TRENDING:

നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം; സ്വപ്നത്തിന് ചിറകേകാൻ താൻ വരച്ച ചിത്രങ്ങൾ വിൽക്കാനൊരുങ്ങി പത്മിനി ടീച്ചർ

Last Updated:
കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരിയായിരുന്ന പത്മിനി ടീച്ചർ ഇന്ന് നിർധന കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തുകയാണ്. (റിപ്പോർട്ട്, ചിത്രങ്ങൾ: എസ്എസ് ശരൺ)
advertisement
1/6
നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം; ചിറകേകാൻ താൻ വരച്ച ചിത്രങ്ങൾ വിൽക്കാൻ അധ്യാപിക
83 വയസ്സുണ്ട് പത്മിനി ടീച്ചര്‍ക്ക്.  ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലുമാണ് ടീച്ചര്‍. തിരുവനന്തപുരത്ത്  വഴുതക്കാടാണ് ടീച്ചര്‍ താമസിക്കുന്നത്.
advertisement
2/6
ഇതിനിടെയാണ് വട്ടിയൂര്‍ക്കാവിലെ സവിതയുടെയും കുട്ടികളുടെയും ദുരിതം അറിയുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴയിലാണ് സവിതയുടെ വീട് പൂർണമായും തകർന്നത്. അന്നു മുതൽ രണ്ട് മക്കൾക്കൊപ്പം ഷെഡ് കെട്ടിയാണ് സവിതയുടെ താമസം.
advertisement
3/6
സവിതയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തനിക്ക് ആകും പോലെ സഹായിക്കാന്‍ ടീച്ചര്‍ തീരുമാനിച്ചു. അതിനുള്ള വഴിയാണ് പതിനെട്ടുവര്‍ഷം കൊണ്ട് വരച്ച 125 ചിത്രങ്ങളുടെ വില്‍പ്പന.
advertisement
4/6
ഓണ്‍ലൈന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചാണ് ചിത്രങ്ങള്‍ വില്‍ക്കുക. കിട്ടുന്ന തുക സവിതയ്ക്ക് വീടൊരുക്കാന്‍ തികയാനിടയില്ലെന്ന് ടീച്ചറിന് അറിയാം. അതുകൊണ്ട് സുമനസ്സുകളുടെ സഹായവും തേടിയിട്ടുണ്ട്.
advertisement
5/6
ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടന്നാല്‍ സവിതയ്ക്കും മക്കള്‍ക്കും സുരക്ഷിതമായി കഴിയാനുള്ള വീട് ഉടന്‍ തയ്യാറാകുമെന്നു ടീച്ചര്‍ പറയുന്നു.
advertisement
6/6
അങ്ങനെ ഒരു കാലത്ത് കോട്ടൺ ഹിൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രിയങ്കരിയായിരുന്ന പത്മിനി ടീച്ചർ ഇന്ന് നിർധന കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് നിറം ചാർത്തുകയാണ്.
മലയാളം വാർത്തകൾ/Photogallery/Kerala/
നിര്‍ധന കുടുംബത്തിന്റെ വീടെന്ന സ്വപ്നം; സ്വപ്നത്തിന് ചിറകേകാൻ താൻ വരച്ച ചിത്രങ്ങൾ വിൽക്കാനൊരുങ്ങി പത്മിനി ടീച്ചർ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories