COVID 19| ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി
- Published by:Naseeba TC
- news18-malayalam
Last Updated:
മലയാളികളടക്കം 400ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്
advertisement
1/10

കോവിഡ് ഭീതിയെത്തുടർന്ന് ഫിലിപ്പീൻസിൽ കുടുങ്ങിയ മലയാളി വിദ്യാർത്ഥികളടങ്ങിയ ഇന്ത്യൻ സംഘം ദുരിതത്തിൽ.
advertisement
2/10
ഒരു ദിവസത്തിലധികം വിമാനത്തിനായി കാത്തു നിന്ന വിദ്യാർത്ഥികളെ എയർപോർട്ടിൽ നിന്ന് പുറത്താക്കി.
advertisement
3/10
മുറിയിൽ അടച്ചിട്ടിരിക്കുകയാണെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 9 മലയാളികളടക്കം 89 ഇന്ത്യൻ വിദ്യാർത്ഥികളാണ് മനീലയിലെ എയർപോർട്ടിൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങാനാവാതെ കുടുങ്ങികിടക്കുന്നത്.
advertisement
4/10
യാത്രാ സൗകര്യം ഉറപ്പാക്കാമെന്ന ഇന്ത്യൻ എംബസിയുടെ ഉറപ്പിനെത്തുടർന്ന് കൂടുതൽ വിദ്യാർത്ഥികൾ ഇന്നലെ വിമാനത്താവളത്തിലേക്ക് എത്തിയിരുന്നു.
advertisement
5/10
വിദ്യാർത്ഥികളുടെ എണ്ണം എടുത്തതല്ലാതെ പിന്നീട് എംബസിയിൽ നിന്ന് പ്രതികരണമുണ്ടായില്ല. രാവിലെ വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം എയർപോർട്ടിൽ നിന്നും ഉദ്യോഗസ്ഥർ എത്തി മാറ്റി.
advertisement
6/10
ഇവർ ഇപ്പോൾ പുറത്ത് മുറികളിലാണ്. വിമാനം ഇല്ലാത്തതിനാൽ എയർപോർട്ടിലേക്ക് വരാതെ വീടുകളിലും വിദ്യാർത്ഥിനികൾ താമസിക്കുന്നുണ്ട്.
advertisement
7/10
ഫിലിപ്പീൻസിൽ നിന്ന് മടങ്ങുന്നതിന് നൽകിയിരിക്കുന്ന 72 മണിക്കൂർ സമയം ഇന്ന് അവസാനിക്കുകയാണ്.
advertisement
8/10
അതിന് ശേഷം നാട്ടിലേക്ക് തിരിക്കുന്നത് ദുഷ്കരമാകും. ഈ സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നാണ് വിദ്യാർത്ഥികൾ അഭ്യർത്ഥിക്കുന്നത്.
advertisement
9/10
Malayalee students stranded in Philippines| ഫിലിപ്പീൻസിലെ മനീലയിൽ നിന്ന് നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെട്ട ഇന്ത്യൻ സംഘം. നാനൂറോളം വിദ്യാർത്ഥികളാണ് കുടുങ്ങി കിടക്കുന്നത്. ഇതിൽ നൂറ് പേർ മലയാളികളാണ്.
advertisement
10/10
മലയാളികളടക്കം 400ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് നാട്ടിലേക്ക് മടങ്ങാനായി കാത്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Kerala/
COVID 19| ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി