TRENDING:

Assembly Election 2022| രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുളള സംസ്ഥാനത്തെ ആര് ഭരിക്കും? ഉത്തർപ്രദേശിനെ അറിയാം

Last Updated:
സ്വാതന്ത്ര്യസമര കാലഘട്ടം മുതൽക്കേ ചരിത്രപ്രധാന സ്ഥാനമുള്ള ഉത്തർപ്രദേശിനെക്കുറിച്ച് കൂടുതൽ അറിയാം.
advertisement
1/12
രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുളള സംസ്ഥാനത്തെ ആര് ഭരിക്കും? ഉത്തർപ്രദേശിനെ അറിയാം
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കുമ്പോൾ ഏവരും ആവേശത്തോടെ കാത്തിരിക്കുന്നത് ഉത്തർപ്രദേശ് (Uttarpradesh) ആര് ഭരിക്കുമെന്ന് അറിയാനാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ തന്നെ ഗതിവിഗതികൾ നിർണയിക്കുന്ന ഉത്തർപ്രദേശിൽ ബിജെപി (BJP) ഭരണം നിലനിർത്തുമോ അതേ സമാജ് വാദി പാർട്ടി, കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ തിരിച്ചുവരവ് നടത്തുമോ? സ്വാതന്ത്ര്യസമര കാലഘട്ടം മുതൽക്കേ ചരിത്രപ്രധാന സ്ഥാനമുള്ള ഉത്തർപ്രദേശിനെക്കുറിച്ച് കൂടുതൽ അറിയാം. ഒപ്പം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷിനിലയും ഇതിനൊപ്പം താഴെ നൽകിയിരിക്കുന്നു.
advertisement
2/12
23 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശിൽ 75 ജില്ലകളാണുള്ളത്. 2.43 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഉത്തർപ്രദേശിന്‍റെ വിസ്തൃതി. ഹിന്ദി, ഭോജ്പുരി, ഖാരി എന്നിവയാണ് ഇവിടുത്തെ പ്രധാന ഭാഷകൾ
advertisement
3/12
1937 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ പ്രവിശ്യകൾ ഒന്നിച്ച് ഒരു സംസ്ഥാനമെന്ന നിലയിലേക്ക് മാറുന്നത്. 1950 ഏപ്രിൽ 26നാണ് ഉത്തർപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്. 2000 നവംബർ 9ന് ഉത്തർപ്രദേശിനെ വിഭജിച്ച് ഉത്തരാഖണ്ഡ് എന്ന പുതിയ സംസ്ഥാനം നിലവിൽ വന്നു.
advertisement
4/12
73 ശതമാനമാണ് ഉത്തർപ്രദേശിലെ സാക്ഷരതാ നിരക്ക്. ഇന്ത്യയിലേത് 77 ശതമാനവും
advertisement
5/12
ജനസംഖ്യയിൽ 37.79 ശതമാനം പേരും ദരിദ്രരാണ്. ഇക്കാര്യത്തിൽ രാജ്യത്ത് മൂന്നാമതാണ് ഉത്തർപ്രദേശ്.
advertisement
6/12
ഉത്തർപ്രദേശിന്‍റെ പ്രതിശീർഷ ആഭ്യന്തര ഉൽപാദന നിരക്ക് (Per Capita NSDP) 41023 ആണ്.
advertisement
7/12
ഉത്തർപ്രദേശിലെ ഏറ്റവും സമ്പന്നമായ ജില്ല (ഏറ്റവും കുറവ് ദരിദ്രരുള്ള) ലക്നൌ ആണ്. കാൺപുർ നഗറാണ് രണ്ടാമത്.
advertisement
8/12
പോഷകാഹാര കുറവിന്‍റെ കാര്യത്തിൽ രാജ്യത്ത് നാലാമതാണ് ഉത്തർപ്രദേശ്. ജനസംഖ്യയുടെ 17.52 ശതമാനം പേരും ആറാം ക്ലസിന് താഴെ വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. ഇക്കാര്യത്തിൽ രാജ്യത്ത് അഞ്ചാമതാണ് ഉത്തർപ്രദേശ്.
advertisement
9/12
ഉത്തർപ്രദേശിലെ തൊഴിലില്ലായ്മ നിരക്ക് ഗ്രാമപ്രദേശങ്ങളിൽ ആയിരത്തിൽ 43 ആണ്. നഗരപ്രദേശങ്ങളിൽ ഇത് 106 ആണ്.
advertisement
10/12
ഉത്തർപ്രദേശിൽ പാചകത്തിനായി കൂടുതൽ പേരും ഉപയോഗിക്കുന്നത് വിറകടുപ്പാണ്.
advertisement
11/12
ശുദ്ധജലം ലഭിക്കാൻ 30 മിനിട്ടിലേറെ നടക്കേണ്ട അവസ്ഥ കഴിഞ്ഞ വർഷങ്ങളിൽ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്. വൈദ്യുതിയില്ലാത്ത വീടുകളുടെ എണ്ണം 27.43 ശതമാനത്തിൽനിന്ന് 9 ശതമാനമായി കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.
advertisement
12/12
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കക്ഷി നില ഇങ്ങനെയാണ്. ആകെയുള്ള 403 സീറ്റുകളിൽ 312 എണ്ണം ബിജെപി നേടി. രണ്ടാമതെത്തിയ സമാജ് വാദി പാർട്ടിക്ക് 47 സീറ്റുകളാണ് ലഭിച്ചത്. ഒരുകാലത്ത് സംസ്ഥാനത്തെ ഏറ്റവും വലിയ പാർട്ടിയായിരുന്ന കോൺഗ്രസ് വെറും ഏഴ് സീറ്റിൽ ഒതുങ്ങി.
മലയാളം വാർത്തകൾ/Photogallery/India/
Assembly Election 2022| രാജ്യത്ത് ഏറ്റവുമധികം ജനങ്ങളുളള സംസ്ഥാനത്തെ ആര് ഭരിക്കും? ഉത്തർപ്രദേശിനെ അറിയാം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories