ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി
- Published by:Sneha Reghu
- news18-malayalam
Last Updated:
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നത മൂർച്ഛിച്ച് ഭരണപക്ഷ സംഘടനകളുടെ പ്രതിഷേധം കനക്കുന്ന വേളയിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്
advertisement
1/5

കേരള ഗവർണറും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തി. ഇന്ന് വൈകിട്ട് രാജ് ഭവനിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയിൽ സർവകലാശാല വിഷയവും ചർച്ചയായിട്ടുണ്ടെന്നാണ് സൂചന. മൂന്ന് മണിക്ക് ആരംഭിച്ച ചർച്ച ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ നീണ്ടു നിന്നിരുന്നു.
advertisement
2/5
കൂടിക്കാഴ്ച നടന്ന വിവരം ഗവർണർ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു. 'വിദേശ പര്യടനത്തിന് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്ഭവനിൽ എത്തി. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി.'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.
advertisement
3/5
സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ അഭിപ്രായ ഭിന്നത മൂർച്ഛിച്ച് ഭരണപക്ഷ സംഘടനകളുടെ പ്രതിഷേധം കനക്കുന്ന വേളയിലാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ എന്തെല്ലാം വിഷയങ്ങളാണ് ചർച്ച ചെയ്തത് എന്നുള്ള കാര്യം ഇതുവരെയും പുറത്ത് വന്നിട്ടില്ല.
advertisement
4/5
സർവകലാശാലകളിലെ പ്രതിസന്ധി, ഭാരതാംബാ വിവാദം, ബില്ലുകൾക്ക് ഗവർണർ അംഗീകാരം നൽകാത്തത് അടക്കം നിരവധി തര്‍ക്ക വിഷയങ്ങൾ സര്‍ക്കാരും ഗവര്‍ണറും തമ്മിൽ അഭിപ്രായവ്യത്യാസം നിലനിൽക്കുന്നുണ്ട്.
advertisement
5/5
കഴിഞ്ഞ ദിവസം ഡല്‍ഹി കേരള ഹൗസില്‍ ഇരുവരും തൊട്ടടുത്ത മുറികളില്‍ താമസിച്ചെങ്കിലും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. തേസമയം, ഗവര്‍ണറുമായി മുഖ്യമന്ത്രി അനൗപചാരിക ആശയവിനിമയം നടത്തിയതായി സൂചനയുണ്ടായിരുന്നു. സമീപകാലവിവാദങ്ങളില്‍ സര്‍ക്കാര്‍ നിലപാട് വിശദീകരിച്ച് കത്ത് നല്‍കിയെന്നും വിവരമുണ്ട്.