TRENDING:

സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം സംഘർഷഭരിതം; പലേടത്തും അക്രമാസക്തം: അടിക്കാനില്ലെന്ന് പോലീസ്

Last Updated:
പൊലീസിനെ കമ്പും വടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പലതവണയായി ലാത്തിച്ചാര്‍ജുമുണ്ടായി. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ ചില്ലുതകര്‍ത്തു
advertisement
1/16
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം സംഘർഷഭരിതം; പലേടത്തും അക്രമാസക്തം: അടിക്കാനില്ലെന്ന് പോലീസ്
തിരുവനന്തപുരം: നവ കേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് പലയിടത്തും സംഘര്‍ഷത്തിൽ കലാശിച്ചു. സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ മാർച്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേതൃത്വം നൽകി.
advertisement
2/16
ഗാന്ധിയന്മാര്‍ ദുര്‍ബലരല്ലെന്നും ഇനി തെരുവിൽ തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. കൊച്ചിയിൽ നടത്തിയ മാര്‍ച്ചിൽ ഒരാൾ കുഴ‍ഞ്ഞുവീണു. പ്രതിഷേധക്കാര്‍ക്ക് നേരെ പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു.
advertisement
3/16
യൂത്ത് കോൺഗ്രസ്‌ ഗാന്ധിയൻമാർ ആണെന്ന തെറ്റിധാരണ ഉണ്ടങ്കിൽ അത് മാറ്റിയേക്കെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇനി തെരുവിൽ തല്ലു കൊള്ളാനില്ല. തല്ലിയാൽ തിരിച്ചടിച്ച് പ്രതിരോധിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പൊലീസ് സുരക്ഷ നൽക്കേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു.
advertisement
4/16
കൊച്ചിയിൽ നടന്ന കോൺഗ്രസ്‌ മാർച്ച്‌ പൊലീസ് വഴിയിൽ തടഞ്ഞു. വകതിരിവില്ലാത്ത മനുഷ്യൻ ആണ്‌ പിണറായിയെന്ന് ഡിസിസി പ്രസിഡന്റ് ഷിയാസ് വിമര്‍ശിച്ചു.
advertisement
5/16
കെ എസ് യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള മര്‍ദനങ്ങളില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് തെരുവുയുദ്ധത്തിന് സമാനമായി. പോലീസ് പരമാവധി സംയമനം പാലിക്കാന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ പലതവണയായുള്ള ലാത്തിച്ചാര്‍ജില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.
advertisement
6/16
അറസ്റ്റ് ചെയ്ത്‌ നീക്കാനായി പ്രവര്‍ത്തകരെ പോലീസ് വാഹനങ്ങളിലേക്ക് കയറ്റിയെങ്കിലും പുറത്തുള്ള പ്രവര്‍ത്തകര്‍ വലിച്ചിറക്കി. പിണറായി വിജയന്‍ 'മുഖ്യഗുണ്ടയോ, മുഖ്യമന്ത്രിയോ' എന്ന ബാനറുമായെത്തിയായിരുന്നു മാര്‍ച്ച്.
advertisement
7/16
വനിതാ പ്രവര്‍ത്തകരടക്കം സെക്രട്ടേറിയറ്റിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പോലീസിന്റെ ഷീല്‍ഡ് അടക്കം അടിച്ചുതകര്‍ത്തെങ്കിലും പോലീസ് സംയമനം പാലിച്ചു. പൊലീസിനുനേരെ കല്ലേറമുണ്ടായി.
advertisement
8/16
പൊലീസ് ലാത്തിച്ചാര്‍ജിനെ കമ്പും വടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരിട്ടു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ നാലുതവണ ജലപീരങ്കി ഉപയോഗിച്ചു. പിന്നീട് പലതവണയായി ലാത്തിച്ചാര്‍ജുമുണ്ടായി. പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് വാഹനത്തിന്റെ ചില്ലുതകര്‍ത്തു.
advertisement
9/16
ലാത്തിച്ചാര്‍ജ് നടന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്തുള്ള കെട്ടിടങ്ങളിലേക്ക് ഓടിക്കയറി. ഇവര്‍ക്ക് പിന്നാലെയെത്തി പൊലീസ് അറസ്റ്റ് ചെയ്തു നീക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതിനെതിരെ പുറത്തുനിന്ന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്തവരെ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മോചിപ്പിച്ചു.
advertisement
10/16
പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ വനിതാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറിയെന്ന് സംഭവസ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പരിക്കേറ്റ പെണ്‍കുട്ടികളെ പൊലീസ് തടഞ്ഞുവെച്ചു. പെണ്‍കുട്ടികള്‍ക്ക് നേരെ അനാവശ്യമായി പൊലീസ് അക്രമം നടത്തിയതാണ് ഇത്രവലിയ സംഘര്‍ഷത്തിലേക്ക് പോവാന്‍ കാരണമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
advertisement
11/16
അതേസമയം, പരിക്കേറ്റ തന്റെ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റാതെ പ്രതിഷേധത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.
advertisement
12/16
സെക്രട്ടേറിയറ്റ് മതിൽ ചാടിക്കടന്ന് അകത്തു കയറാനുള്ള പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പൊലീസ് അ‍ഞ്ചു തവണ ജലപീരങ്കി പ്രയോഗിച്ചു. നവകേരള സദസിന്റെ ഭാഗമായി സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിച്ച ബോർഡുകൾ പ്രവർത്തകർ തകർത്തു. കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡിന് മുകളിലായി കയറി നിന്നു.
advertisement
13/16
പൊലീസിനുനേരെ കുപ്പിയേറുണ്ടായി. ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ സെക്രട്ടേറിയറ്റിന് അകത്തേക്ക് കയറാൻ ശ്രമിച്ചു. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ സെക്രട്ടേറിയറ്റിന്റെ മതിലിനു മുകളിലേക്കു കയറി. സെക്രട്ടേറിയറ്റിന് ഉള്ളിലേക്ക് പ്രവർത്തകർ കയറാതിരിക്കാൻ അകത്ത് മതിലിനു സമീപത്തായി പൊലീസിനെ വിന്യസിച്ചിരുന്നു.
advertisement
14/16
മതിലിനു മുകളിലേക്കു കയറിയ പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസ് വാഹനത്തിന്റെ ചില്ല് പ്രവർത്തകർ അടിച്ചുപൊട്ടിച്ചു. പൊലീസിനു നേരെ ചെരുപ്പേറുണ്ടായി. പൊലീസിന്റെ ഷീൽഡുകൾ വടികൊണ്ട് അടിച്ചുപൊട്ടിച്ചു.
advertisement
15/16
അതിനിടെ ഡിസിസി ഓഫിസിനു മുന്നില്‍ സംഘര്‍ഷം കനത്തു. പൊലീസ് വാഹനത്തില്‍നിന്ന് പ്രവര്‍ത്തകരെ പിടിച്ചിറക്കിയതാണ് ബേക്കറി ജംഗ്ഷനിലെ ഡിസിസി ഓഫിസിനു മുന്നിലെ സംഘര്‍ഷത്തിനു കാരണം. പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം, കന്റോണ്‍മെന്റ് പൊലീസ് രംഗത്തെത്തി. കന്റോണ്‍മെന്റ് എസിയും സ്ഥലത്തെത്തിയിരുന്നു.
advertisement
16/16
ഇതോടെ നേതാക്കള്‍ ഡിസിസി ഓഫിസിന്റെ ഗേറ്റ് പൂട്ടി. വനിതാ പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചു കീറിയ വനിതാ പൊലീസിനു നേരെ നടപടി വേണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഡിസിസി ഓഫിസിനു പുറത്തേക്ക് എത്തി പ്രവര്‍ത്തകരെ അനുനയിപ്പിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം സംഘർഷഭരിതം; പലേടത്തും അക്രമാസക്തം: അടിക്കാനില്ലെന്ന് പോലീസ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories