മുണ്ടും ജുബ്ബയുമിട്ട് ഗവർണർ; ആറ്റുകാൽ പൊങ്കാല കാണാൻ ഭാര്യാസമേതം
- Published by:Naseeba TC
- news18-malayalam
Last Updated:
ജുബ്ബയും മുണ്ടുമിട്ട ഗവർണറെ കണ്ടപ്പോൾ ഭക്തജനങ്ങൾക്കും കൗതുകം. (വാർത്തയും ചിത്രങ്ങളും: വിആർ കാർത്തിക്)
advertisement
1/10

രാജ്ഭവനിലെ സുരക്ഷാ ചട്ടങ്ങളോ പതിവ് പ്രോട്ടോകോളോ ഇല്ല, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കുടുംബവുമായിരുന്നു വെള്ളയമ്പലം കവടിയാര്‍ റോഡിൽ പൊങ്കാലത്തിരക്കിനിടയിലെ ആവേശക്കാഴ്ച.
advertisement
2/10
പൊങ്കാല നിവേദ്യം തയ്യാറാകുന്ന സമയമായപ്പൊഴേക്കും ഗവർണറും ഭാര്യയും രാജ്ഭവനിൽ നിന്നിറങ്ങി റോഡിലെത്തി.
advertisement
3/10
ജുബ്ബയും മുണ്ടുമിട്ട ഗവർണറെ കണ്ടപ്പോൾ ഭക്തജനങ്ങൾക്കും കൗതുകം.
advertisement
4/10
നിരത്ത് വക്കിൽ പൊങ്കാല നിവേദിക്കുന്നവരുമായി കുശലം പറഞ്ഞും നിവേദ്യവിവരങ്ങൾ ചോദിച്ചറിഞ്ഞും തിരക്കിലേക്ക്.
advertisement
5/10
കുഞ്ഞുങ്ങളെ താലോലിച്ചു, ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചവർക്കൊപ്പം ഒരു മടിയുമില്ലാതെ സെൽഫി.
advertisement
6/10
മുതിർന്നവരോട് കുശലം പറഞ്ഞു ഒപ്പം മലയാളത്തിൽ ആറ്റുകാൽ പൊങ്കാല ആശംസകളും നേർന്നു.
advertisement
7/10
ഒപ്പമുള്ളവർ പൊങ്കാലയുടെ പ്രത്യേകതകൾ പറഞ്ഞുകൊടുത്തു.
advertisement
8/10
എന്തൊക്കയാണ് പാകം ചെയ്തതെന്ന് ചോദിച്ചറിഞ്ഞ ഗവർണർ ഭാര്യക്കും പൊങ്കാലയുടെ പ്രത്യേകതകൾ പറഞ്ഞു കൊടുത്തു.
advertisement
9/10
പൊങ്കാലക്കിടെ കണ്ട സംവിധായകൻ ഷാജി കൈലാസിനെയും, ഭാര്യയും നടിയുമായ ആനിയെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭാര്യക്ക് പരിചയപ്പെടുത്തി.
advertisement
10/10
പൊങ്കാല മികച്ച അനുഭവമാണ് നൽകിയതെന്നും നാടൊന്നാകെ നിരത്തിലിറങ്ങി പൊങ്കാല അർപ്പിക്കുന്ന ഒരുമയുടെ സന്ദേശം രാജ്യമാകെ പടരട്ടെ എന്നും ഗവർണർ ആശംസിച്ചു.