IPL 2021| സൗരഭ് തിവാരിയും ഹാർദിക് പാണ്ഡ്യയും കീറൺ പൊള്ളാർഡും തിളങ്ങി; വിജയവഴിയിലേക്ക് മുംബൈ ഇന്ത്യൻസ്; ചിത്രങ്ങൾ കാണാം
- Published by:Rajesh V
- news18-malayalam
Last Updated:
IPL 2021: നിർണായക മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനെ ആറു വിക്കറ്റിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്....
advertisement
1/10

അബുദാബിയിൽ പഞ്ചാബ് കിംഗ്സിനെതിരെ ആദ്യം ബൗൾ ചെയ്യാൻ തിരഞ്ഞെടുത്ത മുംബൈ ഇന്ത്യൻസിന് ക്രുനാൽ പാണ്ഡ്യ (1 വിക്കറ്റ്) മത്സരത്തിലെ ആദ്യ വിക്കറ്റ് നേടുന്നു. പവർ പ്ലേയുടെ അവസാന ഓവറിൽ മൻദീപ് സിംഗിനെ (15) വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു (Image: IPL/BCCI)
advertisement
2/10
പവർപ്ലേക്ക് ശേഷമുള്ള രണ്ടാം പന്തിൽ പഞ്ചാബിന് അവരുടെ സ്റ്റാർ ബാറ്റർ ക്രിസ് ഗെയ്ലിനെ നഷ്ടമായി. കീറൺ പൊള്ളാർഡിനായിരുന്നു വിക്കറ്റ്. ഐപിഎല്ലിൽ 300 വിക്കറ്റ് നേട്ടവും പൊള്ളാർഡ് സ്വന്തമാക്കി. (Image: IPL/BCCI)
advertisement
3/10
ഗെയ്ലിന് പിന്നാലെ ക്യാപ്റ്റൻ കെ എൽ രാഹുൽ (21) കൂടി മടങ്ങിയതോടെ പഞ്ചാബ് കിംഗ്സ് പ്രതിസന്ധിയിലായി. (Image: IPL/BCCI)
advertisement
4/10
ബുംറയുടെ ലോ ഫുൾട്ടോസ് കളിച്ച നിക്കോളാസ് പൂരന് പിഴച്ചു. പന്ത് നേരെ പൂരന്റെ കാലിലേക്ക്, റിവ്യൂ എടുത്തെങ്കിലും പൂരൻ ഔട്ടാണെന്ന് അംപയർ വിധിച്ചു. (Image: IPL/BCCI)
advertisement
5/10
എയ്ഡൻ മാർക്രം (42), ദീപക് ഹൂഡ (28) എന്നിവർ പഞ്ചാബ് സ്കോർ 100 റൺസ് കടത്തി, എന്നാൽ രാഹുൽ ചഹാർ 16 -ാം ഓവറിൽ മാർക്രമിനെ ക്ലീൻ ബൗൾഡ് ചെയ്തു. ഇന്നിംഗ്‌സിന്റെ അവസാന ഓവറിൽ ഹൂഡയെ (28) ബുംറ പുറത്താക്കി. പഞ്ചാബിന്റെ ഇന്നംഗ്സ് 135 റൺസിൽ അവസാനിച്ചു. (Image: IPL/BCCI)
advertisement
6/10
<em class="jsx-1993962998">രോഹിത് ശർമ്മ (8), സൂര്യകുമാർ യാദവ് (0) എന്നിവരെ തുടർച്ചയായ പന്തിൽ പുറത്താക്കി രവി ബിഷ്ണോയ് (2 വിക്കറ്റ്) പഞ്ചാബിന് മികച്ച തുടക്കം നൽകി</em>. (Image: IPL/BCCI)
advertisement
7/10
പത്താം ഓവറിൽ ക്വിന്റൺ ഡി കോക്ക് (27) പുറത്തായ ശേഷം മുംബൈ 61 ന് 3 എന്ന നിലയിൽ, ഒരു വശത്ത് ഉറച്ചുനിന്ന സൗരഭ് തിവാരി (45) തന്റെ ടീമിന് ഉപയോഗപ്രദമായ സംഭാവന നൽകി. (Image: IPL/BCCI)
advertisement
8/10
ഡി കോക്ക് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ (30 പന്തിൽ 40) കളിയുടെ നിയന്ത്രണമേറ്റെടുത്തു. ഷമി എറിഞ്ഞ 16ാം ഓവറിൽ പാണ്ഡ്യ 11 റൺസ് സ്കോർ ചെയ്തു. (Image: IPL/BCCI)
advertisement
9/10
അർഷദീപ് സിംഗ് എറിഞ്ഞ അടുത്ത ഓവറിൽ കീറൺ പൊള്ളാർഡ് അടിച്ചത് 13 റൺസാണ്. മത്സരത്തിലെ ഏറ്റവും റൺസ് വഴങ്ങിയ ഓവർ കൂടിയായിരുന്നു ഇത്. ഏഴ് പന്തുകളിൽ 15 റൺസെടുത്ത പൊള്ളാർഡാണ് പ്ലെയർ ഓഫ് ദി മാച്ച്. (Image: IPL/BCCI)
advertisement
10/10
ഒരു ഓവർ ബാക്കി നിൽക്കെ മുംബൈ ഇന്ത്യൻസ് ലക്ഷ്യം കണ്ടു. പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുലിന്റെ മുഖത്ത് നിരാശ പ്രകടമായിരുന്നു. ഈ വിജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ അഞ്ചാം സ്ഥാനത്തെത്തി. ആറാം സ്ഥാനത്താണ് പഞ്ചാബ് കിംഗ്സ്. (Image: IPL/BCCI)
മലയാളം വാർത്തകൾ/Photogallery/IPL/
IPL 2021| സൗരഭ് തിവാരിയും ഹാർദിക് പാണ്ഡ്യയും കീറൺ പൊള്ളാർഡും തിളങ്ങി; വിജയവഴിയിലേക്ക് മുംബൈ ഇന്ത്യൻസ്; ചിത്രങ്ങൾ കാണാം