ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട്
Last Updated:
തട്ടിപ്പിനിരയായ കൂടുതൽ പേർ രംഗത്തു വരാൻ തയ്യാറായിട്ടുണ്ട് എന്നും നൂറോളം പേർ ഇരകളായി ഉണ്ടെന്നും നൂറുദ്ദീൻ വ്യക്തമാക്കി. (റിപ്പോർട്ട് - മനു ഭരത്)
advertisement
1/6

കണ്ണൂർ: വിവാദമായ ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ കണ്ണൂർ പയ്യന്നൂരിൽ മറ്റൊരു ജ്വല്ലറി തട്ടിപ്പ് കൂടി പുറത്തു വന്നു. പെരുന്നയിൽ പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡ് എന്ന സ്ഥാപനമാണ് നിക്ഷേപം വാങ്ങിയ ശേഷം ലാഭ വിഹിതം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയത്.
advertisement
2/6
പുതിയ ബസ് സ്റ്റാന്റിന് സമീപം പ്രവർത്തിച്ചിരുന്ന അമാൻ ഗോൾഡിന്റെ മാനേജിംഗ് ഡയറക്ടർ പി കെ മൊയ്തു ഹാജിക്ക് എതിരെയാണ് തട്ടിപ്പ് നടത്തിയതിന് പൊലിസ് കേസെടുത്തത്. മൂന്ന് പരാതികളാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത് എങ്കിലും കൂടുതൽ ആളുകൾ തട്ടിപ്പിന് ഇരയിട്ടുണ്ടെന്നാണ് പൊലീസിന് അന്വേഷണത്തിൽ നിന്ന് വ്യക്തമായിട്ടുള്ളത്.
advertisement
3/6
തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ ടി നൂറുദ്ദീനിൽ നിന്നും 2017 ജൂലൈ ഒന്‍പതിന് 15 ലക്ഷം രൂപയാണ് ജ്വല്ലറി ഉടമ വാങ്ങിയിട്ടുള്ളത്. 2016 ഫെബ്രുവരിയിൽ പെരുമ്പയിലെ കെ കുഞ്ഞാലിമ മൂന്നു ലക്ഷം രൂപയും ഒക്ടോബറിൽ കുഞ്ഞിമംഗലം സ്വദേശി ടി പി ഇബ്രാഹിം കുട്ടി 20 ലക്ഷം രൂപയും നിക്ഷേപമായി നൽകി.
advertisement
4/6
വാഗ്ദാനം ചെയ്ത് ലാഭവിഹിതം നൽകാതെ വ്യവസ്ഥകൾ ലംഘിച്ച് വഞ്ചന നടത്തി എന്ന ഇവരുടെ പരാതിയിലാണ് പൊലീസ് ഇപ്പോൾ കേസ് എടുത്തിട്ടുള്ളത്.
advertisement
5/6
'ജ്വല്ലറിയിൽ ജീവനക്കാരനായ അയൽവാസിയിൽ നിന്നാണ് ഇത്തരമൊരു നിക്ഷേപ പദ്ധതിയെക്കുറിച്ച് അറിഞ്ഞത്. ആദ്യം കുറച്ചു മാസങ്ങളിൽ ഒരു തുക ലാഭവിഹിതമായി ലഭിച്ചിരുന്നു. എന്നാൽ, പിന്നീട് അത് നിലച്ചു. ജ്വല്ലറി ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ സമയം നീട്ടി ചോദിച്ചു കബളിപ്പിക്കുകയാണ് ഉണ്ടായത്. തുടർന്നാണ് പരാതി നൽകാൻ തീരുമാനിച്ചത്" - ടി.നൂറുദ്ദീൻ ന്യൂസ് 18നോട് പറഞ്ഞു.
advertisement
6/6
തട്ടിപ്പിനിരയായ കൂടുതൽ പേർ രംഗത്തു വരാൻ തയ്യാറായിട്ടുണ്ട് എന്നും നൂറോളം പേർ ഇരകളായി ഉണ്ടെന്നും നൂറുദ്ദീൻ വ്യക്തമാക്കി. ജ്വല്ലറി കഴിഞ്ഞ രണ്ടു വർഷമായി പ്രവർത്തിക്കുന്നില്ല. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പയ്യന്നൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം സി പ്രമോദ് പറഞ്ഞു. വിദേശത്തുള്ള ചിലരും കബളിപ്പിക്കപ്പെട്ടിട്ടുണ്ട് അവരുടെ പരാതികൾ സ്വീകരിച്ചു തുടർ നടപടികൾ ഉണ്ടാകുമെന്നും എം സി പ്രമോദ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
ഫാഷൻ ഗോൾഡ് തട്ടിപ്പിന് പിന്നാലെ പയ്യന്നൂരിലും ജ്വല്ലറി തട്ടിപ്പ്; നൂറോളം പേർ തട്ടിപ്പിനിരയായെന്ന് റിപ്പോർട്ട്