'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു
- Published by:Rajesh V
- news18-malayalam
Last Updated:
ഫേസ്ബുക്കിൽ മരണത്തിന് കാരണക്കാരായവരുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ശേഷം അച്ഛൻ മകനെയും കൊണ്ട് കാർ ടാങ്കർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു
advertisement
1/7

തിരുവനന്തപുരം: ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം അച്ഛനും മകനും കാർ ടാങ്കർ ലോറിയിലേട്ട് ഇടിച്ചുകയറ്റിമരിച്ചു. ആറ്റിങ്ങൽ മാമത്താണ് അപകടം.
advertisement
2/7
നെടുമങ്ങാട് കരിപ്പൂർ മല്ലമ്പ്രക്കോണത്ത് പ്രകാശ് ദേവരാജനും (50) മകനുമാണ് (12) മരണപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം.
advertisement
3/7
കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോയ ടാങ്കർ ലോറിയിൽ എതിർ ദിശയിൽ വന്ന കാർ ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് വിവരം.
advertisement
4/7
കാറിനുള്ളിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തതായി സൂചനയുണ്ട്. വിദേശത്ത് താമസിക്കുന്ന ഭാര്യയെ കുറിച്ചും ഭാര്യയുടെ സുഹൃത്തുക്കളെ കുറിച്ചും കത്തിൽ സൂചകൾ ഉള്ളതായി പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച് പോലീസ് സ്ഥിരീകരണം നൽകിയിട്ടില്ല.
advertisement
5/7
പ്രകാശ് ദേവരാജന്റെ ഫേസ്ബുക്ക് പോസ്റ്റിലും മറ്റും ആത്മഹത്യ സൂചനയുള്ള പോസ്റ്റുകൾ ഇട്ടിരുന്നു.
advertisement
6/7
'എന്റെയും മക്കളുടെയും മരണത്തിന് കാരണക്കാരായ ഇവരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് അപേക്ഷിക്കുന്നു'- എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഭാര്യ അടക്കം അഞ്ചുപേരുടെ ചിത്രങ്ങളും പേരും പോസ്റ്റിനൊപ്പമുണ്ട്.
advertisement
7/7
മൃതദേഹങ്ങൾ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/Photogallery/Kerala/
'മരണത്തിന് കാരണക്കാർ ഇവർ'; സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടശേഷം അച്ഛനും മകനും ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി മരിച്ചു