TRENDING:

ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ; അന്ത്യയാത്രയും ജനസമുദ്രത്തിനൊപ്പം

Last Updated:
നാളിതുവരെ കേരളം കണ്ട ഏറ്റവും ദൈർഘ്യമേറിയതും ജനപങ്കാളിത്തത്താൽ വിസ്മയം ജനിപ്പിച്ചതുമായ വിലാപയാത്രക്കൊടുവിൽ ഉമ്മൻ ചാണ്ടിക്ക് നിത്യ നിദ്ര
advertisement
1/21
ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ; അന്ത്യയാത്രയും ജനസമുദ്രത്തിനൊപ്പം
അഞ്ചുപതിറ്റാണ്ടിലേറെ മലയാളികളുടെ നിത്യജീവിതത്തെ സ്വാധീനിച്ച കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയ്ക്ക് ഇനി നിത്യവിശ്രമം. എന്നും ഒപ്പം ഉണ്ടായിരുന്ന ആൾക്കൂട്ടത്തെ കണ്ണീരിലാഴ്ത്തി ജനനായകൻ വിട പറഞ്ഞു.
advertisement
2/21
നാളിതുവരെ കേരളം കണ്ട ഏറ്റവും ദൈർഘ്യമേറിയതും ജനപങ്കാളിത്തത്താൽ വിസ്മയം ജനിപ്പിച്ചതുമായ വിലാപയാത്രക്കൊടുവിൽ ഉമ്മൻ ചാണ്ടിക്ക് നിത്യ നിദ്ര
advertisement
3/21
വ്യാഴാഴ്ച്ച രാത്രി 10.30ഓടെ സ്വദേശമായ കോട്ടയം പുതുപ്പള്ളിയിൽ വിങ്ങിപ്പൊട്ടിയും വിതുമ്പലടക്കിയും നിന്ന മനുഷ്യക്കടലിനെ സാക്ഷിയാക്കി  സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചടങ്ങുകൾക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിച്ചു.
advertisement
4/21
സെമിത്തേരിയിലെ പ്രത്യേക കബറിടത്തിലെ സംസ്കാരചടങ്ങുകൾ 12 മണിയോടെ പൂർത്തിയായതോടെ ജനക്കൂട്ടത്തിന്റെ നാഥനൊപ്പം സക്രിയമായ ഒരു യുഗം മണ്ണോട് ചേർന്നു. നൂറുകണക്കിന് വൈദികർ ശുശ്രൂഷാ ചടങ്ങിൽ പങ്കാളിയായി.
advertisement
5/21
കോട്ടയം തിരുനക്കരയിലെ പൊതുദർശനത്തിനും പുതുപ്പള്ളിയിലെ വീട്ടിലും സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലും പൊതുദർശനത്തിനു ശേഷമായിരുന്നു സംസ്കാരച്ചടങ്ങുകൾ.
advertisement
6/21
രണ്ടു തവണ മുഖ്യമന്ത്രിയും മൂന്ന് തവണ സംസ്ഥാന മന്ത്രിയും ആയിരുന്ന, 53 വർഷമായി നിയമസംഭാംഗമായ സമുന്നത നേതാവിന്റെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ഉണ്ടായില്ല.
advertisement
7/21
ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന നിലപാട് ഉമ്മൻ ചാണ്ടി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മതപരമായ ചടങ്ങുകൾ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികൾ ഒഴിവാക്കണമെന്നും ഭാര്യ മറിയാമ്മ സർക്കാറിനെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണിത്.
advertisement
8/21
കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള, ബംഗാൾ ഗവർണർ സി വി ആനന്ദബോസ്, കേന്ദ്രമന്തി രാജീവ് ചന്ദ്രശേഖർ, സഹകരണ മന്ത്രി വി എൻ വാസവൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, ഫിഷറീസ് മന്ത്രി സജി ചെറിയാൻ,  ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, കൃഷി മന്ത്രി പി പ്രസാദ്, എം പിമാർ, എംഎൽഎമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ കെ ആന്റണി അടക്കമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
advertisement
9/21
പ്രിയ സുഹൃത്തിനെ അവസാനമായി കാണാൻ മമ്മൂട്ടി കോട്ടയത്തെത്തി. പൊതുദർശനം നടക്കുന്ന തിരുനക്കര മൈതാനത്താണ് മമ്മൂട്ടി എത്തിയത്. ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി.
advertisement
10/21
രാഷ്ട്രീയ–സിനിമ രംഗത്തെ പ്രമുഖരടക്കം ജനസാഗരമായിരുന്നു തിരുനക്കര മൈതാനം. സുരേഷ് ഗോപി, ദീലീപ്, രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ തിരുനക്കരയിൽ എത്തി.
advertisement
11/21
ജനനായകനെ ഒരു നോക്കുകാണാൻ രാവുറങ്ങാതെ ആയിരങ്ങൾ വഴിയരികിൽ കാത്തുനിന്നതോടെ ബുധൻ രാവിലെ ഏഴരയോടെ തലസ്ഥാനത്തു നിന്നും പുറപ്പെട്ട വിലാപയാത്ര 160 കിലോമീറ്ററോളം അകലെ സ്വദേശത്ത് എത്താൻ 32 മണിക്കൂറോളം എടുത്തു.
advertisement
12/21
തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്ന് ബുധൻ രാവിലെ ആരംഭിച്ച വിലാപയാത്ര, ഇരുപത്തിരണ്ടര മണിക്കൂറോളം എടുത്താണ് കോട്ടയം ജില്ലയിൽ പ്രവേശിച്ചത്. വിലാപ യാത്രക്കൊടുവിൽ പള്ളിയിൽ എത്തിച്ച് ശുശ്രൂഷ ചടങ്ങുകൾ തുടങ്ങിയത്  തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് നാൽപത് മണിക്കൂറോളം കഴിഞ്ഞും.
advertisement
13/21
അർധരാത്രി കഴിഞ്ഞിട്ടും വഴിയോരത്ത് ആയിരങ്ങളാണ് ജനനേതാവിനെ അവസാനമായി ഒരുനോക്കുകാണാൻ കാത്തുനിന്നത്. പാതിരാത്രിയിലും പുലർച്ചെയും ആൾക്കൂട്ടത്തിന് യാതൊരു കുറവും വന്നില്ല.
advertisement
14/21
ഉച്ചയ്ക്ക് മൂന്നു മണിയോടെ കൊല്ലം ജില്ലയിൽ പ്രവേശിച്ച യാത്രയെ കൊട്ടാരക്കരയിൽ ചൊവ്വാഴ്ച മുതൽ സർവമത പ്രാർഥനയുമായി കാത്തിരുന്ന നാട്ടുകാർ പൊതിഞ്ഞു.
advertisement
15/21
രാത്രി എട്ടരയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്തേക്കു കടന്നത്.  11.30ന് അടൂരിലും പുലർച്ചെ രണ്ടു മണിയോടെ പന്തളത്തും എത്തിയപ്പോൾ വാഹനങ്ങൾക്കു നീങ്ങാൻ കഴിയാത്ത വിധം ആ‍ൾക്കൂട്ടം.
advertisement
16/21
കുട്ടികളുൾപ്പെടെയുള്ളവരാണ് ഇവിടെ കാത്തുനിന്നത്. മൂന്നു മണിയോടെ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിലെത്തുമ്പോഴും തിരക്കുകൂട്ടി. തിരുവല്ലയിൽ വച്ചു വീണ്ടും പത്തനംതിട്ട ജില്ലയുടെ അന്ത്യാഞ്ജലി.
advertisement
17/21
ചൊവ്വാഴ്ച പുലർച്ചെ ബംഗളുരുവിൽ വെച്ചായിരുന്നു  ഉമ്മൻചാണ്ടിയുടെ  അന്ത്യം. ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക എയർ ആംബുലൻസിലാണ്  ഭൗതികശരീരം തിരുവനന്തപുരത്ത് കൊണ്ടുവന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം ജഗതിയിലെ പുതുപ്പള്ളി വീട്ടിൽ ഉമ്മൻചാണ്ടിയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത് ആയിരങ്ങളായിരുന്നു.
advertisement
18/21
ഏറെ വികാരഭരിതമായ രംഗങ്ങളാണ് പുതുപ്പള്ളി വീട്ടിൽ ഉണ്ടായത്. മുതിർന്ന നേതാവ് എ കെ ആന്‍റണി പൊട്ടിക്കരഞ്ഞു. ജഗതിയിലെ പുതുപ്പള്ളി വീട്ടിൽനിന്ന് ഭൗതികശരീരം ഏഴ് മണിയോടെ സെക്രട്ടറിയേറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വച്ചു.
advertisement
19/21
മുഖ്യമന്ത്രി പിണറായി വിജയൻ  മന്ത്രിമാരും ഉൾപ്പടെ ആയിരക്കണക്കിന് ആളുകൾ ഇവിടെയെത്തി  അന്തിമോപചാരം അർപ്പിച്ചു. പിന്നീട് പാളയം സെൻറ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനമുണ്ടായിരുന്നു.
advertisement
20/21
രാത്രി പത്തരയോടെ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ആസ്ഥാനമായ ശാസ്തമംഗലം ഇന്ദിരാഭവനിൽ എത്തിച്ചു. ആയിരക്കണക്കിന് പ്രവർത്തകരാണ് തങ്ങളുടെ പ്രിയ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
advertisement
21/21
എന്നും ജനക്കൂട്ടത്തിന് നടുവിൽ, അവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരം നിർദേശിച്ച് ഊർജം കണ്ടെത്തിയ നേതാവ് വിട പറയുമ്പോൾ കേരള രാഷ്ട്രീയത്തിന്റെയും സാമൂഹ്യ ജീവിതത്തിലെയും വലിയൊരു അധ്യായത്തിനാണ് തിരശ്ശീല വീഴുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
ഉമ്മൻ ചാണ്ടി ഇനി ജനഹൃദയങ്ങളിൽ; അന്ത്യയാത്രയും ജനസമുദ്രത്തിനൊപ്പം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories