IPL 2020 Mumbai Indians| പ്ലേ ഓഫിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ യാത്ര ഇങ്ങനെ
- Published by:Rajesh V
- news18-malayalam
Last Updated:
നാലുതവണ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസായിരുന്നു ഇത്തവണ പ്ലേ ഓഫീലേക്ക് യോഗ്യത നേടിയ ആദ്യ ടീം.
advertisement
1/14

അബുദാബിയിൽ ചെന്നൈ സൂപ്പർ കിങ്സുമായിട്ടായിരുന്നു മുംബൈ ഇന്ത്യൻസിന്റെ ആദ്യ മത്സരം. ഈ സീസണിലെ ഉദ്ഘാടനമത്സരമായിരുന്നു ഇത്. ആറു ബാറ്റ്സ്മാന്മാരെ 35 റൺസിനുള്ളിൽ വീഴ്ത്തി എതിരാളികളെ 162 റൺസിൽ ഒതുക്കിയ ചെന്നൈ, നാലു പന്തുകൾ അവശേഷിക്കെ ലക്ഷ്യം കണ്ടു.
advertisement
2/14
രണ്ടാം മത്സരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ അബുദാബി സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ. ആദ്യം ബാറ്റ് ചെയ്ത മുംബൈ 195 റൺസെടുത്തു. ബുംറ, ട്രെന്റ് ബോൾട്ട്, രാഹുൽ ചഹാർ എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ കൊൽക്കത്തയ്ക്ക് നിശ്ചിത ഓവറിൽ 146 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.
advertisement
3/14
ബാംഗ്ലൂരിനെതിരായ അടുത്ത മത്സരം ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിലേക്ക് നീണ്ടു. 201 റൺസാണ് ഇരുടീമുകളുമെടുത്തത്. സൂപ്പർ ഓവറിൽ മുംബൈ ബാംഗ്ലൂരിനോട് പരാജയപ്പെട്ടു.
advertisement
4/14
അടുത്ത മത്സരം കിങ്സ് ഇലവൻ പഞ്ചാബുമായിട്ടായിരുന്നു.48 റൺസിന് മുംബൈ എതിരാളികളെ പരാജയപ്പെടുത്തി. മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടെ മികച്ച പ്രകടനം (20 പന്തുകളിൽ 70 റൺസ്) ആയിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്.
advertisement
5/14
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയായിരുന്നു മുംബൈയുടെ അടുത്ത മത്സരം. ഷാർജയിൽ നടന്ന മത്സരത്തിൽ മുംബൂൈ 34 റൺസിന് ജയിച്ചു. 39 പന്തിൽ 67 റൺസ് നേടിയ ക്വിന്റൻ ഡി കോക്കിന്റെ പ്രകടനമായിരുന്നു മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.
advertisement
6/14
രാജസ്ഥാൻ റോയൽസുമായുള്ള അടുത്ത മത്സരത്തിൽ 190ന് പുറത്തുള്ള സ്കോറാണ് മുംബൈ നേടിയത്. 47 പന്തിൽ 79 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെ ബാറ്റിങ് മികവാണ് മുംബൈയ്ക്ക് തുടർച്ചയായ ജയം സമ്മാനിച്ചത്. 57 റൺസിനായിരുന്നു മുംബൈയുടെ ജയം.
advertisement
7/14
അടുത്ത മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 162 റൺസാണ് സ്കോർ ചെയ്തത്. സൂര്യകുമാർ യാദവും (32 പന്തിൽ 53) ക്രൂനാൽ പാണ്ഡ്യയും (രണ്ട് വിക്കറ്റ്) ചേർന്ന് മുംബൈയെ വിജയത്തിലേക്ക് നയിച്ചു. അഞ്ച് വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ വിജയം.
advertisement
8/14
തുടർച്ചയായ വിജയങ്ങളുമായി കളംനിറഞ്ഞ മുംബൈ അടുത്ത മത്സരത്തിൽ കൊൽക്കത്തയെയും പരാജയപ്പെടുത്തി. ക്വിന്റൻ ഡി കോക്കിന്റെ മിന്നും പ്രകടനത്തിന്റെ സഹായത്തോടെ 8 വിക്കറ്റുകൾക്കായിരുന്നു മുംബൈയുടെ വിജയം.
advertisement
9/14
കിങ്സ് ഇലവൻ പഞ്ചാബുമായിട്ടായിരുന്നു അടുത്ത മത്സരം. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരം സൂപ്പർ ഓവർ എലിമിനേറ്ററിലേക്ക് കടന്നു. മുംബൈയുടെ വിജയത്തുടർച്ച പഞ്ചാബ് അവസാനിപ്പിച്ചു.
advertisement
10/14
ചെന്നൈയുമായിട്ടായിരുന്നു അടുത്ത മത്സരം. സീസണിൽ ചെന്നൈയുമായിട്ടുള്ള രണ്ടാം മത്സരം. ഷാര്‍ജയിൽ നടന്ന മത്സരത്തിൽ മുംബൈ ചെന്നൈയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി. 116 റൺസെന്ന വിജയലക്ഷ്യം 12.2 ഓവറിൽ മുംബൈ മറികടന്നു.
advertisement
11/14
അടുത്ത മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് മുംബൈ ഇന്ത്യൻസ് പരാജയപ്പെട്ടു. 107 റൺസുമായി പുറത്താകാതെ നിന്ന ബെൻ സ്റ്റോക്ക്സിന്റെ ഉഗ്രൻ പ്രകടനമാണ് രാജസ്ഥാന് എട്ട് വിക്കറ്റ് ജയം സമ്മാനിച്ചത്.
advertisement
12/14
അബുദാബിയിൽ ബാംഗ്ലൂരിനെതിരായ അടുത്ത മത്സരത്തിൽ വിജയപാതയിലേക്ക് മുംബൈ ഇന്ത്യൻസ് വീണ്ടും മടങ്ങിയെത്തി. സൂര്യകുമാർ യാദവിന്റെ ഉജ്ജ്വല ഇന്നിംഗ്സായിരുന്നു മുംബൈക്ക് വിജയമൊരുക്കിയത്.
advertisement
13/14
അടുത്ത മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസായിരുന്നു മുംബൈയുടെ എതിരാളികൾ. ഡൽഹിക്ക് നേരിടേണ്ടിവന്നത് 9 വിക്കറ്റിന്റെ പരാജയം. 47 പന്തിൽ 72 റൺസ് നേടിയ ഇഷാൻ കിഷന്റെ ബാറ്റിങ്ങാണ് മുംബൈയ്ക്ക് തുണയായത്.
advertisement
14/14
ഷാർജയിലെ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദായിരുന്നു മുംബൈയുടെ എതിരാളികൾ. സൺറൈസേഴ്സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫിലേക്ക് കടക്കാൻ ഈ മത്സരം ജയിച്ചേ മതിയാകൂവായിരുന്നു. ഓപ്പണർമാരായ ഡേവിഡ് വാർണറും വൃദ്ധിമാൻ സാഹയും ചേർന്ന് ടീമിന് വിജയം സമ്മാനിച്ചു. 2011ന് ശേഷം ഇതാദ്യമായാണ് മുംബൈ ഇന്ത്യൻ പത്ത് വിക്കറ്റിന് പരാജയപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 Mumbai Indians| പ്ലേ ഓഫിലേക്കുള്ള മുംബൈ ഇന്ത്യൻസിന്റെ യാത്ര ഇങ്ങനെ