'വിഭജന സമയത്ത് ഇന്ത്യയ്ക്കൊപ്പം നിന്ന മുസ്ലീങ്ങൾ വലിയ ഔദാര്യമൊന്നുമല്ല ചെയ്തത്': വീണ്ടും പ്രകോപനം ഉയർത്തി യോഗി ആദിത്യ നാഥ്
- Published by:Asha Sulfiker
- news18
Last Updated:
'പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ അവർ എതിർക്കേണ്ടതായിരുന്നു
advertisement
1/9

ന്യൂഡൽഹി: വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
advertisement
2/9
വിഭജന സമയത്ത് ഇന്ത്യയിൽ തന്നെ തുടരാന്‍ തീരുമാനിച്ച മുസ്ലീങ്ങൾ രാജ്യത്തിന് വലിയ ഔദാര്യമൊന്നുമല്ല ചെയ്തത് എന്നായിരുന്നു യോഗിയുടെ പ്രസ്താവന.
advertisement
3/9
ബിബിസി ഹിന്ദിക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് യോഗി ഇത്തരമൊരു പരാമർശം നടത്തിയത്.
advertisement
4/9
'പാകിസ്താന്റെ രൂപീകരണത്തിലേക്ക് നയിച്ച വിഭജനത്തെ അവർ എതിർക്കേണ്ടതായിരുന്നുവെന്നും അഭിമുഖത്തിൽ യോഗി ആദിത്യനാഥ് വ്യക്തമാക്കി.
advertisement
5/9
പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ ഇപ്പോഴും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് യുപി മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രതികരണം.
advertisement
6/9
രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആദിത്യനാഥിന്‍റെ ഇത്തരമൊരു പരാമർശം വൻവിവാദങ്ങൾക്ക് വഴി തുറന്നിട്ടുണ്ട്.
advertisement
7/9
സാമുദായികമായി ഭിന്നത വളർത്തുന്ന പ്രസ്താവനകൾ നടത്തുന്ന യോഗി ആദിത്യനാഥിനെ പ്രചാരണ പരിപാടികളിൽ നിന്ന് വിലക്കണമെന്നാണ് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
advertisement
8/9
നേരത്തെ ഒരു പ്രചാരണ റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ആദിത്യനാഥ് തീവ്രവാദി എന്ന് വിശേഷിപ്പിച്ചത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു.
advertisement
9/9
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആപ്പാണ് സ്പോണ്‍സർ ചെയ്യുന്നതെന്ന ആരോപണവും ഉന്നയിച്ചിരുന്നു,
മലയാളം വാർത്തകൾ/Photogallery/India/
'വിഭജന സമയത്ത് ഇന്ത്യയ്ക്കൊപ്പം നിന്ന മുസ്ലീങ്ങൾ വലിയ ഔദാര്യമൊന്നുമല്ല ചെയ്തത്': വീണ്ടും പ്രകോപനം ഉയർത്തി യോഗി ആദിത്യ നാഥ്