (ചിത്രങ്ങള്‍ക്ക് കടപ്പാട്- ANI)
advertisement
3/9
സ്വർണ്ണം കൊണ്ട് വളരെ നേർത്ത രീതിയിലാണ് മാസ്ക് നിർമിച്ചിരിക്കുന്നത്. ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളുമുണ്ട് എന്നാണ് ശങ്കർ പറയുന്നത്. <strong>(ചിത്രങ്ങള്‍ക്ക് കടപ്പാട്- ANI)</strong>
advertisement
4/9
ശങ്കറിന്‍റെ സ്വർണ്ണമാസ്ക് വൈറലായതിന് പിന്നാലെ തന്നെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ മീഡിയ ട്രോളുകളും സജീവമായിട്ടുണ്ട്
advertisement
5/9
ഇത് യാഥാർഥ്യമാണോ ? പണം കൊണ്ട് സാമാന്യ യുക്തി ഉണ്ടാവില്ല തുടങ്ങിയ തരത്തിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്
advertisement
6/9
മാസ്കിൽ സുഷിരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ കൂടുതൽ ഫലപ്രദമായേനേ എന്നായിരുന്നു ഒരു വിരുതന്‍റെ കമന്‍റ്
advertisement
7/9
ഇത്രയും പണം കൊണ്ട് ധാരാളം കോട്ടണ്‍ മാസ്കുകൾ വാങ്ങി ഡൊണേറ്റ് ചെയ്യാമായിരുന്നല്ലോ എന്നായിരുന്നു മറ്റൊരാൾ പറയുന്നത്
advertisement
8/9
മണ്ടത്തരം.. ഈ മാസ്ക് ഫലപ്രദമാണോയെന്ന് ഉറപ്പില്ല എന്ന് അയാൾ തന്നെ പറയുന്നുണ്ട്.. ഇതാകും ഒരുപക്ഷെ അയാൾ ജീവിതത്തിൽ ധരിക്കാൻ പോകുന്ന അവസാന സ്വർണ്ണാഭരണം എന്ന തരത്തിലും ഒരാൾ പ്രതികരിച്ചിട്ടുണ്ട്
advertisement
9/9
ഏതായാലും സ്വർണ്ണ മാസ്ക് ധരിച്ചാൽ കൊറോണ വരാതിരിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല പക്ഷെ ശങ്കറും അദ്ദേഹത്തിന്‍റെ സ്വർണ്ണമാസ്കും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. (ചിത്രങ്ങള്‍ക്ക് കടപ്പാട്- ANI)
മലയാളം വാർത്തകൾ/Photogallery/India/
2.89 ലക്ഷം രൂപയുടെ സ്വർണ്ണ മാസ്ക് ധരിച്ച് പൂനെ സ്വദേശി; സാമാന്യയുക്തിയെ ചോദ്യം ചെയ്ത് നെറ്റിസൺസ്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories