ഇനിയില്ല കളിചിരികളുടെ പെൺകൂട്ടം; ഖബറിലേക്ക് അവർ ഒന്നിച്ചു മടങ്ങി
- Published by:ASHLI
- news18-malayalam
Last Updated:
അവസാനമായി നാല് പേരേയും കാണാനായി സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകളാണ് എത്തിയത്
advertisement
1/8

പാലക്കാട് പനയമ്പാടത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് അകാലത്തിൽ പൊലിഞ്ഞ നാലു വിദ്യാർത്ഥിനികൾക്ക് നാട് വിട ചൊല്ലി. തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ അടുത്തടുത്ത ഖബറുകളിലാണ് ആ ഉറ്റസുഹൃത്തുക്കൾ അന്ത്യവിശ്രമം കൊള്ളുന്നത്.
advertisement
2/8
പുലർച്ചെയോടെയാണ് കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ ഇർഫാന ഷെറിൻ (13), റിദ ഫാത്തിമ (13), നിദ ഫാത്തിമ (13), ആയിഷ (13) എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ചത്.
advertisement
3/8
രണ്ട് മണിക്കൂർ വീടുകളിൽ പൊതുദർശനത്തിനുവച്ച ശേഷമാണ് തുപ്പനാട് കരിമ്പനയ്ക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനായി എത്തിച്ചത്. അവസാനമായി നാല് പേരേയും കാണാനായി സഹപാഠികളും അധ്യാപകരുമടക്കം ആയിരക്കണക്കിനാളുകളാണ് അവിടേക്കെത്തിയത്.
advertisement
4/8
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ എത്തി പ്രാർത്ഥനകൾക്ക് നേതൃത്വം നല്‍കി. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം.
advertisement
5/8
അമിതവേഗത്തിലെത്തിയ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ട് നാല് സ്കൂൾ വിദ്യാർത്ഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികൾ.
advertisement
6/8
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്.
advertisement
7/8
വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയാണ് ഇവരെ പുറത്തെടുത്തത്. അപകടസമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു.
advertisement
8/8
പരിക്കേറ്റ ഡ്രൈവർ കാസർഗോഡ് സ്വദേശി വർഗീസ് (52), ക്ലീനർ മഹേന്ദ്ര പ്രസാദ് (28) എന്നിവർ മണ്ണാർക്കാട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
ഇനിയില്ല കളിചിരികളുടെ പെൺകൂട്ടം; ഖബറിലേക്ക് അവർ ഒന്നിച്ചു മടങ്ങി