Suresh Gopi| നടൻ സുരേഷ് ഗോപി ആശുപത്രി വിട്ടു; തൃശൂരിൽ ഉടൻ പ്രചാരണത്തിനില്ല; വിശ്രമം വേണമെന്ന് ഡോക്ടർമാർ
- Published by:Rajesh V
- news18-malayalam
Last Updated:
തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. (റിപ്പോർട്ട്- എം എസ് അനീഷ് കുമാർ)
advertisement
1/7

കൊച്ചി: വൈറൽ ന്യൂമോണിയ ബാധയേത്തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി ആശുപത്രി വിട്ടു. താരം പൂർണ്ണ ആരോഗ്യവാനാണെങ്കിലും പത്തു ദിവസം കൂടി വിശ്രമം തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.തുടർന്ന് കൊവിഡ് വാക്സീൻ എടുത്ത ശേഷം ആയിരിക്കും പ്രചരണ രംഗത്ത് സജീവമാകുക.
advertisement
2/7
പാർട്ടി നിർദേശ പ്രകാരമാണ് മത്സരിക്കുന്നത്. പാർട്ടി മുന്നോട്ട് വച്ച നാലു മണ്ഡലങ്ങളിൽ നിന്നും തൃശൂർ താൻ തെരഞ്ഞെടക്കുകയായിരുന്നു. തൃശ്ശൂരിൽ വിജയ സാധ്യത അല്ല മത്സര സാധ്യത ആണുള്ളതെന്ന് സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു.
advertisement
3/7
സീറ്റ് നിഷേധത്തേത്തുടർന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിൻ്റെ പ്രതിഷേധം വേദനയുണ്ടാക്കി. വനിതാ സംവരണത്തേക്കുറിച്ച് പാർലമെന്റിൽ സംസാരിയ്ക്കാൻ ഇനി കോൺഗ്രസിന് എങ്ങനെ കഴിയുമെന്നും താരം ചോദിച്ചു.
advertisement
4/7
മത്സരിക്കാൻ താത്പര്യമില്ലെന്നറിയിച്ചിട്ടും ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണ് സുരേഷ് ഗോപി തൃശൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായത്. തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു.
advertisement
5/7
മത്സരിക്കാൻ താൽപര്യമില്ലെന്നും നിര്‍ബന്ധമെങ്കിൽ ഗുരുവായൂരിൽ മത്സരിക്കാമെന്നും ആയിരുന്നു സുരേഷ് ഗോപിയുടെ ആദ്യ നിലപാട്. ഒടുവിൽ തൃശൂരിൽ തന്നെ സ്ഥാനാർത്ഥിയാകുകയായിരുന്നു.
advertisement
6/7
രണ്ട് ദിവസം മുൻപാണ് സുരേഷ് ഗോപിയുടെ സ്ഥാനാര്‍ത്ഥിത്വം ബിജെപി ദേശീയ നേതൃത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൃശൂര്‍ അടക്കം എ പ്ലസ് മണ്ഡലത്തിൽ മത്സരത്തിന് ഉണ്ടാകണമെന്ന ശക്തമായ ആവശ്യം നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നേരത്തെ തന്നെ ഉണ്ടായിരുന്നു. അനാരോഗ്യം കാരണം വിശ്രമം അത്യാവശ്യമായത് പ്രചാരണ പ്രവര്‍ത്തനങ്ങൾക്ക് അടക്കം തിരിച്ചടിയാകുമോ എന്ന് ആശങ്കയും സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങൾ പങ്കുവയ്ക്കുന്നുണ്ട്.
advertisement
7/7
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ത്യശൂരിൽ നിന്നും ജനവിധി തേടി പരാജയപ്പെട്ടിരുന്നു. തിരുവനന്തപുരത്തെ വീട്ടിലാവും ഇനി താരം പത്തുനാൾ.
മലയാളം വാർത്തകൾ/Photogallery/Kerala/
Suresh Gopi| നടൻ സുരേഷ് ഗോപി ആശുപത്രി വിട്ടു; തൃശൂരിൽ ഉടൻ പ്രചാരണത്തിനില്ല; വിശ്രമം വേണമെന്ന് ഡോക്ടർമാർ