ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത്; ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിൽ സർവീസ് നടത്തും
- Published by:Anuraj GR
- news18-malayalam
Last Updated:
വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും വന്ദേഭാരത് സ്പെഷ്യൽ ബംഗളുരുവിൽനിന്ന് എറണാകുളത്തേക്ക് സർവീസ് നടത്തുന്നത്
advertisement
1/6

ചെന്നൈ: ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തും. ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിലാണ് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തുക. ദീപാവലിയോട് അനുബന്ധിച്ചാണ് കേരളത്തിലേക്ക് പ്രത്യേക വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു.
advertisement
2/6
ദീപാവലി സമയത്തെ തിരക്ക് പരിഗണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ റെയിൽവേ ഓടിക്കുന്നുണ്ട്. ഇതിനൊപ്പമാണ് വന്ദേഭാരത് സ്പെഷ്യൽ കേരളത്തിലേക്ക് സർവീസ് നടത്തുക.
advertisement
3/6
വ്യാഴാഴ്ചയ്ക്കും തിങ്കളാഴ്ചയ്ക്കും ഇടയിലാകും വന്ദേഭാരത് സ്പെഷ്യൽ സർവീസ്. ദക്ഷിണ റെയിൽവേയുടെ കൈവശമുള്ള സ്പെയര്‍ റാക്കുകൾ ഉപയോഗിച്ച് സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്താനാണ് ദക്ഷിണ റെയിൽവേ നിര്‍ദേശം നൽകിയിരിക്കുന്നത്. ഈ വർഷം നവംബർ 12നാണ് ദീപാവലി.
advertisement
4/6
വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ബംഗളുരു-എറണാകുളം റൂട്ടിൽ വന്ദേഭാരത് സർവീസ് നടത്തുക. വ്യാഴാഴ്ച രാത്രി ചെന്നൈയിൽനിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ ബംഗളുരുവിൽ എത്തുകയും അവിടെ നിന്ന് നാലരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് ഒന്നരയോടെ എറണാകുളത്ത് എത്തുകയും ചെയ്യുന്നവിധമായിരിക്കും സർവീസ്.
advertisement
5/6
എറണാകുളത്ത് നിന്ന് രണ്ടു മണിയോടെ പുറപ്പെട്ട് രാത്രി പത്തരയോടെ ബംഗളുരുവിൽ എത്തും. ശനി, ഞായർ ദിവസങ്ങളിലും ബംഗളുരു-എറണാകുളം റൂട്ടിൽ ഇതേ സമയക്രമത്തിൽ സ്പെഷ്യൽ വന്ദേഭാരത് സർവീസ് നടത്തും. ഞായറാഴ്ച രാത്രി ബംഗളരുവിൽനിന്ന് ചെന്നൈയിലേക്ക് ആയിരിക്കും സർവീസ്.
advertisement
6/6
എട്ട് റേക്കുകളുള്ള ട്രെയിനാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. അതേസമയം സർവീസ് എന്നു മുതൽ ആയിരിക്കുമെന്ന് റെയിൽവേ അറിയിച്ചിട്ടില്ല.
മലയാളം വാർത്തകൾ/Photogallery/Kerala/
ദീപാവലി സ്പെഷ്യലായി കേരളത്തിലേക്ക് വന്ദേഭാരത്; ചെന്നൈ-ബംഗളുരു-എറണാകുളം റൂട്ടിൽ സർവീസ് നടത്തും