TRENDING:

21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ? തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം

Last Updated:
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും. ഇതിനു ശേഷം തീരുമാനം ഉണ്ടാകും.
advertisement
1/8
21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ?
ന്യൂഡൽഹി: കൊറോണ വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ നീട്ടണമോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഉണ്ടാകും.
advertisement
2/8
21 ദിവസത്തെ ലോക്ക് ഡൗണാണ് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിംഗ് നടത്തും. ഇതിനു ശേഷം തീരുമാനം ഉണ്ടാകും.
advertisement
3/8
മുഖ്യമന്ത്രിമാരുമായുള്ള കഴിഞ്ഞ മീറ്റിംഗിൽ ലോക്ക്ഡൗൺ എടുത്തുകളയാൻ പ്രധാനമന്ത്രി മോദി നിർദ്ദേശങ്ങൾ തേടിയിരുന്നു. ലോക്ക്ഡൗണ്‍ ദരിദ്രർക്കും കുടിയേറ്റ തൊഴിലാളികൾക്കും കടുത്ത ദുരിതമുണ്ടാക്കിയിട്ടുണ്ട്.
advertisement
4/8
കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ കേന്ദ്രം ആലോചിക്കുന്നുവെന്നാണ് കേന്ദ്ര സർക്കാരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്നാൽ കൊറോണ വൈറസ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെത്തുടർന്ന് ലോക്ക്ഡൗൺ നീക്കം ചെയ്യുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ കേന്ദ്രത്തിന് അപേക്ഷ നൽകിയിട്ടുണ്ട്.
advertisement
5/8
ഇന്ത്യയിൽ ഇതുവരെ 5,149 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരണസംഖ്യ 149 ആയി. അണുബാധയുടെ വർദ്ധനവ് ആശങ്കാജനകമാണെങ്കിലും, ലോക്ക്ഡൗണിന്റെ സാമ്പത്തിക നഷ്ടവും തൊഴിലില്ലായ്മയും അവഗണിക്കാൻ പ്രയാസമാണെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
advertisement
6/8
ഏപ്രിൽ 15 ന് ശേഷം സമ്പൂർണ ലോക്ക്ഡൗൺ ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുമെന്ന് നീതി ആയോഗിന്റെ ഉന്നതരടക്കം പറയുന്നു. കോവിഡ് ‘റെഡ് സോൺ’ അല്ലാത്ത പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ നീക്കണമെന്നാണ് ഇവരുടെ ശുപാർശ.
advertisement
7/8
ചൊവ്വാഴ്ച ചേര്‍ന്ന ഒരു കൂട്ടം മന്ത്രിമാരുടെ യോഗത്തിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാല് ആഴ്ച കൂടി അടച്ചിരിക്കണമെന്ന് ശുപാർശ ചെയ്തു. മതപരമായ ഒത്തുചേരലിനും യോഗങ്ങൾക്കും നിരോധനം തുടരണമെന്നും ഇത് നിർദേശിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരും പങ്കെടുത്തിരുന്നു.
advertisement
8/8
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. കോവിഡ് പടരുന്നത് തടയുന്നതിനാണ് പ്രാധാന്യം നൽകുന്നതെന്നാണ് വിവരം.
മലയാളം വാർത്തകൾ/Photogallery/India/
21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമോ? തീരുമാനം മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories