IPL 2020| പ്ലേ ഓഫിലേക്കുള്ള സൺറൈസേഴ്സ് യാത്ര; ചിത്രങ്ങളിലൂടെ
- Published by:Naseeba TC
- news18-malayalam
Last Updated:
തോറ്റുകൊണ്ട് തുടങ്ങി, മെല്ലെ മെല്ലെ താളം കണ്ടെത്തി... പ്ലേ ഓഫിലേക്കുള്ള സൺറൈസേഴ്സ് യാത്ര
advertisement
1/14

ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ തന്നെ തോറ്റുകൊണ്ടാണ് സൺറൈസേഴ്സ് ഹൈദരബാദിന്റെ തുടക്കം. ആദ്യ മത്സരത്തിൽ ആർസിബിക്കെതിരായി 10 റൺസിന് തോറ്റു. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് 19.4 ഓവറില്‍ 153 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. (Source: BCCI)
advertisement
2/14
രണ്ടാം മത്സരത്തിൽ കൊൽക്കത്തയോടും ഹൈദരാബാദ് പരാജയപ്പെട്ടു. ഹൈദരാബാദ് ഉയർത്തിയ 143 റൺസ് വിജയലക്ഷ്യം 12 പന്തും ഏഴു വിക്കറ്റും ശേഷിക്കെ കൊൽക്കത്ത അനായാസം മറികടക്കുകയായിരുന്നു. 51 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. (Source: BCCI)
advertisement
3/14
മൂന്നാമത്തെ മത്സരത്തിലാണ് ഹൈദരാബാദ് ആദ്യ വിജയം നേടുന്നത്. ഡൽഹി ക്യാപിറ്റൽസിനെ 15 റൺസിനാണ് മൂന്നാം മത്സരത്തിൽ ഹൈദരാബാദ് തോൽപ്പിച്ചത്. സീസണിലെ ഡൽഹിയുടെ ആദ്യ തോൽവിയും ഇതായിരുന്നു. നാല് ഓവറില്‍ വെറും 14 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ റഷീദ് ഖാനാണ് കളി ഹൈദരാബാദിന് അനുകൂലമാക്കിയത്. റാഷിദ് ഖാനായിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. (Source: BCCI)
advertisement
4/14
നാലാം മത്സരത്തിൽ ചെന്നൈയ്ക്കെതിരെയും ഹൈദരാബാദ് വിജയം നേടി. ഹൈദരാബാദ് മുന്നോട്ടുവെച്ച 165 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈയ്ക്ക് തുടക്കം പിഴച്ചു. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 26 പന്തിൽ 51 റൺസ് നേടിയ പ്രിയം ഗാർഗിന്റെ മികവിലാണ് ടീം ഭേദപ്പെട്ട സ്കോർ നേടിയത്. (Source:BCCI)
advertisement
5/14
നായകൻ വാർണറുടെ ഒറ്റയാൾ പോരാട്ടം ഉണ്ടായിട്ടും മുംബൈക്കെതിരായ അഞ്ചാം മത്സരത്തിൽ 34 റൺസിന് ഹൈദരാബാദ് തോറ്റു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 208 റൺസാണ് നേടിയത്. ഹൈദരാബാദിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 44 പന്തുകളില്‍ നിന്നും 60 റണ്‍സാണ് വാർണർ നേടിയത്. (Source: BCCI)
advertisement
6/14
55 പന്തുകളില്‍ നിന്നും 97 റണ്‍സ് നേടിയ ജോണി ബെയര്‍സ്‌റ്റോയുടേം 40 പന്തുകളില്‍ നിന്നും 52 റണ്‍സ് നേടിയ വാര്‍ണറുടേയും മികവിൽ പഞ്ചാബിനെതിരെ 201 റൺസാണ് ഹൈദരാബാദ് നേടിയത്. 202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ടായി. റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദും ടി നടരാജനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.(Source: BCCI)
advertisement
7/14
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് രാജസ്ഥാൻ റോയൽസിനെതിരെ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. ഒരു പന്തു ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നത്. 28 പന്തിൽ നിന്ന് 45 റൺസെടുത്ത രാഹുൽ തെവാതിയയും 26 പന്തിൽ നിന്ന് 42 റൺസെടുത്ത റിയാൻ പരാഗുമാണ് രാജസ്ഥാൻ വിജയത്തിന്റെ ശിൽപികൾ (Source: BCCI)
advertisement
8/14
മുൻ മത്സരത്തിലേറ്റ പരാജയത്തിന് ഹൈദരാബാദിനോട് പകരം വീട്ടി ചെന്നൈ. 20 റൺസിനാണ് ചെന്നൈയോട് ഹൈദരാബാദ് തോറ്റത്. (Source: BCCI)
advertisement
9/14
ഹൈദരാബാദിന്റെ ഏറ്റവും വേദനാജനകമായ തോൽവിയായിരുന്നു ഇത്. കൊൽക്കത്തയ്ക്കെതിരെയുള്ള മത്സരം ടൈയിൽ അവസാനിച്ചതോടെ സൂപ്പർ ഓവറിലേക്ക് കടന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് വെറും രണ്ട് റണ്‍സ് മാത്രമാണ് എടുത്തത്. ഇത് അനായാസം കൊല്‍ക്കത്ത മറികടന്നു.(Source: BCCI)
advertisement
10/14
അവസാന മത്സരങ്ങളിലെ പരാജയം ഹൈദരാബാദിന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് മങ്ങലേൽപ്പിച്ചു. ഇരുടീമുകൾക്കും വിജയം അത്യാവശ്യമായിരുന്ന മത്സരത്തിൽ 155 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സിന് അനായാസമായി ജയിക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ വാര്‍ണറെ മടക്കി ജോഫ്ര ആര്‍ച്ചര്‍ രാജസ്ഥാന് മികച്ച തുടക്കം നല്‍കി. എന്നാല്‍ തകര്‍ച്ചയില്‍ നിന്നും മനീഷ് പാണ്ഡെ ടീമിനെ രക്ഷിക്കുകയായിരുന്നു. (Source: BCCI)
advertisement
11/14
അടുത്ത മത്സരത്തിൽ പഞ്ചാബിനോടുള്ള തോൽവിയായിരുന്നു ഹൈദരാബാദിന്റെ ഈ സീസണിലെ ഏറ്റവും നിരാശകരമായത്. 127 എന്ന ചെറിയ സ്കോറിന് പഞ്ചാബിനെ ഹൈദരാബാദ് ഒതുക്കിയെങ്കിലും അത് മുതലെടുക്കാൻ ബാറ്റിംഗ് നിരയ്ക്ക് ആയില്ല. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയിലെ പരാജയമാണ് തിരിച്ചടിയായത്. ഹൈദരാബാദ് ഇന്നിംഗ്സ് 19.5 ഓവറിൽ 114 റൺസിന് അവസാനിക്കുകയായിരുന്നു. (Source: BCCI)
advertisement
12/14
ഇനിയുള്ള എല്ലാ മത്സരത്തിലും വിജയം എന്ന ലക്ഷ്യവുമായാണ് ഹൈദബാദ് ഡൽഹിയെ നേരിട്ടത്. ഡൽഹി ക്യാപിറ്റൽസിനെതിരെ 88 റൺസിന്‍റെ വിജയമാണ് ടീം നേടിയത്. ഹൈദരാബാദ് ഉയർത്തിയ 220 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി ഒരോവർ ബാക്കിനിൽക്കെ 131 റണ്‍സിന് ഓള്‍ഔട്ടായി.(Source: BCCI)
advertisement
13/14
നിർണായക മത്സരത്തിൽ ബാംഗ്ലൂരിനെ അഞ്ച് വിക്കറ്റിന് തകർത്ത ദിവസം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 14.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു. ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 12 പോയന്റുമായി ഹൈദരാബാദ് പ്ലേഓഫ് സാധ്യത സജീവമാക്കി. (Source: BCCI)
advertisement
14/14
അവസാന മത്സരത്തിൽ മുംബൈയെ പത്ത് വിക്കറ്റിന് തകർത്താണ് ഹൈദരാബാദ് പ്ലേ ഓഫിൽ കടന്നത്. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയിരുന്നു. ഇത് പിന്തുടര്‍ന്ന ഹൈദരാബാദ് 17 ഓവറില്‍ 151 റണ്‍സ് നേടിയാണ് വിജയിച്ചത്.