TRENDING:

സൺറൈസേഴ്‌സും വാർണറും പിരിയുന്നു; ടീം വിടുകയാണെന്ന സൂചനകൾ നൽകി താരം

Last Updated:
ഐപിഎൽ ഫ്രാഞ്ചൈസിയുമൊത്തുള്ള യാത്രയിലെ മനോഹര യാത്രയിലെ ചില ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.
advertisement
1/10
സൺറൈസേഴ്‌സും വാർണറും പിരിയുന്നു; ടീം വിടുകയാണെന്ന സൂചനകൾ നൽകി താരം
സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ മുൻ ക്യാപ്റ്റനും ഓറഞ്ച് ആർമി എന്നറിയപ്പെടുന്ന ഹൈദരാബാദ് ടീമിന്റെ പ്രിയ താരവുമായ ഓസ്‌ട്രേലിയൻ താരം ടീമിനോട് വിടപറഞ്ഞതായി സൂചന. ഐപിഎൽ ഫ്രാഞ്ചൈസിയുമൊത്തുള്ള യാത്രയിലെ മനോഹര യാത്രയിലെ ചില ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ട് വാര്‍ണര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവരുടെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. (Image Credits: David Warner, Instagram Photo)
advertisement
2/10
ഐപിഎല്ലിൽ ഈ സീസണിൽ ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിയാതിരുന്ന താരത്തിന് ക്യാപ്റ്റൻസി നഷ്ടമാവുകയും പിന്നീട് പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. വാർണർക്ക് പകരം കെയ്ൻ വില്യംസണാണ് ടീമിനെ നയിച്ചത്. (Image Credits: David Warner, Instagram Photo)
advertisement
3/10
സീസണിലാകെ എട്ട് ഇന്നിംഗ്‌സുകളില്‍ രണ്ട് അര്‍ധ സെഞ്ചുറികളോടെ 195 റണ്‍സാണ് സമ്പാദ്യം. യുഎഇയിൽ നടന്ന രണ്ടാം പാദത്തിൽ രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് താരത്തിന് നേടാൻ കഴിഞ്ഞത്. ഇതോടെ ക്ലബിന്‍റെ എക്കാലത്തെയും മികച്ച താരമായ വാർണർ അടുത്ത സീസണിൽ ഹൈദെരാബാദിനൊപ്പം ഉണ്ടാവുകയില്ല എന്ന അഭ്യൂഹങ്ങൾ ഉടലെടുത്തിരുന്നു. ടീമിന്റെ അവസാന മത്സരങ്ങൾ ഗാലറിയിരുന്ന് കാണുന്ന വാർണറെയാണ് പിന്നീട് കാണാൻ കഴിഞ്ഞത്. (Image Credits: David Warner, Instagram Photo)
advertisement
4/10
2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിൽ നിന്നും 5.5 കോടി രൂപയ്ക്കാണ് വാര്‍ണര്‍ ഹൈദരാബാദില്‍ എത്തിയത്. ടീമിലെത്തി അടുത്ത കൊല്ലം 2015ല്‍ ഹൈദരാബാദിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത താരം 2016ല്‍ ടീമിനെ അവരുടെ ആദ്യ ഐപിഎൽ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഹൈദരാബാദിനെ അക്ഷരാർത്ഥത്തിൽ മുന്നിൽ നിന്ന് നയിക്കുകയായിരുന്നു വാർണർ ചെയ്തിരുന്നത്. 2016ന് ശേഷം പിന്നീട് തുടർച്ചയായ സീസണുകളിൽ ഹൈദരാബാദ് പ്ലേഓഫ് യോഗ്യത നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു. (Image Credits: David Warner, Instagram Photo)
advertisement
5/10
ഇക്കാലയളവിൽ ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് വാർണർ കാഴ്ചവച്ചത്. സൺറൈസേഴ്സിനായി 95 മത്സരങ്ങളില്‍ 4014 റണ്‍സ് നേടിയ വാര്‍ണറാണ് ടീമിനായി 3000 റണ്‍സ് നാഴികക്കല്ല് പിന്നിട്ട ഏക താരം. (Image Credits: David Warner, Instagram Photo)
advertisement
6/10
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍മാരില്‍ ഒരാളായ വാര്‍ണര്‍ മൂന്ന് തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുണ്ട്. തുടര്‍ച്ചയായി ഏഴ് ഐപിഎല്‍ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയ ബാറ്റ്സ്‌മാന്‍ കുടിയാണ്. (Image Credits: David Warner, Instagram Photo)
advertisement
7/10
ഐപിഎല്‍ കരിയറില്‍ 150 മത്സരങ്ങളില്‍ നാല് സെഞ്ചുറിയും 50 അര്ധസെഞ്ചുറികളും സഹിതം 5449 റണ്‍സ് ഈ ഓസീസ് താരത്തിന്റെ അക്കൗണ്ടിലുണ്ട്.  (Image Credits: David Warner, Instagram Photo)
advertisement
8/10
ഈ സീസണിലെ നിരാശയ്‌ക്കിടയിലും ഹൈദരാബാദ് ഒഴിവാക്കിയാല്‍ അടുത്ത സീസണില്‍ മെഗാ താരലേലത്തില്‍ ക്യാപ്റ്റന്‍സി കൂടി പരിഗണിച്ച് വാര്‍ണര്‍ക്കായി ശക്തമായ ലേലം നടക്കും എന്നാണ് ആരാധകരുടെ വിശ്വാസം. (Image Credits: David Warner, Instagram Photo)
advertisement
9/10
സൺറൈസേഴ്‌സിൽ ചേർന്നതിന് ശേഷം പിന്നീടുള്ള എല്ലാ ഐപിഎൽ സീസണുകളിലും 500 ന് മേലെ സ്കോർ ചെയ്ത വാർണർക്ക് പക്ഷെ ഈ സീസണിൽ ആ മികവ് തുടരാൻ കഴിഞ്ഞില്ല. വാർണർ നിറം മങ്ങിയതോടെ ഹൈദരാബാദും പുറകോട്ട് പോവുകയായിരുന്നു. സീസണിൽ കേവലം മൂന്ന് ജയം മാത്രം നേടിയ ടീം പ്ലേഓഫ് യോഗ്യതാ പോരാട്ടത്തിൽ നിന്നും ആദ്യമേ പുറത്തായിരുന്നു.  (Image Credits: David Warner, Instagram Photo)
advertisement
10/10
ആരാധകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് വാർണർ തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. ഐപിഎല്ലിൽ ഹൈദരാബാദ് ജേഴ്സിയിൽ നടത്തിയ മികവുറ്റ പ്രകടനങ്ങൾക്ക് പുറമെ സമൂഹമാധ്യമങ്ങളിലും ടിക് ടോകിലൂടെയും മറ്റും സജീവമായ വാർണർക്ക് ആരാധകർ വലിയ സ്ഥാനമാണ് നൽകിയിരുന്നത്. തിരിച്ചും അതേ സ്ഥാനം വാർണറും നൽകുന്നുണ്ട് എന്ന സൂചനയാണ് അദ്ദേഹത്തിന്റെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. (Image Credits: David Warner, Instagram Photo)
മലയാളം വാർത്തകൾ/Photogallery/IPL/
സൺറൈസേഴ്‌സും വാർണറും പിരിയുന്നു; ടീം വിടുകയാണെന്ന സൂചനകൾ നൽകി താരം
Open in App
Home
Video
Impact Shorts
Web Stories