TRENDING:

Numerology Nov 19 | ദേഷ്യം നിയന്ത്രിക്കണം; വരുമാനത്തിന് അനുസരിച്ച് ചെലവ് ചുരുക്കണം; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം

Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 നവംബര്‍ 19ലെ നിങ്ങളുടെ രാശിഫലം അറിയാം
advertisement
1/9
Numerology Nov 19 | ദേഷ്യം നിയന്ത്രിക്കണം; ചെലവ് ചുരുക്കണം; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍): ഇന്ന് നിങ്ങള്‍ അതീവ ഊര്‍ജത്തോടെ പ്രവര്‍ത്തിക്കുന്ന ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കും. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് നേട്ടങ്ങളുണ്ടാകും. ദീര്‍ഘകാലമായി നീട്ടിവെച്ച പ്രോജക്ടുകള്‍ ഇന്ന് ചെയ്ത് തീര്‍ക്കും. ബന്ധങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകും. സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കും.എല്ലാകാര്യത്തിലും അവര്‍ നിങ്ങളെ പിന്തുണയ്ക്കും. അവരുടെ അനുഭവങ്ങള്‍ നിങ്ങളോട് പങ്കുവെയ്ക്കും. ആരോഗ്യകാര്യത്തില്‍ നിങ്ങള്‍ അല്‍പ്പം ശ്രദ്ധിക്കണം. വ്യായാമം ചെയ്യാനും സമയം കണ്ടെത്തണം. യോഗയും ധ്യാനവും ചെയ്യുന്നത് ഉത്തമമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പ്പം ശ്രദ്ധ വേണം. വളരെ ആലോചിച്ച് മാത്രം നിക്ഷേപം നടത്തണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും ശ്രദ്ധിക്കണം. നിങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കും. നിങ്ങളുടെ കഴിവില്‍ വിശ്വസിച്ച് മുന്നോട്ട് പോകുക.
advertisement
2/9
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍): ഈ സമയത്ത് നിങ്ങളുടെ ശ്രദ്ധ സാമ്പത്തിക കാര്യങ്ങളിലായിരിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. സാമ്പത്തിസ്ഥിരത കൈവരിക്കാന്‍ ശ്രമിക്കണം. വരുമാനത്തിന് അനുസരിച്ച് പണം ചെലവഴിക്കണം. അമിത ചെലവുകള്‍ ഒഴിവാക്കണം. സാമ്പത്തികഭദ്രത നേടാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യേണ്ടി വരും. മികച്ച തീരുമാനങ്ങള്‍ നിങ്ങള്‍ ഇന്ന് കൈകൊള്ളും. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യും. അവ നേടിയെടുക്കാനും നിങ്ങള്‍ക്ക് സാധിക്കും. നിക്ഷേപങ്ങള്‍ വളരെ ആലോചിച്ച് ചെയ്യണം. പൊതുവെ ജാഗ്രത പുലര്‍ത്തണം. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കേണ്ടതും വളരെ പ്രധാനമാണ്. ഈ കാലയളവിൽ നിങ്ങൾ സംയമനത്തോടെയും വിവേകത്തോടെയും മുന്നോട്ടുപോകുക.
advertisement
3/9
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍): സാമ്പത്തിക തീരുമാനങ്ങള്‍ വളരെ ആലോചിച്ച് കൈകൊള്ളണമെന്ന് രാശിഫലത്തില്‍ പറയുന്നു. സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താന്‍ ആവശ്യമായ കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യും. നിങ്ങളുടെ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ അവസരങ്ങള്‍ വിശദമായി പരിശോധിച്ചശേഷം ഉപയോഗപ്പെടുത്തണം. വളരെ പെട്ടെന്ന് നിങ്ങള്‍ തീരുമാനങ്ങള്‍ കൈകൊള്ളുന്ന സമയമാണിത്. സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണം ചെയ്യും. ജാഗ്രത പാലിക്കണം. വരാനിരിക്കുന്ന മാറ്റങ്ങളെ സ്വീകരിക്കാനും തയ്യാറാകണം. ചില സമയത്ത് വെല്ലുവിളികളുണ്ടായേക്കാം. മുൻകൂട്ടി ആസൂത്രണം ചെയ്യാതെ പണം ചെലവഴിക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കാം. സാമ്പത്തിക പുരോഗതി കൈവരിക്കുന്നതിന് നിക്ഷേപ തന്ത്രങ്ങൾ പ്രയോജനപ്പെടുത്താം.
advertisement
4/9
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22, 31 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. കുടുംബത്തിന്റെ ചെലവുകള്‍ ശ്രദ്ധിക്കണം. നിങ്ങളുടെ വീട്ടുച്ചെലവ് നിയന്ത്രിക്കാന്‍ ശ്രമിക്കണം. പണം വളരെ സൂക്ഷ്മമായി ചെലവാക്കണം. നിങ്ങളുടെ കുടുംബ ബജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണം. സാഹചര്യത്തിന് അനുസരിച്ച് ചെലവിലും മാറ്റം വരും. ഭാവിയില്‍ സാമ്പത്തിക സ്ഥിരത കൈവരിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.സാഹചര്യങ്ങൾ മാറുമ്പോൾ നിങ്ങൾക്ക് ചെലവുകൾനിയന്ത്രിക്കാൻ സാധിക്കും. ഈ സമയം ശരിയായി ഉപയോഗിക്കുന്നതിലൂടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും നിങ്ങൾക്ക് സാധിക്കും.
advertisement
5/9
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ സര്‍ഗ്ഗാത്മകത കടന്നുവരുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ ചെലവുകള്‍ വ്യത്യസ്ത രീതികളില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുക. അതുവഴി സാമ്പത്തിക ഭദ്രത നേടാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കോ കുടുംബത്തിനോ വേണ്ടി പണം ചെലവഴിക്കേണ്ടി വരും. എന്നാല്‍ അതിനൊരു പരിധി നിശ്ചയിക്കണം. പണം സമചിത്തതയോടെയും ചിട്ടയോടെയും ചെലവഴിക്കാന്‍ ശ്രമിക്കുക. പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മികച്ച സമയമാണിത്. പുതിയ നിക്ഷേപ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. റിസ്‌ക് എടുക്കാന്‍ മടിക്കരുത്. നിങ്ങളുടെ മുന്നിലെത്തുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. നിങ്ങളുടെ സാമ്പത്തിക തീരുമാനങ്ങളില്‍ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. പ്രായോഗികമായ സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും ശ്രദ്ധിക്കുക. ചെലവുകൾ ശരിയായി കൈകാര്യം ചെയ്യാൻ സാധിച്ചാൽ ഇപ്പോൾ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ സാധിക്കും.
advertisement
6/9
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ പ്രായോഗികമായ സമീപനം സ്വീകരിക്കാന്‍ ഇന്ന് വളരെ അനുയോജ്യമായ ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഇല്ലെങ്കില്‍ നിങ്ങളുടെ സാമ്പത്തികസ്ഥിതി തകരും. സാമ്പത്തിക തീരുമാനങ്ങള്‍ വളരെ സൂക്ഷ്മമായി കൈകൊള്ളണം. വിശദമായ സാമ്പത്തിക പദ്ധതികള്‍ തയ്യാറാക്കണം. അതില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കണം. ഇതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിക്കണം. സാമ്പത്തിക തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എടുക്കുക. സാമ്പത്തിക ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ടുപോകുക. നിങ്ങളുടെ കഠിനാധ്വാനവും അർപ്പണബോധവും സാമ്പത്തികപരമായി പുരോഗതി കൈവരിക്കാൻ സഹായിക്കും.
advertisement
7/9
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ശ്രദ്ധിക്കണമെന്ന് രാശിഫലത്തില്‍ പറയുന്നു. നിലവിലെ നിങ്ങളുടെ പദ്ധതികളിലൂടെ സാമ്പത്തികഭദ്രത നേടാനാകും. അതിനാല്‍ പദ്ധതികളില്‍ സുതാര്യത പാലിക്കണം. നിങ്ങള്‍ അനാവശ്യമായ ചെലവുകള്‍ ഒഴിവാക്കണം. ആഡംബര വസ്തുക്കള്‍ വാങ്ങുന്നത് നിങ്ങളുടെ സാമ്പത്തികസ്ഥിതിയെ ബാധിക്കും. അതിനാല്‍ വരുമാനത്തിന് അനുസരിച്ച് പണം ചെലവാക്കണം. അതുവഴി ഭാവിയില്‍ പുരോഗതിയുണ്ടാകും. സാമ്പത്തികസ്ഥിതിയില്‍ കാര്യമായ പുരോഗതി നേടാനും കഴിയും. നിങ്ങളുടെ നിലവിലെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യുകയും അത്യാവശ്യത്തിനു മാത്രം പണം ചെലവഴിക്കുകയും ചെയ്യുക. ഇപ്പോൾ സാമ്പത്തികപരമായി ചില പദ്ധതികൾ ആസൂത്രണം ചെയ്യുന്നതും ഗുണം ചെയ്യും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും.
advertisement
8/9
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍): നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുന്ന ദിവസമാണെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ സാമ്പത്തിക പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അമിതാവേശത്തില്‍ തീരുമാനങ്ങളെടുക്കുന്നത് ഒഴിവാക്കണം. വിഭവങ്ങള്‍ സുരക്ഷിതമായി ഉപയോഗിക്കണം. ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പദ്ധതി തയ്യാറാക്കും. നിക്ഷേപം നടത്താന്‍ അനുകൂല സമയമല്ല. ക്ഷമയും ആസൂത്രണവും അത്യാവശ്യമായ ദിവസമാണ്. അതിലൂടെ മാത്രമെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കൂ.നിക്ഷേപ പദ്ധതികളിൽ വിവേകത്തോടെ തീരുമാനങ്ങൾ എടുക്കേണ്ടതും പ്രധാനമാണ്.
advertisement
9/9
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍): നിങ്ങള്‍ക്ക് സാമ്പത്തികമേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്ന ദിവസമാണിത്. പുതിയ അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കും. അതിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും നിങ്ങള്‍ക്ക് കഴിയും. ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ ആവശ്യമായ തീരുമാനങ്ങള്‍ കൈകൊള്ളണം. നിലവിലെ നിങ്ങളുടെ സാമ്പത്തികസ്ഥിതി വിലയിരുത്തണം. പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കണം. റിസ്‌ക് എടുക്കാന്‍ അനുകൂലമായ സമയം. ഈ സമയം നിങ്ങൾ ദീർഘകാല പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. എന്നാൽ തിടുക്കത്തോടെയുള്ള തീരുമാനങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
Numerology Nov 19 | ദേഷ്യം നിയന്ത്രിക്കണം; വരുമാനത്തിന് അനുസരിച്ച് ചെലവ് ചുരുക്കണം; സംഖ്യാശാസ്ത്ര പ്രകാരം ഇന്നത്തെ ദിവസഫലം
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories