TRENDING:

കണ്ണൂരിൽ ബ്രസീൽ ആരാധകൻ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു

Last Updated:
രണ്ടു ദിവസം മുമ്പാണ് ഫ്ലക്സ് കെട്ടുന്നതിനിടെ നിതീഷ് മരത്തിൽനിന്ന് വീണത്, ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്
advertisement
1/6
കണ്ണൂരിൽ ബ്രസീൽ ആരാധകൻ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു
കണ്ണൂർ: ഫ്ലെക്സ് കെട്ടുന്നതിനിടെ ബ്രസീൽ ആരാധകൻ മരത്തിനു മുകളിൽ നിന്ന് വീണ് മരിച്ചു. കണ്ണൂർ ജില്ലയിലെ അഴീക്കോടാണ് സംഭവം ഉണ്ടായത്. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ഫ്ലക്സ് കെട്ടുന്നതിനിടെ നിതീഷ് മരത്തിൽനിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ നിതീഷ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് രാവിലെ മരിച്ചത്.
advertisement
2/6
ഖത്തറിൽ നടക്കാൻപോകുന്ന ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ബ്രസീൽ ടീമിന് വിജയാശംസകൾ നേർന്ന് ഫ്ലക്സ് കെട്ടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഫ്ലക്സ് കെട്ടുന്നതിനായി മരത്തിന് മുകളിൽ കയറിയത് നിതീഷ് ആയിരുന്നു. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്.
advertisement
3/6
സംസ്ഥാനത്ത്, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ ഫുട്ബോൾ ആവേശം നിറഞ്ഞുകഴിഞ്ഞു. മുക്കിലും മൂലയിലും ഇഷ്ട ടീമുകൾക്കും താരങ്ങൾക്കും ആശംസകൾ നേർന്ന് ആരാധകർ ഫ്ലക്സുകളും കട്ടൌട്ടുകളും സ്ഥാപിക്കുകയാണ്. പ്രധാനമായും അർജന്‍റീന, ബ്രസീൽ ടീമുകളുടെ ആരാധകരാണ് രംഗത്തുള്ളത്. ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ് ടീമുകൾക്കും ഈ കൊച്ചുകേരളത്തിൽ നൂറുകണക്കിന് ആരാധകരുണ്ട്.
advertisement
4/6
നേരത്തെ കോഴിക്കോട് ജില്ലയിൽ ഒരു പുഴയുടെ നടുവിൽ ആരാധകർ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൌട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോഴിക്കോട് നഗരത്തിൽ നിന്ന് 21 കിലോമീറ്റർ അകലെ കരുവട്ടൂർ പഞ്ചായത്തിലെ പുല്ലാവൂർ ഗ്രാമത്തിൽ കുറുങ്ങാട്ടു കടവ് പുഴയുടെ നടുവിലാണ് ലയണൽ മെസ്സിയുടെ 30 അടി കട്ട് ഔട്ട് സ്ഥാപിച്ചത്. ഇതിന് പിന്നാലെ ബ്രസീൽ ആരാധകർ നെയ്മറുടെ ഫ്ലക്സും സമീപത്തായി സ്ഥാപിച്ചിരുന്നു.
advertisement
5/6
ഇതിഹാസ താരം ഡീഗോ മറഡോണ എന്ന പ്രതിഭ മെക്‌സിക്കോ സിറ്റിയിൽ കപ്പുയർത്തിയതിന് ശേഷം ലോകകപ്പിനായുള്ള 36 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തറിൽ അർജന്റീന വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പുല്ലാവൂരിലെ അർജന്റീന ഫാൻസ് അസോസിയേഷൻ.
advertisement
6/6
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ ഫുട്ബോൾ ആവേശം വരുംദിവസങ്ങളിൽ ഉച്ഛസ്ഥായിയിലെത്തും. നാടും നഗരവും ഫുട്ബോൾ ലോകകപ്പിനെ വരവരേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളിൽ കൂടുതൽ കട്ടൌട്ടുകളും ഫ്ലക്സുകളും ഉയരും. ഇക്കാര്യത്തിൽ ആരാധകർ തമ്മിൽ ശക്തമായ കിടമത്സരമാണ് മലബാറിലെങ്ങും ദൃശ്യമാകുക.
മലയാളം വാർത്തകൾ/Photogallery/Kerala/
കണ്ണൂരിൽ ബ്രസീൽ ആരാധകൻ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽനിന്ന് വീണു മരിച്ചു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories