IPL 2020 | സയൻസ് ഫിക്ഷൻ വെബ് സീരീസുമായി ധോണി; മുൻ നായകന്‍റെ പുതിയ ഇന്നിംഗ്സ്
- Published by:Anuraj GR
- news18-malayalam
Last Updated:
വരാനിരിക്കുന്ന സീരീസ് ആവേശകരവും സാഹസികത നിറഞ്ഞതുമാണെന്ന് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ ധോണിയുടെ ഭാര്യ സാക്ഷി ധോണി പറഞ്ഞു.
advertisement
1/6

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ച മുൻ നായകൻ എം.എസ് ധോണി പുതിയൊരു ഇന്നിംഗ്സിന് തുടക്കമിടുന്നു. വെബ് സീരീസ് നിർമാണരംഗത്തേക്കാണ് ധോണിയുടെ പുതിയ ചുവടുവെയ്പ്പ്. ഒരു സയൻസ് ഫിക്ഷൻ വെബ് സീരീസാണ് ധോണി നിർമ്മിക്കുക.
advertisement
2/6
ഒരു നവാഗത എഴുത്തുകാരന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് ധോണിയുടെ വെബ് സീരീസാകുന്നത്. വരാനിരിക്കുന്ന സീരീസ് ആവേശകരവും സാഹസികത നിറഞ്ഞതുമാണെന്ന് പ്രൊഡക്ഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ കൂടിയായ ധോണിയുടെ ഭാര്യ സാക്ഷി ധോണി പറഞ്ഞു.
advertisement
3/6
"ഹൈടെക് കേന്ദ്രത്തിൽ പിടിക്കപ്പെട്ട ഒരു നിഗൂഢ യാത്രയെക്കുറിച്ചുള്ള അന്വേഷണമാണ് ഈ സയൻസ് ഫിക്ഷൻ കഥ. പുരാതന ഐതിഹ്യങ്ങളെ പോലെ രസകരമായ കഥയാണിതെന്നും സാക്ഷി പറയുന്നു.
advertisement
4/6
"ഈ പ്രപഞ്ചത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊണ്ടുകൊണ്ട് പുസ്തകത്തിലെ എല്ലാ കഥാപാത്രങ്ങളും കഥകളും സ്‌ക്രീനിലേക്ക് കൊണ്ടുവരുമെന്നും ഉറപ്പാക്കും, കഴിയുന്നത്ര കൃത്യതയോടെ. വെബ്-സീരീസ് ഒരു ഫീച്ചർ ഫിലിമിനേക്കാൾ മികവുള്ള നിലയിലേക്ക് മാറ്റുകയാണ് ഉദ്ദേശം" അവർ പറഞ്ഞു. സീരീസിനായി കാസ്റ്റും ലൊക്കേഷനും കണ്ടെത്തുന്നതിനുള്ള ശ്രമത്തിലാണ് ധോണിയുടെ പ്രൊഡക്ഷൻ കമ്പനി.
advertisement
5/6
ഓഗസ്റ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ധോണി സ്ഥാപിച്ച ധോണി എന്റർടൈൻമെന്റ് എന്ന സ്ഥാപനത്തിന്‍റെ ബാനറിലാണ് വെബ് സീരീസ് നിർമ്മിക്കുക. നേരത്തെ ധോണി എന്‍റർടെയ്ൻമെന്‍റ് 2019ൽ ഗർജ്ജനം എന്ന പേരിൽ ഒരു ഡോക്യുമെന്‍ററി സീരീസ് നിർമ്മാണത്തിൽ പങ്കാളിയായിരുന്നു.
advertisement
6/6
ധോണിയുടെയും ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിനെയും പറ്റി കബീർ ഖാൻ സംവിധാനം ചെയ്ത "റോർ ഓഫ് ലയൺ", എന്ന ചിത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 | സയൻസ് ഫിക്ഷൻ വെബ് സീരീസുമായി ധോണി; മുൻ നായകന്‍റെ പുതിയ ഇന്നിംഗ്സ്