ആളില്ലാതെ ഓടുന്ന ബോട്ടും സോളാര് ബോട്ടുകളും; 7-ാമത് ഇന്ത്യാ ബോട്ട് ആന്ഡ് മറൈന് ഷോയ്ക്ക് തുടക്കം
- Published by:Nandu Krishnan
- news18-malayalam
Last Updated:
മറൈൻ രംഗത്തെ വിവിധ വ്യവസായ മേഖലകളില് നിന്നുള്ള 55-ലേറെ സ്ഥാപനങ്ങളാണ് ഉല്പ്പന്നങ്ങളും സേവനങ്ങളും പ്രദര്ശിപ്പിക്കുന്നത്
advertisement
1/5

രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ റീജിയന്‍ ഡിഐജി എന്‍ രവി, നാഷനല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ സോണല്‍ മാനേജര്‍ ചെന്നൈ എം ശ്രീവത്സന്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യാ ഡയറക്ടര്‍ എ സെല്‍വകുമാര്‍, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ജിഎം മെറ്റീരിയല്‍സ് ശിവകുമാര്‍ എ, ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് കേരളാ ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
advertisement
2/5
റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്‍, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55-ലേറെ സ്ഥാപനങ്ങളാണ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് സന്ദര്‍ശന സമയം. മേള ജനുവരി 24ന് സമാപിക്കും
advertisement
3/5
കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും വിവിധ ലോകരാജ്യങ്ങളില്‍ നിര്‍മിച്ച് ഇറക്കുമതി ചെയ്തവയുമായ വിവിധ തരം ബോട്ടുകള്‍, സോളാര്‍ ബോട്ടുകള്‍, സുരക്ഷാ ഉപകരണങ്ങള്‍, ആളില്ലാതെ പ്രവര്‍ത്തിക്കുന്ന പായല്‍ നിര്‍മാര്‍ജന ബോട്ടുകള്‍ തുടങ്ങിയവയാണ് മേളയിലെ പ്രധാന ആകര്‍ഷണം. അലൂമിനിയം, എച്ച്ഡിപിഇ, ഫൈബര്‍ ഗ്ലാസ്, തടി തുടങ്ങിയവയില്‍ നിര്‍മിച്ച ജലയാനങ്ങളുടെ വ്യത്യസ്ത നിര തന്നെ പ്രദര്‍ശത്തിനുണ്ട്.
advertisement
4/5
കളമശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവാള്‍ടിന്റെ സോളാര്‍ ബോട്ടുകളുടെ സ്റ്റാളും സന്ദര്‍ശകശ്രദ്ധ ആകര്‍ഷിക്കുന്നു. രാജ്യത്തെ ഏറ്റവും വേഗതയേറിയ സോളാര്‍ ബോട്ട്, ഏറ്റവും വലിയ സോളാര്‍ ബോട്ട്, ആദ്യ സോളാര്‍ ഫെറി തുടങ്ങിയവയുടെ നിര്‍മാതാക്കളാണ് നവാള്‍ട്. തേക്ക് സ്ട്രിപ്പ് പ്ലാങ്കിംഗ് ഫിനിഷുള്ള ഡെക്കോടെ കൊച്ചിയിലെ ഐസ്മര്‍ ബോട്ട് ബില്‍ഡേഴ്സ് അവതരിപ്പിക്കുന്ന 12 പേര്‍ക്കുള്ള ഉല്ലാസയാത്രാ ബോട്ടിനും അന്വേഷണങ്ങള്‍ ഏറെയുണ്ട്.
advertisement
5/5
ജലകായിക വിനോദങ്ങള്‍ക്കുള്ള ആശയങ്ങള്‍ തുറന്നിടുന്നതാണ് ഗോവ ആസ്ഥാനമായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂ്ട്ട് ഓഫ് വാട്ടര്‍സ്പോര്‍ട്സിന്റെ സ്റ്റാൾ. അമേരിക്കയിലും മിഡ്ല്‍ ഈസ്റ്റിലും നിന്ന് ഇറക്കുമതി ചെയ്ത ബോട്ടുകളുടെ നീണ്ടനിരയാണ് മുംബൈയിലെ നവ്നീത് മറൈന്‍ അവതരിപ്പിക്കുന്നത്. പെട്രോള്‍ ഔട്ട്ബോഡ് എന്‍ജിന്‍, ഓയില്‍ ചേഞ്ച് സിസ്റ്റങ്ങള്‍, ഡീസല്‍ പ്യൂരിഫിക്കേഷന്‍ സിസ്റ്റം, മറൈന്‍ ഫ്യൂവല്‍ പോളിഷിംഗ് സിസ്റ്റങ്ങള്‍ തുടങ്ങിയ പരിസ്ഥിതിസൗഹാര്‍ദ സേവനങ്ങളാണ് എകോടെക് ഇന്ത്യ അവതരിപ്പിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
ആളില്ലാതെ ഓടുന്ന ബോട്ടും സോളാര് ബോട്ടുകളും; 7-ാമത് ഇന്ത്യാ ബോട്ട് ആന്ഡ് മറൈന് ഷോയ്ക്ക് തുടക്കം