IPL 2020| ഇന്ത്യൻ ഓപ്പണർ പൃഥ്വിഷാ നടിയുമായി പ്രണയത്തിൽ? ഇൻസ്റ്റഗ്രാം പോസ്റ്റുകൾ തെളിവുകൾ
- Published by:Gowthamy GG
Last Updated:
ഷായുടെ പോസ്റ്റുകൾക്ക് പ്രാചി നൽകുന്ന കമന്‍റുകളാണ് ഇതിന് തെളിവായി സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
advertisement
1/9

ഇന്ത്യയ്ക്കു വേണ്ടി ഇതുവരെ കളിച്ച മത്സരങ്ങളിൽ കഴിവ് തെളിയിച്ച് ക്രിക്കറ്റ് ആരാധകരുടെ മനസ് കീഴടക്കിയ താരമാണ് പൃഥ്വി ഷാ. വളരെ കുറച്ച് മത്സരങ്ങളിൽ മാത്രമേ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളൂവെങ്കിലും ഇന്ത്യയുടെ ഭാവി വാഗ്ദാനമാണെന്ന് ഈ ഇരുപതുകാരൻ തെളിയിച്ചിട്ടുണ്ട്.
advertisement
2/9
2019ലെ ഐസിസി അണ്ടർ19 വേൾഡ്കപ്പിലെ ജൂനിയർ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത് പൃഥ്വിഷായാണ്.
advertisement
3/9
നിലവിൽ ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലാണ് താരം. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് താരമാണ് പൃഥ്വി.
advertisement
4/9
പൃഥ്വി ഷായും പ്രമുഖ നടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ ശക്തമായിരിക്കുകയാണ്. നടി പ്രാചി സിംഗുമായി പൃഥ്വി പ്രണയത്തിലാണെന്നാണ് അഭ്യൂഹങ്ങൾ.
advertisement
5/9
ഷായുടെ പോസ്റ്റുകൾക്ക് പ്രാചി നൽകുന്ന കമന്‍റുകളാണ് ഇതിന് തെളിവായി സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്.
advertisement
6/9
ഷായുടെ പോസ്റ്റുകൾക്ക് പ്രാചി നൽകിയിരിക്കുന്ന കമന്റുകൾ ഇരുവരും തമ്മിൽ സൗഹൃദത്തിനപ്പുറമുള്ള അടുപ്പമാണെന്ന് വ്യക്തമാക്കുന്നതാണെന്നാണ് ആരാധകർ പറയുന്നത്.
advertisement
7/9
കളേഴ്സ് ടിവിയിലെ ഉദാൻ എന്ന സീരിയലിലൂടെ ശ്രദ്ധേയയാണ് പ്രാചി. ഷായുടെ എല്ലാ പോസ്റ്റുകൾക്കും പ്രാചി കൃത്യമായി കമന്റ് ചെയ്യുന്നുണ്ട്.
advertisement
8/9
അതേസമയം ഇക്കാര്യത്തിൽ പ്രാചിയോ ഷായോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
advertisement
9/9
അണ്ടർ19 ലോകകപ്പിലെ മികച്ച പ്രകടനത്തിലൂടെയാണ് പൃഥ്വി ഷാ ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 25 മത്സരങ്ങളിൽ നിന്ന് 598 റൺസാണ് ഷായുടെ സമ്പാദ്യം.
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2020| ഇന്ത്യൻ ഓപ്പണർ പൃഥ്വിഷാ നടിയുമായി പ്രണയത്തിൽ? ഇൻസ്റ്റഗ്രാം പോസ്റ്റുകൾ തെളിവുകൾ