ലോക്ക്ഡൗണിനിടെ സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യബസ്സുകള്‍ അടിച്ചുതകര്‍ത്തു; പൊലീസ് അന്വേഷണം തുടങ്ങി
- Published by:Rajesh V
- news18-malayalam
Last Updated:
സർക്കാർ നിർദ്ദേശപ്രകാരം ഇന്നലെ ഓടിയ അഞ്ചോളം ബസുകളാണ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തത്.
advertisement
1/6

ലോക്ക്ഡൗണിനിടെ സർവീസ് നടത്തിയ സ്വകാര്യ ബസുകൾക്ക് നേരെ ആക്രമണം. ബുധനാഴ്ച സര്‍വീസ് നടത്തിയ അഞ്ചു ബസുകളാണ് തകർത്തത്. ഇന്നലെ രാത്രിയിലായിരുന്നു ബസുകൾക്കു നേരെ ആക്രമം.
advertisement
2/6
സർക്കാർ നിർദ്ദേശപ്രകാരം ഇന്നലെ ഓടിയ അഞ്ചോളം ബസുകളാണ് സാമൂഹ്യവിരുദ്ധർ അടിച്ചുതകർത്തത്. കോഴിക്കോട് എരഞ്ഞിമാവിലും മാവൂരിലും കൂളിമാട് പി എച്ച് ഡി യിലും നിറുത്തിയിട്ട ബസുകൾക്കു നേരെയായിരുന്നു അക്രമം.
advertisement
3/6
കൊളക്കാടൻ ഗ്രൂപ്പിൻറെ 2 ബസ്സും ബനാറസ് ഗ്രൂപ്പിൻറെ ഒരു പ്രൈവറ്റ് ബസ്സും ഒരു ടൂറിസ്റ്റ് ബസ്സും എം.എ.ആർ ബസുമാണ് അടിച്ചുതകർത്തത്.
advertisement
4/6
ബസിൻ്റെ മുൻഭാഗത്തെ ചില്ലുകൾ അടിച്ചു തകർത്ത് ശേഷം കേടുപാടുകൾ വരുത്തുകയായിരുന്നു.
advertisement
5/6
സ്വകാര്യ ബസുടമ സംഘടനകളുടെ തീരുമാനത്തിന് വിരുദ്ധമായി സർവ്വീസ് നടത്തിയ ബസുകളാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
advertisement
6/6
അറുബസുകളായിരുന്നു ആദ്യ ദിവസം കോഴിക്കോട്ട് നിരത്തിലിറങ്ങിയത്. ഓരോ ബസിനും മൂവായിരം രൂപ നഷ്ടം സഹിച്ചാണ് ആദ്യ ദിവസം ഓടിയതെന്ന് ഉടമകൾ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
ലോക്ക്ഡൗണിനിടെ സര്‍വീസ് നടത്തിയ അഞ്ച് സ്വകാര്യബസ്സുകള്‍ അടിച്ചുതകര്‍ത്തു; പൊലീസ് അന്വേഷണം തുടങ്ങി