TRENDING:

IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ

Last Updated:
അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായിഡുവും ഫാഫ് ഡൂപ്ലെസിസുമാണ് ചെന്നൈയുടെ വിജയ ശില്പികൾ
advertisement
1/6
IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ചിത്രങ്ങൾ
അബുദാബി : ഐപിഎൽ 13ാം സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിംഗ്സ്. അഞ്ചു വിക്കറ്റിനായിരുന്നു ചെന്നൈയുടെ വിജയം. ഷെയ്ഖ് സയ്യിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ മുംബൈ ഉയർത്തിയ 163 റൺസ് വിജയ ലക്ഷ്യം അഞ്ചു വിക്കറ്റും നാലു പന്തും ശേഷിക്കെ ചെന്നൈ മറികടക്കുകയായിരുന്നു.
advertisement
2/6
അര്‍ധ സെഞ്ചുറി നേടിയ അമ്പാട്ടി റായിഡുവും ഫാഫ് ഡൂപ്ലെസിസുമാണ് ചെന്നൈയുടെ വിജയ ശില്പികൾ. രണ്ട് ഓവറിനുള്ളില്‍ തന്നെ മുരളി വിജയ് (1), ഷെയ്ന്‍ വാട്ട്സണ്‍ (4) എന്നിവരെ നഷ്ടമായി തുടക്കം തന്നെ പിഴച്ചെങ്കിലും ചെന്നൈ പൊരുതുകയായിരുന്നു.
advertisement
3/6
48 പന്തുകള്‍ നേരിട്ട റായുഡു മൂന്നു സിക്‌സും ആറു ഫോറുമടക്കം 71 റണ്‍സെടുത്ത് ചെന്നൈക്ക് മികച്ച അടിത്തറ നൽകി. 44 പന്തുകള്‍ നേരിട്ട ഡൂപ്ലെസിസ് 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു റായിഡുവിന് പിന്തുണ നൽകി. രവീന്ദ്ര ജഡേജ 10 ഉം സാം കറന്‍ ഏഴും റൺസ് നേടി.
advertisement
4/6
ദീർഘകാലത്തെ ഇടവേളയ്ക്കുശേഷം കളത്തിലിറങ്ങിയ മഹേന്ദ്രസിങ് ധോണി രണ്ടു പന്തു നേരിട്ട് റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ധോണിയുടെ വെടിക്കെട്ട് പ്രകടനം കാത്തിരുന്ന ആരാധകര്‍ക്ക് ആദ്യ മത്സരം നിരാശയായി.
advertisement
5/6
ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
advertisement
6/6
മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർകിങ്സ് മത്സരത്തിനിടെ...
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ
Open in App
Home
Video
Impact Shorts
Web Stories