IPL 2020 | അവസാന നാലിലെത്തുക ആരൊക്കെ? മൂന്നു സ്ഥാനങ്ങൾക്കായി പോരടിക്കുന്നത് ആറു ടീമുകൾ
- Published by:Anuraj GR
- news18-malayalam
Last Updated:
ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്.
advertisement
1/9

ഐപിഎൽ ലീഗ് ഘട്ടം അവസാനിക്കാറായി. ഇനി പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നത് ആരൊക്കെയെന്നതാണ് ഉദ്വേഗജനകമായ കാര്യം. നിലവിലെ പോയിന്‍റ് നിലയിൽ ഒന്നാമതുള്ള മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലെ ഒരു സ്ഥാനം ഉറപ്പാക്കി കഴിഞ്ഞു. അടുത്ത മൂന്നു ടീമുകൾ ഏതൊക്കെ എന്നാണ് അറിയേണ്ടത്. ശേഷിക്കുന്ന മൂന്നു പ്ലേ ഓഫ് സ്ഥാനങ്ങൾക്കായി മത്സരിക്കുന്നത് ആറു ടീമുകളാണ്. ഡൽഹി ക്യാപിറ്റൽസ്, ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്, കിങ്സ് ഇലവൻ പഞ്ചാബ്, സൺറൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാൻ റോയൽസ് എന്നീ ടീമുകളാണ് മത്സരരംഗത്തുള്ളത്.
advertisement
2/9
മുംബൈ ഇന്ത്യൻസ്- രണ്ടു മത്സരങ്ങൾ ബാക്കിയുള്ള മുംബൈ ഇന്ത്യൻസ് 16 പോയിന്‍റുമായി ഒന്നാമതാണ്. അവർ പ്ലേഓഫ് ഉറപ്പക്കി. എന്നാൽ അടുത്ത രണ്ടു മത്സരങ്ങളും ജയിച്ച് ആദ്യ രണ്ട് സ്ഥാനം ഉറപ്പാക്കുകയാണ് മുംബൈയുടെ ലക്ഷ്യം. ഇതോടെ പ്ലേഓഫ് ക്വാളിഫയർ ഉറപ്പാക്കാൻ അവർക്ക് സാധിക്കും. ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് മുംബൈയ്ക്ക് ഇനി മത്സരിക്കാനുള്ളത്.
advertisement
3/9
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ- 14 പോയിന്റും രണ്ട് ഗെയിമുകളും ബാക്കിയുള്ളപ്പോൾ, പ്ലേ ഓഫ് ബെർത്ത് ഉറപ്പാക്കാൻ അവർക്ക് കുറഞ്ഞത് ഒരു ജയം ആവശ്യമാണ്, എന്നാൽ രണ്ടും ജയിച്ച് ആദ്യ രണ്ടു സ്ഥാനത്തെത്തുകയാണ് കോഹ്ലിപ്പടയുടെ ലക്ഷ്യം. രണ്ട് കളികളും തോറ്റാൽ അവർ 14 പോയിന്‍റിൽ ഒതുങ്ങും. ഇതോടെ പിന്നിലുള്ള ടീമുകൾ ജയിച്ചെത്തിയാൽ അവർക്കും 14 പോയിന്‍റാകും. തുടർന്ന് പ്ലേഓപ് ബർത്ത് നിശ്ചയിക്കുന്നത് നെറ്റ് റൺറേറ്റ് ആയിരിക്കും. ഡൽഹി ക്യാപിറ്റൽസ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകളുമായാണ് ബാംഗ്ലൂരിന്‍റെ അവസാനത്തെ മത്സരങ്ങൾ
advertisement
4/9
ഡൽഹി ക്യാപിറ്റൽസ്- അവസാന രണ്ടു കളികളും ജയിച്ച് ആദ്യ രണ്ടു സ്ഥാനത്തെത്തുകയാണ് ഡൽഹിയുടെ ലക്ഷ്യം. രണ്ടു കളികളും തോറ്റാൽ അവർക്കും 14 പോയിന്‍റാകും. അങ്ങനെ വന്നാൽ പിന്നെ കളിക്കുന്നത് നെറ്റ് റൺറേറ്റായിരിക്കും. അവസാന രണ്ടിൽ ഒരെണ്ണം വിജയിച്ചാൽ അവർ 16 പോയിന്റുമായി പ്ലേ ഓഫ് ബെർത്ത് സ്വന്തമാക്കും. തുടക്കത്തിൽ മുംബൈയേക്കാളും ബാഗ്ലൂരിനേക്കാളും മുന്നിലായിരുന്ന ഡൽഹിക്ക് ആധിപത്യത്തോടെ പ്ലേഓഫിലെത്താനാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ എന്നിവരാണ് ഡൽഹിയുടെ ഇനിയുള്ള എതിരാളികൾ
advertisement
5/9
കിംഗ്സ് ഇലവൻ പഞ്ചാബ്- തുടർ തോൽവികളിൽ വലഞ്ഞ കിങ്സ് ഇലവൻ പഞ്ചാബ് അവസാന അഞ്ചു മത്സരങ്ങളും ജയിച്ചാണ് പ്ലേഓഫ് സാധ്യത സജീവമാക്കിയത്. അടുത്ത രണ്ടു മത്സരങ്ങളും ജയിച്ചാൽ അവർക്ക് പ്ലേ ഓഫ് നേടാനാകും. ഗെയിലിന്‍റെ വരവാണ് കിങ്സ് ഇലവന് കരുത്തേകിയത്. അവസാന മത്സരങ്ങളിൽ രാജസ്ഥാനും ചെന്നൈയുമാണ് പഞ്ചാബിന്‍റെ എതിരാളികൾ.
advertisement
6/9
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്- ചെന്നൈയോട് കഴിഞ്ഞ ദിവസം തോറ്റതോടെ കൊൽക്കത്തയുടെ നില പരുങ്ങലിലാണ്. ഇപ്പോൾ 12 പോയിന്‍റുള്ള അവർക്ക് അവസാന കളിയിൽ രാജസ്ഥാനെതിരെ ജയിച്ചാൽ മാത്രം പ്ലേ ഓഫ് ഉറപ്പാകില്ല. നെറ്റ് റൺറേറ്റ് കൂടി ഉയർന്നുനിന്നാൽ മാത്രമാണ് പ്രതീക്ഷയ്ക്കു വകയുള്ളത്. കൂടാതെ കിങ്സ് ഇലവനും സൺറൈസേഴ്സിും അവസാന മത്സരങ്ങൾ തോൽക്കുകയും ചെയ്താൽ കൊൽക്കത്തയ്ക്ക് സാധ്യതയുണ്ട്.
advertisement
7/9
സൺറൈസേഴ്‌സ് ഹൈദരാബാദ്- ആർസിബിക്കും മുംബൈയ്ക്കുമെതിരെ രണ്ടുകളികളും ജയിച്ചാൽ ഹൈദരാബാദിന് പ്ലേഓഫിലെത്താം. രണ്ടു കളി ജയിച്ചാൽ അവർക്ക് 14 പോയിന്‍റാകും. ഇതുകൂടാതെ മറ്റു മത്സരഫലങ്ങളും ഹൈദരാബാദിന് നിർണായകമാണ്. മുംബൈ ഒഴികെയുള്ള ആദ്യ സ്ഥാനങ്ങളിലുള്ള മറ്റ് മൂന്ന് ടീമുകൾക്കും തോൽവി നേരിടണം. പഞ്ചാബ്, ബാംഗ്ലൂർ, ഡൽഹി എന്നിവയിൽ രണ്ടു ടീമുകൾ 14 പോയിന്‍റിൽ ഒതുങ്ങുകയും നെറ്റ് റൺറേറ്റ് മികച്ചുനിൽക്കുകയും ചെയ്താൽ ഹൈദരാബാദിന് പ്ലേഓഫ് ഉറപ്പിക്കാം. അവസാന കളി ബാംഗ്ലൂരിനെതിരെയാണ്. ഇതു ഹൈദരാബാദിന് ജീവൻമരണ പോരാട്ടമാണ്.
advertisement
8/9
രാജസ്ഥാൻ റോയൽസ്- ഹൈദരാബാദിനെ പോലെ നിലവിൽ 10 പോയിന്‍റാണ് രാജസ്ഥാനുള്ളത്. അവർക്ക് രണ്ടു കളി അവസേഷിക്കുന്നു. രണ്ടും ജയിച്ചാൽ 14 പോയിന്‍റാകും. നെറ്റ് റൺറേറ്റ് മികച്ചതാകുകയും, ബാംഗ്ലൂർ, ഡൽഹി, പഞ്ചാബ് എന്നിവയിൽ രണ്ടു ടീമുകൾ 14 പോയിന്‍റിൽ ഒതുങ്ങുകയും ചെയ്താൽ രാജസ്ഥാന് പ്ലേഓഫിലെത്താം.
advertisement
9/9
ചെന്നൈ സൂപ്പർ കിംഗ്സ്- പ്ലേ ഓഫിനുവേണ്ടിയുള്ള പോരാട്ടത്തിൽനിന്ന് ആദ്യം തന്നെ പുറത്തായ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. അവസാന മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ നേരിടുമ്പോൾ ആ മത്സരഫലം ചെന്നൈയ്ക്ക് പ്രധാനമല്ലെന്ന് തന്നെ പറയാം. എന്നാൽ ഐപിഎൽ ചരിത്രതതിലെ മികച്ച ടീമുകളൊന്നായിരുന്ന ചെന്നൈയ്ക്ക് വിജയത്തോടെ വിടവാങ്ങാനാകും ഇത്തവണ ശ്രമിക്കുക.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020 | അവസാന നാലിലെത്തുക ആരൊക്കെ? മൂന്നു സ്ഥാനങ്ങൾക്കായി പോരടിക്കുന്നത് ആറു ടീമുകൾ